'നായികയാകണമെന്ന ആഗ്രഹവുമായി ഒരുപാട് നടന്നിട്ടുണ്ട്, മകൾ അത് പൂർത്തീകരിക്കുന്നു'; സീരിയൽ താരം ബിന്ദു പങ്കജ്!
അർജുൻ അശോകൻ നായകനാവുന്ന മെമ്പർ രമേശൻ 9ആം വാർഡ് എന്ന സിനിമ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്ന് രചന നിർവഹിച്ച് സംവിധാനം ചെയ്ത സിനിമയാണ് മെമ്പർ രമേശൻ. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക. ബോബൻ ആൻഡ് മോളി എൻറർടൈൻമെൻറ്സിൻറെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത് ബോബൻ, മോളി എന്നിവരാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു.
ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസ്സമദ്, ശബരീഷ് വർമ്മ, രൺജി പണിക്കർ, ഇന്ദ്രൻസ്, മാമുക്കോയ, സാജു കൊടിയൻ, ജോണി ആൻറണി,ബിനു അടിമാലി, അനൂപ്, മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അ malay ബ്രഹാം,സജാദ് ബ്രൈറ്റ്, കല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ രമേശൻ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിലെ നായിക ഗായത്രി അശോക് കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ബിന്ദു പങ്കജിന്റെ മകളാണ്. വർഷങ്ങളായി ബിന്ദു പങ്കജ് നിരവധി സീരിയലുകളുടെ ഭാഗമായിരുന്നുവെങ്കിലും കുടുംബവിളക്ക് സീരയലിൽ അഭിനയിച്ച ശേഷമാണ് ജനശ്രദ്ധ ലഭിച്ചത്. നടി പോലും ഇക്കാര്യം വളരെ സന്തോഷത്തോടെയാണ് പങ്കുവെക്കാറുള്ളത്. ഇപ്പോൾ കുടുംബവിളക്ക് താരം ആനന്ദ് നാരായണന്റെ യുട്യൂബ് ചാനലിൽ മകൾ ഗായത്രിക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കാനെത്തിയ ബിന്ദു താൻ നായികയാകാൻ ആഗ്രഹിച്ച് നടന്ന കാലത്തെ കുറിച്ചും മറ്റും മനസ് തുറന്ന് സംസാരിച്ചു. നടി മീര വസുദേവാണ് പരമ്പരയിൽ സുമിത്രയെന്ന വീട്ടമ്മയെ കുടുംബവിളക്കിൽ അവതരിപ്പിക്കുന്നത്. പരമ്പരയിൽ സുമിത്രയുടെ കോളേജ് കാലത്തെ ഉറ്റ സുഹൃത്തായ നിലീന ഭാസ്കറെന്ന കഥാപാത്രത്തെയാണ് ബിന്ദു പങ്കജ് അവതരിപ്പിച്ചത്.

അമ്മയും മകളും സോഷ്യൽമീഡിയ ലോകത്ത് സജീവമാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളടക്കം ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. കാഴ്ചയിലും ഏറെ സാദൃശ്യമാണ് ഇരുവർക്കുമുള്ളത്. ലഡ്ഡു സിനിമയിലൂടെയാണ് ഗായത്രി അഭിനയരംഗത്ത് എത്തിയത്. സ്റ്റാറാണ് ഗായത്രി അഭിനയിച്ച് ലഡ്ഡുവിന് ശേഷം റിലീസ് ചെയ്ത സിനിമ. ചിത്രത്തിൽ ജോജു ജോർജ്, ശീലു എബ്രഹാം എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. 'ഞാൻ നായികയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ ഒന്നും നടന്നില്ല. ചെറുപ്പത്തിൽ എങ്ങനെ സിനിമയിലേക്ക് പരിശ്രമിക്കണം എന്നൊന്നും അറിയില്ലായിരുന്നു. നായികയാകാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നത് കൊണ്ടാകും ദൈവം എന്റെ മകളിലൂടെ ആ ആഗ്രഹങ്ങൾ സാധിച്ച് തന്നത്. മെമ്പർ രമേശൻ ഷൂട്ടിങ് അനുഭവം പോലും എന്നും ഓർമയിൽ നിൽക്കുന്നതാണ്' ബിന്ദു പങ്കജ് പറയുന്നു.
Recommended Video

'മെമ്പർ രമേശൻ പോലൊരു സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷെ വളരെ നല്ല അനുഭവമായിരുന്നു. അർജുൻ അശോകൻ വളരെ നല്ല കോസ്റ്റാറായിരുന്നു. തെറ്റിപ്പോയാൽ ദേഷ്യം തോന്നരുത് എന്ന് ഞാൻ ഇടയ്ക്കിടെ പറയുമായിരുന്നു. പക്ഷെ അർജുൻ അപ്പോഴും എന്നെ സപ്പോർട്ട് ചെയ്തെ സംസാരിക്കുമായിരുന്നുള്ളൂ. പിന്നെ ഇന്ദ്രൻസ്, മാമുക്കോയ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിക്കാൻ സാധിച്ചു. ഒരുപാട് സീരിയലുകളിൽ അഭിനയിച്ചിട്ടും അമ്മയെ ആരും തിരിച്ചറിയുന്നില്ലെന്ന സങ്കടമുണ്ടായിരുന്നു. എന്നാൽ കുടുംബവിളക്കിലെ ആ ഒരു ഒറ്റ കഥാപാത്രം കൊണ്ട് അമ്മയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. അമ്മയുടെ ആ സന്തോഷം എന്നേയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട്' ഗായത്രി അശോക് പറയുന്നു.


Click it and Unblock the Notifications