ആ പരാതി എപ്പോഴുമുണ്ട്, ദിവസങ്ങളോളം സുഖമില്ലാത്ത അവസ്ഥയിലായിരുന്നു, വണ്ണം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ല; മേനക

മലയാളം, തമിഴ്, തെലുങ്ക് ഇന്റസ്ട്രികളില്‍ ഒരേ സമയം സിനിമകള്‍ ചെയ്യുന്ന കീര്‍ത്തി സുരേഷ് നിലവില്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും അധികം താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളാണ്. ബേബി ജോൺ എന്ന സിനിമയിലൂടെ അടുത്തിടെ കീർത്തി ബോളിവുഡിലും അരങ്ങേറി. സിനിമ പണ്ട് മുതൽ കീർത്തി ലക്ഷ്യം വെച്ചിരുന്ന ഒന്നാണ്. അങ്ങനെയാണ് കോളജ് പഠനം പൂർത്തിയാക്കിയ ഉടൻ അഭിനയത്തിൽ ഭാ​ഗ്യം പരീക്ഷിക്കാമെന്ന് കീർത്തി തീരുമാനിച്ചത്.

അച്ഛൻ സുരേഷ് കുമാർ മനസില്ലാ മനസോടെയാണ് മകളെ അഭിനയിക്കാൻ വിട്ടത്. മോ​ഹൻലാൽ ചിത്രം​ ​ഗീതാഞ്ജലിയായിരുന്നു ആദ്യ സിനിമ. പക്ഷെ ചിത്രവും കീർത്തിയും ശ്രദ്ധിക്കപ്പെട്ടില്ല. അന്യഭാഷകളിലേക്ക് ചേക്കേറിയ ശേഷമാണ് കീർത്തിയുടെ തലവര മാറിയത്. ​ഗീതാഞ്ജലി മുതൽ പെൻ​ഗ്വിൻ വരെയുള്ള സിനിമകളിൽ കീർത്തി ഒരു ക്യൂട്ട് ചബ്ബി നായികയായിരുന്നു.

Menaka Suresh  Keerthy Suresh

ആ ചബ്ബി ലുക്ക് തന്നെ കീർത്തിക്കൊരു അഴകായിരുന്നു. എന്നാൽ മിസ് ഇന്ത്യ മുതൽ നടിയുടെ ശരീരത്തിൽ ആകെ മൊത്തം മാറ്റങ്ങൾ വന്ന് തുടങ്ങി. മിസ് ഇന്ത്യയിൽ ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായാണ് കീർത്തി പ്രത്യക്ഷപ്പെട്ടത്. പക്ഷെ ആരാധകരിൽ ആർക്കും കീർത്തിയുടെ പുത്തൻ ലുക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പിന്നീട് ഇതുവരെ കീർത്തി ഫിറ്റ്നസ് വിട്ട് കളിച്ചിട്ടില്ല.

ഇപ്പോൾ കൃത്യമായ ഡയറ്റും വർക്കൗട്ടും എല്ലാം ചെയ്ത് ശരീരഭാരം കൂടാതെ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടതെല്ലാം നടി ചെയ്യുന്നുണ്ട്. എന്നാൽ മിസ് ഇന്ത്യ സിനിമയ്ക്ക് വേണ്ടി മകൾ ശരീരഭാരം കുറച്ചതല്ലെന്നും ഫുഡ് പോയ്സൺ വന്ന് പതിനഞ്ച് ദിവസത്തോളം അസുഖബാധിതയായി കിടന്നതിന്റെ പരിണിത ഫലമായിരുന്നുവെന്നുമാണ് അമ്മയും നടിയുമായ മേനക വെളിപ്പെടുത്തിയത്.

കീർത്തിയുടെ ഫിറ്റ്നസിനെ കുറിച്ച് അമ്മ മേനക കുറച്ച് നാളുകൾക്ക് മുമ്പ് ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ആരാധകർ‌ക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. മുമ്പ് കീർത്തിയുടേത് ചബ്ബിയായിട്ടുള്ള ശരീരപ്രകൃതിയായിരുന്നു. വണ്ണം കൂടിയാൽ തടിവെച്ചെന്ന് പരാതി. വണ്ണം കുറച്ചാൽ വല്ലാതെ മെലിഞ്ഞ് പോയെന്ന് പരാതി.

പിന്നെ മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ജീവിക്കാൻ തുടങ്ങിയാൽ നമുക്ക് ജീവിക്കാൻ സമയമുണ്ടാകില്ല. നമുക്ക് വേണ്ടി വേണം നമ്മൾ ജീവിക്കാൻ. മിസ് ഇന്ത്യ സിനിമ ചെയ്യുന്ന സമയത്താണ് കീർത്തി ശരീര ഭാരം കുറച്ച് മെലിഞ്ഞത്. വണ്ണം കുറയ്ക്കാൻ വേണ്ടി ഒന്നും കീർത്തി ആ സമയത്ത് ചെയ്തിട്ടില്ല. ഹൈദരാബാദിൽ നിന്നും ഏതോ ഒരു ഭക്ഷണം കഴിച്ചപ്പോൾ അത് ശരീരത്തിൽ പിടിച്ചില്ല.

Menaka Suresh  Keerthy Suresh

പിന്നീട് പത്ത് പതിനഞ്ച് ദിവസം ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു കീർത്തി. കുറച്ച് വണ്ണമുള്ള ശരീരപ്രകൃതിയാണെങ്കിൽ അത് എപ്പോഴും ഒരു അഴകാണ്. സൗത്ത് ഇന്ത്യൻ കൾ‌ച്ചർ തന്നെ ചബ്ബിയായി ഭം​ഗിയായി ഇരിക്കുന്നതാണല്ലോ എന്നാണ് മേനക പറഞ്ഞത്. ഇപ്പോഴുള്ള ശരീര വണ്ണത്തില്‍ ഞാന്‍ കംഫര്‍ട്ടാണ്. ഇപ്പോള്‍ എനിക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ എല്ലാം ധരിക്കാന്‍ സാധിക്കുന്നുണ്ട്. മുമ്പ് അതിന് സാധിയ്ക്കുകയില്ലായിരുന്നു.

പക്ഷെ ചില ആരാധകര്‍ക്ക് എന്റെ ആ പഴയ ലുക്കാണ് ഇഷ്ടം. അത് അവരുടെ അഭിപ്രായമാണ്. അതിനെ ഞാന്‍ തെറ്റായി കാണുന്നില്ലെന്നാണ് ശരീരഭാരം കുറച്ചതിനെ കുറിച്ച് സംസാരിച്ച് മുമ്പൊരിക്കൽ കീർത്തി പറഞ്ഞത്. ശരീര ഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായതോടെ കീർത്തിക്കൊരു ബോളിവു‍ഡ് ടച്ച് വന്നു.

ബേബി ജോൺ പ്രമോഷൻ പരിപാടികളിൽ എല്ലാം ബോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലാണ് കീർത്തി എത്തിയത്. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. പക്ഷെ നവവധു എന്നതിന്റെ പേരിൽ സിനിമയുടെ പ്രമോഷൻ തിരക്കുകളിൽ നിന്നും നടി ഒഴിഞ്ഞ് മാറിയില്ല.

More from Filmibeat

Read more about: menaka suresh keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X