For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തിരിഞ്ഞില്ലെങ്കിൽ ഞാൻ ഉമ്മ വെക്കും, പിന്നെ സുരേഷ് എന്തെങ്കിലും പറയുമെന്ന് ലാലേട്ടൻ; സാരമില്ലെന്ന് ഞാൻ'

  |

  മലയാള സിനിമയിലെ സൂപ്പർ താരമാണ് മോഹൻലാൽ. മോഹൻലാലിന്റെ അഭിനയ മികവിനെക്കുറിച്ച് നേരത്തെ നിരവധി പ്രമുഖർ സംസാരിച്ചിട്ടുണ്ട്. ഓൺ സ്ക്രീനിന് പുറമെ ഓഫ് സ്ക്രീനിലും മോഹൻലാൽ സംസാര വിഷയം ആവാറുണ്ട്. ആക്ഷനും കട്ടിനും ശേഷം സാധാരണക്കാരനായി എല്ലാവരോടും സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന മോഹൻലാലിനെ പറ്റി നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഒപ്പം അഭിനയിച്ച മിക്ക നടിമാരും മോഹൻലാലിനെക്കുറിച്ച് വാചാലരായിട്ടും ഉണ്ട്.

  Also Read: 'സിനിമയിൽ എത്തിയപ്പോൾ ഉണ്ണി കൃഷ്ണൻ എന്ന പേര് മാറ്റി അഭയ രാജ് എന്ന് ഇടാൻ പ്ലാനുണ്ടായിരുന്നു'; ഉണ്ണി മുകുന്ദൻ

  'ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി മേനക. നടിയുടെ ഭർത്താവ് സുരേഷ് കുമാർ മോഹൻലാലിന്റെ അടുത്ത സുഹൃത്ത് ആണ്. ഇദ്ദേഹം നിർമ്മിച്ച നിരവധി സിനിമകളിൽ മോഹൻലാൽ നായകൻ ആയിട്ടുണ്ട്'

  'ഞാനും ശങ്കറേട്ടനും കൂടുതലും അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ ലാലേട്ടൻ വരുന്നതേ ഉള്ളൂ. ഞാനും ലാലേട്ടനും അഭിനയിക്കുമ്പോൾ സത്യം പറഞ്ഞാൽ ഇന്റിമസി സീൻ വന്നിട്ടേ ഇല്ല. നല്ല മജെസ്റ്റിക് ആയ റൊമ‍ാന്റിക് സീനുകളാണ്. 80 സിന്റെ ​ഗ്രൂപ്പിൽ ചെന്നപ്പോഴേക്കും ഞങ്ങൾ ഷീലാമ്മയുടെ പാട്ടിൽ ഡാൻസ് ചെയ്തു'

  Also Read: ചുംബന രം​ഗത്തിൽ മാത്യു പേടിച്ചു, ഒരുപാട് ടേക്ക് പോയി; സംഭവം വിവരിച്ച് മാളവിക മോഹനൻ

  'ഞാനും ലാലേട്ടനും ദുബായിൽ നിന്ന് വരികയാണ്. ഫ്ലെെറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഞങ്ങൾ ഡാൻസ് എങ്ങനെ ചെയ്യാം എന്ന് നോക്കി. ഞാനിങ്ങനെ അടുത്തേക്ക് വരും അപ്പോൾ നീ തിരിഞ്ഞേക്കണം, അല്ലെങ്കിൽ ഞാൻ ഉമ്മ വെക്കും. അവസാനം സുരേഷ് വല്ലതും പറയുമെന്ന് ലാലേട്ടൻ പറഞ്ഞു. കുഴപ്പമില്ല ചേട്ടാ അഥവാ ഞാൻ തിരിഞ്ഞില്ലെങ്കിൽ ഒരു ഉമ്മ വെച്ചോ സാരമില്ല എന്ന് ഞാൻ പറഞ്ഞു'

  'പക്ഷെ ഞാൻ തിരിയും. തിരിയ് കൊച്ചേ എന്ന് അദ്ദേഹം പറയും. ഒരു റൗണ്ട് അടിക്കാം എന്ന് പറഞ്ഞു. പക്ഷെ എനിക്ക് തല കറക്കം ആണെന്ന് പറഞ്ഞതോടെ വേണ്ടെന്ന് പറഞ്ഞു. രണ്ട് ഡാൻസാണ് ഞാൻ കളിക്കുന്നത്'

  'ഒന്ന് നരേഷിനൊപ്പം. ‍‍ഡാൻസിൽ നരേഷ് എന്നെ എടുത്ത് കറക്കുകയായിരുന്നു. എന്നെ കറക്കി താഴെ വെച്ചപ്പോൾ ലാലേട്ടൻ ഓടി വന്നു. ആർ യു ഓക്കെ എന്ന് ചോദിച്ചു. ലാലേട്ടൻ വളരെ കെയറിം​ഗ് ആണ്. ലാലേട്ടൻ കഴിക്കുന്നത് കണ്ടാൽ തന്നെ നമുക്ക് വയറ് നിറയും'

  ശങ്കറിനൊപ്പമുള്ള കെമിസ്ട്രിയെ പ്രേക്ഷകർ ഇഷ്ടപ്പെട്ടതിനെക്കുറിച്ചും മേനക സംസാരിച്ചു. 'കല്യാണം കഴിഞ്ഞ് ഇവിടെ വന്നപ്പോഴാണ് ഇത്ര ഇംപാക്ട് ഉണ്ടെന്ന് അറിയുന്നത്. അതിന് മുമ്പ് ചെന്നെെയിൽ ആയത് കൊണ്ട് അറിയില്ലായിരുന്നു'

  'ഞാനും സുരേഷേട്ടനും കല്യാണം കഴിഞ്ഞ് ​ഗുരുവായൂരിൽ തോഴാൻ പോയപ്പോൾ മേനക ചേച്ചി എവിടെ ശങ്കർ എന്ന് ചോദിച്ചു. സുരേഷേട്ടൻ മുന്നിൽ പോവുമ്പോൾ. പിന്നെയാണ് നമ്മൾ അറിയുന്നത്'

  'ഇപ്പോഴത്തെ പിള്ളേരെ പോലെ ആയിരുന്നെങ്കിൽ കുറേക്കൂടി പ്ലാൻ ചെയ്ത് കുറേ സിനിമകൾ ചെയ്യും. വന്ന പടം അഭിനയിച്ചിട്ട് തന്നെ ഇത്രയും പേരാണ്,' മേനക പറഞ്ഞു.

  80 കളിൽ മലയാളത്തിലും തമിഴിലും നിറഞ്ഞ് നിന്ന നായിക നടിയാണ് മേനക സുരേഷ്. നിരവധി സിനിമകളിൽ അഭിനയിച്ച മേനക വിവാഹ ശേഷം അഭിനയ രം​ഗത്ത് സജീവമല്ലാതായി. മകൾ കീർത്തി സുരേഷ് തമിഴ്, തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന താരമാണ്.

  Read more about: menaka suresh mohanlal
  English summary
  Menaka Suresh Opens Up Her Working Experience With Mohanlal Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X