ശങ്കറില്ലേ! സുരേഷ് കുമാറുമായുള്ള വിവാഹ ശേഷവും കേള്‍ക്കുന്ന ചോദ്യത്തെക്കുറിച്ച് മേനക സുരേഷ്

ശങ്കര്‍-മേനക ജോഡികള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരൊന്നിച്ചുള്ള മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നിന്നിരുന്ന സമയമുണ്ടായിരുന്നു. സ്‌ക്രീനിലെ പോലെ ജീവിതത്തിലും ഇവരൊന്നിച്ചേക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഇവര്‍ ശരിക്കും പ്രണയത്തിലാണെന്നായിരുന്നു പലരും കരുതിയത്. സുരേഷ് കുമാറുമായി പ്രണയത്തിലായിരുന്നു മേനക. സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്ന കാര്യമായിരുന്നു അത്. മമ്മൂട്ടിയടക്കമുള്ളവര്‍ അതില്‍ നിന്നും പിന്തിരിപ്പിക്കാനായി ശ്രമിച്ചിരുന്നു. അവനെ വിവാഹം ചെയ്താല്‍ ശരിയാവുമോ. നീ വിചാരിക്കുന്നത് പോലെയൊരാളല്ല എന്നൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ ജീവിതപങ്കാളി എന്ന് തീരുമാനിക്കുകയായിരുന്നു മേനക. ഈ ബന്ധം അധികം പോവില്ലെന്ന് പ്രവചിച്ചവരെപ്പോലും അത്ഭുതപ്പെടുത്തുകയായിരുന്നു മേനകയും സുരേഷ് കുമാറും.

ശങ്കറുമായുള്ള അഭിനയം ഏറെ കംഫര്‍ട്ടായിരുന്നുവെന്ന് മേനക പറയുന്നു. 24 ന്യൂസ് അഭിമുഖത്തിലായിരുന്നു നടി വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാനും ശങ്കറേട്ടനും അഭിനയിച്ചതിനെക്കാളും കൂടുതല്‍ പടങ്ങള്‍ ചെയ്തത് മമ്മൂക്കയ്‌ക്കൊപ്പമാണ്. ഈ പെയര്‍ റൊമാന്റിക്കായത് കൊണ്ട് കൂടുതല്‍ ഹിറ്റാണ്. മമ്മൂക്കയുടെ കൂടെ അഭിനയിച്ചതെല്ലാം ഫാമിലി ടൈപ്പ് ചിത്രങ്ങളായിരുന്നു. ഞാനും ശങ്കറേട്ടനും അഭിനയിച്ച് കഴിഞ്ഞാല്‍ രണ്ട് വഴിക്ക് പോവുമല്ലോ. കല്യാണം കഴിഞ്ഞ് ഇവിടേക്ക് വന്നപ്പോഴാണ് ആ ഒരു കോംപോ ഇവരെങ്ങനെയാണ് എടുത്തിട്ടുള്ളതെന്ന് മനസിലാക്കുന്നത്. ഞാനൊരു സീരിയലില്‍ അഭിനയിക്കാന്‍ പോയിരുന്നു. മേക്കപ്പൊക്കെ കഴിഞ്ഞ് അവിടെ നില്‍ക്കുന്നതിനിടെ ഒരാള്‍ വന്ന് ചേച്ചി ഒറ്റയ്‌ക്കേയുള്ളോ, ശങ്കറേട്ടനില്ലേ എന്നായിരുന്നു ചോദിച്ചത്.

Menaka Suresh talks about Suresh Kumar
Photo Credit: Menaka Suresh / Facebook

അതേപോലെ ശങ്കറേട്ടന്റെ വീട്ടില്‍ കൊറിയര്‍ കൊടുക്കാന്‍ പോയ പയ്യന്‍ ഇങ്ങനെ വീട്ടിനകത്തേക്ക് എത്തി നോക്കുന്നുണ്ടായിരുന്നു. എന്താണ് നോക്കുന്നതെന്ന് ചോദിച്ചപ്പോള്‍, മേനക ചേച്ചിയുണ്ടോ എന്ന് നോക്കിയതാണെന്നായിരുന്നു മറുപടി. ഞാനും സുരേഷേട്ടനും, ശങ്കറേട്ടനും ഒരുമിച്ച് ഷോയ്ക്ക് പോയപ്പോള്‍ അവിടെ ഇന്റര്‍വ്യൂ എടുക്കാന്‍ വന്നവര്‍ വാലന്റൈന്‍സ് ഡേയ്ക്ക് വേണ്ടി എന്തെങ്കിലും പറയാമോയെന്ന് ചോദിച്ചിരുന്നു. ഉടനെ ഞാനും സുരേഷേട്ടനും എഴുന്നേറ്റപ്പോള്‍ സാറല്ല, ശങ്കറേട്ടന്‍ എന്നായിരുന്നു പറഞ്ഞത്. ആ പോടേയ് എന്ന് പറഞ്ഞു സുരേഷേട്ടന്‍. നിങ്ങള്‍ പോവുമ്പോഴാണ് അതിനൊരു ഇതുള്ളതെന്ന് പറഞ്ഞു. സിനിമയില്‍ പെയറായി നില്‍ക്കുക എന്നത് എപ്പോഴും സംഭവമാണ്.

ഞാനങ്ങനെ എപ്പോഴും തിരക്കുള്ള ആളല്ല. അഭിനയം വിട്ട് കംപ്ലീറ്റായിട്ട് ഫാമിലിയുമായാണ് ഞാന്‍ ഇരിക്കുന്നത്. ഇപ്പോള്‍ ഇവരെല്ലാം ബിസിയായപ്പോഴാണ് ഞാന്‍ ഒറ്റയ്ക്കാവുന്നത്. ഇപ്പോള്‍ എല്ലാവരും പെട്ടിയെടുത്ത് പുറത്തുപോവും. ഡിസ്‌കഷന്‍ അത്, ഇത് എന്നൊക്കെ പറഞ്ഞ് മൂത്തമോള്‍ പോവും. കീര്‍ത്തി നല്ല തിരക്കിലാണ്. സുരേഷേട്ടനും ഇപ്പോള്‍ അഭിനയിക്കാന്‍ തുടങ്ങി. ഞാന്‍ ഒരു പടത്തില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന് പറഞ്ഞ് പെട്ടിയുമെടുത്ത് അദ്ദേഹവും പോവും. എല്ലാവരും പോവുമ്പോഴാണ് നമ്മള്‍ ഒറ്റയ്ക്കാവുന്നു എന്ന തോന്നല്‍ വരുന്നത്. പിന്നെ അമ്മ എന്റെ കൂടെയുണ്ട്.

നേരത്തെ അമ്മയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഹെല്‍ത്ത് അത്ര ഓക്കയെല്ലാത്തത് കൊണ്ട് അമ്മ വീട്ടിലുണ്ട്. എനിക്ക് എവിടെയെങ്കിലും പോവാനുണ്ടെങ്കില്‍ മൂത്ത മോള്‍ അമ്മയുടെ കൂടെ ഇരുന്നോളും. ഇപ്പോഴും സിനിമയിലേക്ക് എന്നെ വിളിക്കുന്നുണ്ട്. പാലക്കാടൊക്കെയാണ് ഷൂട്ടിംഗ്. പത്തുപതിനഞ്ച് ദിവസമൊക്കെ മാറി നില്‍ക്കാന്‍ പാടാണ്. പിന്നെ മൂത്ത മോളും മകനും വീട്ടില്‍ തന്നെയുണ്ട്. നല്ല ക്യാരക്ടറൊക്കെ വന്നാല്‍ പോയി ചെയ്‌തേക്കും. അത്രയും നല്ല ക്യാരക്ടര്‍ തന്നെയായിരിക്കണം. ചുമ്മാ ഇങ്ങനെ വന്ന് പോവുന്ന തരത്തിലുള്ള കഥാപാത്രമാവാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു മേനക പറഞ്ഞത്.

Read more about: menaka suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X