മകളുടെ പ്ലാനുകൾ അമ്മയോട് ചോദിക്കണോ?; ഉടനെ മുത്തശ്ശിയാകുമോ എന്ന ചോദ്യത്തിന് മേനക നൽകിയ മറുപടി; കമന്റുകൾ!

By Desk

ലോക്ക്ഡൗൺ കാലത്താണ് ഓൺലൈൻ മീഡിയകൾ കൂണുപോലെ കേരളത്തിൽ മുളച്ച് പൊങ്ങിയത്. ഒരു മൊബൈലുമായി എല്ലായിടത്തും ഓടി നടന്ന് ഇക്കൂട്ടർ വിഷ്വലുകൾ പകർത്തും‍. ഇത്തരം ചാനലുകൾ കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സെലിബ്രിറ്റീസാണെന്നതിൽ തർക്കമില്ല. അനുവാദമില്ലാതെ മോശമായ ആം​ഗിളുകളിൽ വീഡിയോ പകർത്തുന്നു, നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോ​ദിച്ച് ബുദ്ധിമുട്ടിക്കുന്നു, ക്ഷണം ലഭിക്കാത്ത ഇടങ്ങളിൽ പോലും കയറി ചെന്ന് പ്രോ​ഗ്രാമുകൾക്ക് തടസം സൃഷ്ടിക്കുന്നു,

അശ്ലീലവും ഡബിൾ മീനിങും തെറ്റി​ദ്ധരിപ്പിക്കുന്നതുമായ ക്യാപ്ഷനുകൾ നൽകി സൈബർ ബുള്ളിയിങിന് ഇട്ട് കൊടുക്കുന്നു എന്നിങ്ങനെ നീളുന്നു സെലിബ്രിറ്റീസിന് ഇക്കൂട്ടരെ കുറിച്ചുള്ള പരാതികൾ. മീഡിയ എന്ന് സ്വയം വിശേഷിപ്പിച്ചാണ് സ്വകാര്യത പോലും മാനിക്കാതെ ദൃശ്യങ്ങൾ പകർത്തുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും.

Menaka Suresh
Photo Credit: Menaka Suresh / Keerthy suresh

ചില നടിനടന്മാരൊക്കെ ഇത്തരം ഓൺലൈൻ ചാനലുകൾക്ക് എതിരെ പരസ്യമായി തന്നെ പ്രതികരിക്കുകയും ഇവരെ അടുപ്പിക്കാതെ അവ​ഗണിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മേനക സുരേഷിനോട് അത്തരത്തിൽ ഒരു ഓൺലൈൻ ചാനൽ ചോദിച്ച ചോദ്യവും അതിന് നടി നൽകിയ മറുപടിയുമാണ് ചർച്ചയാകുന്നത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മേനക സുരേഷ്. ചടങ്ങിന് എത്തിയപ്പോൾ മുതൽ ഓൺലൈൻ ചാനലുകൾ മേനകയെ വളഞ്ഞു.

എല്ലാവരോടും പുഞ്ചിരി തൂകിയും അവരുടെ കമന്റുകൾ കേട്ട് തലകുലുക്കിയും തന്നെയാണ് അവസാനം വരെ മേനക നിന്നത്. ചടങ്ങ് കഴിഞ്ഞ് പോകാനായി കാറിൽ കയറി എല്ലാവരോടും ബൈ പറഞ്ഞ് പുഞ്ചിരിച്ച മേനകയോട് ഒരു ഓൺലൈൻ മീഡിയ ചോദിച്ചത് ഇങ്ങനെയാണ്... മേനക ചേച്ചി ഉടനെ ഒരു മുത്തശ്ശി ആകുമോ എന്ന്.

ആദ്യം ചോദ്യം റിയലൈസ് ചെയ്യാൻ മേനകയ്ക്ക് അൽപ്പം സമയമെടുത്തു. ചോ​ദ്യം മനസിലായപ്പോൾ‌ പുച്ഛഭാവത്തിൽ ഒരു ആർട്ടിഫിഷൻ ചിരിക്കൊപ്പം ഞാനോ... ഇല്ല... ഇപ്പോഴൊന്നും ഇല്ലെന്ന് മറുപടി നൽകി. നടിയെ ആ ചോ​ദ്യം ഡിസ്റ്റർബ് ചെയ്തുവെന്നത് അവരുടെ മറുപടിയിൽ തന്നെ വ്യക്തമായിരുന്നു. വീഡിയോ വൈറലായപ്പോഴും സ്വകാര്യതയിലേക്ക് കടന്ന് കയറിയുള്ള ചോദ്യം ചോ​ദിച്ച ചാനലിനെയാണ് സോഷ്യൽമീഡിയയും വിമർശിച്ചത്.

ഇത്തരം നിലവാരം കുറഞ്ഞ ചോദ്യങ്ങൾ മേനകയെപ്പോലെ ഒരു മുതിർന്ന നടിയോട് ചോദിക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കണ്ടേ?. മോളുടെ പ്ലാനുകൾ എന്താണെന്ന് അമ്മയോട് ചോദിക്കുന്നത്‍ എന്തിനാണ്?, അവർ നൽകുന്ന ഫ്രീഡം മുതലെടുക്കണോ?, മറ്റുള്ള മുതിർന്ന താരങ്ങളോട് ഇത്തരം ചോ​ദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുമോ എന്നുള്ള രീതിയിലാണ് വിമർശനം.

Menaka Suresh
Photo Credit: Menaka Suresh / Keerthy suresh

കഴിഞ്ഞ വർഷം അവസാനത്തോടെ ​ഗോവയിൽ വെച്ചായിരുന്നു കീർത്തി സുരേഷിന്റെ വിവാഹം. ബിസിനസ്മാനായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം ചെയ്തത്. പന്ത്രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ​ഗോവയിൽ ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. തുടക്കത്തിൽ കുടുംബത്തിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നു.

എങ്കിലും മാതാപിതാക്കൾ മനസ് അറിഞ്ഞ് സമ്മതം മൂളുന്ന നിമിഷത്തിനായി കീർത്തിയും ആന്റണിയും കാത്തിരുന്നു. കൊവിഡ് കാലം മുതൽ ഇരുവരും ലിവിങ് റിലേഷൻഷിപ്പിലുമായിരുന്നു. വിവാഹശേഷവും കരിയറിന് തന്നെയാണ് കീർത്തി പ്രധാന്യം കൊടുക്കുന്നത്. എല്ലാവിധ പിന്തുണയും നൽകി ഭർത്താവ് ആന്റണിയും ഒപ്പമുണ്ട്. മുപ്പത്തിരണ്ടുകാരിയായ കീർത്തി സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികയാണ്.

ബാലതാരമായി അഭിനയത്തിലേക്ക് എത്തിയ കീർത്തി കോളേജ് പഠനത്തിനുശേഷമാണ് നായികയായി അഭിനയിച്ച് തുടങ്ങിയത്. മോഹൻലാൽ സിനിമ ​ഗീതാഞ്ജലിയിലൂടെയായിരുന്നു തുടക്കം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറുകയായിരുന്നു. കീർത്തിയുടെ ചേച്ചി രേവതിയും വിവാഹിതയാണ്. നർത്തകിയായ രേവതി സിനിമയുടെ പിന്നണിയിൽ സജീവമാണ്. മക്കളുടെ സ്വകാര്യ ജീവിതത്തിലേക്കും അവരുടെ തീരുമാനങ്ങളിലേക്കും തലയിടുന്നവരല്ല മേനകയും സുരേഷും.

More from Filmibeat

Read more about: menaka suresh keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X