ഇവര്‍ക്കൊന്നും പ്രായമാവില്ലേ? എണ്‍പതുകളില്‍ കണ്ടത് പോലെ! മേനകയും ജലജയും കാര്‍ത്തികയുമൊക്കെ ഒന്നിച്ചപ്പോള്‍...

ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയങ്കരികളായിരുന്ന പല നടിമാരും അഭിനയം ഉപേക്ഷിച്ച് പോയിരുന്നു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് പലരും വിവാഹം കഴിക്കുന്നതും കുടുംബിനിമാരായി പോകുന്നതും. ചിലര്‍ വിദേശത്തേക്ക് കൂടി പോകുന്നതോടെ അവിടെ സെറ്റില്‍ഡായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്ന് അഭിനയത്തില്‍ സജീവമാകുന്നവരുമുണ്ട്.

ഏറ്റവുമൊടുവില്‍ നടി കാര്‍ത്തികയുടെ തിരിച്ചുവരവാണ് മലയാളക്കര ആഘോഷമാക്കിയത്. ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ അമിയറ പ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ഒരു ഗെറ്റ് ടുഗദര്‍ സംഘടിപ്പിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിന് ശേഷമാണ് കാര്‍ത്തിക ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

actresses

സിനിമയില്‍ നിന്നും മാറി നിന്നത് പോലെ പൊതുവേദികളിലേക്ക് വരാതിരുന്നതും മന:പൂര്‍വ്വമായിരുന്നു എന്നും കാര്‍ത്തിക തന്നെ പറഞ്ഞു. ഇപ്പോഴിതാ തന്റെ പഴയ കൂട്ടുകാരികളെ കാണാന്‍ പോയ കാര്‍ത്തികയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. അഭിനയിച്ചിരുന്ന കാലത്ത് സുഹൃത്തുക്കളായിരുന്ന നടിമാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു നടി.

കേസും വിവാ​ദവും..., സിദ്ദീഖിനെ തള്ളിപ്പറയാതെ കുടുംബം, പേരക്കുട്ടിക്കൊപ്പമുള്ള വാപ്പയുടെ ചിത്രവുമായി ഷെഹീൻ...

ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി മേനക സുരേഷ് അടക്കം പങ്കുവെച്ച ഫോട്ടോസും വീഡിയോസും ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടിമാരുടെ കൂടിച്ചേരലും വാര്‍ത്തയായത്. കാര്‍ത്തികയ്‌ക്കൊപ്പം മേനക സുരേഷ്, പ്രവീണ, ചിപ്പി രഞ്ജിത്ത്, ജലജ എന്നിവരാണ് ഉണ്ടായിരുന്നത്.

'വളരെ നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ ലോട്ട് ഗ്രൂപ്പിലെ ചിലര്‍ തിരുവനന്തപുരത്തെ യെല്ലോ ചില്ലിയില്‍ ഉച്ചഭക്ഷണത്തിനായി ഒത്തുകൂടി. മനോഹരമായ ഒരു സമയം ആസ്വദിച്ചു...' എന്നും പറഞ്ഞാണ് മേനക സുരേഷ് ഒരു വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ നടി ചിപ്പിയും സമാനമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് എത്തിയിരുന്നു.

actress

തൊണ്ണൂറുകളിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍സ് ഒരേ ഫ്രെയിമില്‍... എന്നും പറഞ്ഞാണ് ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തത്. നടി ലിസിയുടെ കുറവും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. മനോഹരമായ ഫോട്ടോസാണെന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല 'നിങ്ങള്‍ക്ക് ഒട്ടും പ്രായമായിട്ടില്ല. 70/80 കളില്‍ നിങ്ങള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും. വളരെ മനോഹരമായി കാണപ്പെടുന്നു! ഇവരെല്ലാം എത്ര നല്ല കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. ഇനിയും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തണമെന്നാണ് ഭൂരിഭാഗം അഭിപ്രായങ്ങളും.

ചിലര്‍ മേനക സുരേഷിന്റെ ഭംഗിയെ കുറിച്ചും സംസാരിച്ചു. തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായ കീര്‍ത്തിയുടെ അമ്മയല്ലേ. നിങ്ങള്‍ക്ക് ഒട്ടും പ്രായം ഉള്ളത് പോലെ തോന്നുന്നില്ല. ഈ സുന്ദരമായ പുഞ്ചിരി നിങ്ങളില്‍ നിന്ന് കീര്‍ത്തി സുരേഷിന് അവകാശപ്പെട്ടതാണ്. 70-കളുടെ അവസാനത്തില്‍ / 80കളുടെ തുടക്കത്തില്‍ മഹാലിംഗപുരത്തെ 'ഇനിയവളേ വാ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിങ്ങളെ കണ്ടിരുന്നു. ഇന്നും ഇത്രയും സുന്ദരിയായിരിക്കുന്നതിന്റെ കാരണമെന്താണ്... എന്നിങ്ങനെ മേനകയോട് ചോദ്യങ്ങളുമായിട്ടാണ് ആരാധകര്‍ എത്തിയത്.

ഇവരില്‍ നടി കാര്‍ത്തിക മാത്രമാണ് പൂര്‍ണമായിട്ടും അഭിനയം ഉപേക്ഷിച്ച് പോകുന്നത്. ജലജയും മേനകയുമൊക്കെ വിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും തിരികെ വന്നു. സജീവമായി അഭിനയ രംഗത്ത് ഇല്ലെങ്കിലും ഇടയ്ക്കിടെ അഭിനയിക്കാറുണ്ട്. പ്രവീണയും ചിപ്പിയും സീരിയല്‍ രംഗത്ത് സജീവമായിരുന്നു.

More from Filmibeat

Read more about: menaka suresh karthika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X