ഒരു മെസേജ് അയച്ചാല്‍ പോലും സീമ മറുപടി തരില്ല, ആകെ വേണ്ടത് ഒരേയൊരു കാര്യം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരറാണിമാരാണ് പൂര്‍ണിമയും അംബികയും സീമയും, മേനകയും, വിധു ബാലയുമൊക്കെ . എന്നെന്നും ഓർക്കുന്ന മികച്ച ഒരുപിടി ക്ലാസിക് ചിത്രങ്ങളായിരുന്നു താരങ്ങൾ മലയാളി പ്രേക്ഷകർക്കായി നൽകിയത്. ഇന്നും പഴയ കാല ചിത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ഈ നടിമാരുടെ പേരും ചർച്ചകളിൽ ഇടം പിടിക്കാറുണ്ട്.

seema

സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ടെങ്കിലും താരങ്ങൾ തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. വർഷത്തിൽ ഗെടുഗദർ പാർട്ടികൾ ഇവർ സംഘടിക്കാറുണ്ട്. ഇവയെല്ലാ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ചയാകാറുണ്ട്. പഴയ കാല താരറാണിമാരുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് അറിയാനും കേൾക്കാനും പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിമാരായ പൂര്‍ണിമ, അംബിക, സീമ, മേനക, വിധു ബാല തുടങ്ങിയവരുടെ ഒരു അഭിമുഖമാണ്.തങ്ങളുടെ വാട്സ് ആപ് സൗഹൃദങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളെക്കുറിച്ചുമാണ് നടിമാർ മനസ്സ് തുറക്കുന്നത്. പരസ്പരമുള്ള രസകരമായ സംഭവങ്ങളാണ് ഇവർ പറയുന്നത്.

Recommended Video

ഐ വി ശശി- ദ ഹിറ്റ്മേക്കർ | filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ പറയുന്ന കാര്യങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് നടി പൂര്‍ണ്ണിമ ഭാഗ്യരാജ് പറയുന്നത്.നടി കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ താന്‍ ആദ്യം വിളിച്ചത് നടി മേനകയെ ആണെന്നും നടി പറയുന്നു. പലരുടെയും മരണവാര്‍ത്ത അറിഞ്ഞു വിളിക്കുമ്പോഴാകും അവര്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നത് മനസിലാകുന്നതെന്നും നടി അംബികയും പറയുന്നത്. ഏറെ രസകരം സീമയെ കുറിച്ച് മേനക പറഞ്ഞതാണ്. വാട്സ്ആപ് സൗഹൃദത്തില്‍ ഒരിക്കലും റിപ്ലൈ നല്‍കാത്തത് നടി സീമ ആണെന്നാണ് മേനക അഭിമുഖത്തിൽ പറഞ്ഞു.

ദൈവങ്ങളുടെ നല്ല പടങ്ങള്‍ ഉണ്ടെങ്കില്‍ അയക്കണേ എന്ന് മാത്രമാണ് സീമ ചാറ്റിൽ ആവശ്യപ്പെടുന്നത്. എന്നാൽ അത് അയച്ചു കൊടുത്താലോ ഒരു മറുപടിയും തിരിച്ചു അയക്കില്ല എന്നും മേനക സീമയുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ച് പറയുന്നത്. 'നിങ്ങള്‍ എന്റെ ഇന്‍ബോക്സിലേക്ക് ഇഷ്ടം പോലെ മെസേജ് ചെയ്തോളൂ, പക്ഷേ മറുപടി പ്രതീക്ഷിക്കരുത്' എന്നാണ് മേനകയ്ക്ക് സീമയുടെ തിരിച്ചുള്ള മറുപടി. ചിത്രീകരണത്തിനോ മറ്റു പ്രോഗ്രാമുകള്‍ക്കൊക്കെ പോകുമ്പോള്‍ ഫ്ലൈറ്റ് ടിക്കറ്റ് വാട്സ്ആപില്‍ അയക്കുന്നത് കൊണ്ട് ഇതൊക്കെ കാര്യമായി നോക്കാന്‍ അറിയാത്ത താന്‍ വലഞ്ഞു പോകാറുണ്ടെന്ന് പഴയകാല ഹിറ്റ് നായിക വിധുബാലയും പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X