twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭര്‍ത്താവ് സുരേഷേട്ടന്‍ സമ്മതിച്ചാല്‍ ഇനിയും ലാലേട്ടന്റെ നായികയാവണം! നടി മേനക പറയുന്നതിങ്ങനെ

    |

    ഒരു കാലത്ത് മോഹന്‍ലാലും മേനകയും മലയാള സിനിമയിലെ നായിക നായകന്മാരായി തിളങ്ങി നിന്നവരാണ്. വര്‍ഷങ്ങള്‍ക്കിപ്പറും ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോ അടുത്തിടെയാണ് പുറത്ത് വന്നത്. തൊണ്ണൂറുകളിലെ താരങ്ങള്‍ ഒരുമിച്ച് ചേരുന്ന ഗെറ്റ് ടുഗദറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എല്ലാവരും.

    ഈ പരിപാടി ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യാന്‍ പോവുകയാണ്. പരിപാടിയുടെ പ്രമോ വീഡിയോയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ ഇനിയും താല്‍പര്യമുള്ള കാര്യം മേനക വെളിപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു മോഹന്‍ലാല്‍ മേനകയോട് ചോദിച്ചത്. സുരേഷേട്ടന്‍ സമ്മതിച്ചാല്‍ ലാലേട്ടന്റെ ഹീറോയിനായി ഇനിയും അഭിനയിക്കണമെന്നായിരുന്നു മേനകയുടെ മറുപടി.

     menaka

    ഇനിയൊരു ജനറേഷനില്‍ ഇങ്ങനെയൊരു ബന്ധമുണ്ടാവുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നാണ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട് മണിയന്‍പിള്ള രാജു പറയുന്നത്. നമ്മള്‍ ഒരുമിച്ച് കണ്ട സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് തങ്ങളെന്ന് പ്രിയദര്‍ശന്‍ പറയുന്നു.

    ഇരുവരും തമ്മില്‍ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന പാട്ട് പാടി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് വന്നത്. ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ദൂരൈ ദൂരൈ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.

    English summary
    Menaka Wants To Act With Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X