തിയറ്ററുകളെ ചിരിപ്പൂരമാക്കാന്‍ മൂന്ന് ഷാജിമാര്‍! നാദിര്‍ഷയുടെ മറ്റൊരു മാസ് ചിത്രം! ഓഡിയന്‍സ് റിവ്യൂ!
മിമിക്രി ലോകത്ത് നിന്നും സിനിമയിലേക്ക് എത്തിയ നാദിര്‍ഷ ഇന്ന് മലയാളത്തിലെ മികച്ച സംവിധായകന്മാരില്‍ ഒരാളാണ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി അമര്‍ അക്ബര്‍ അന്തോണി എന്ന സിനമയിലൂടെയാണ് നാദിര്‍ഷ സംവിധാനത്തിലേക്ക് എത്തുന്നത്. പിന്നാലെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിച്ച നാദിര്‍ഷയുടെ മൂന്നാമത്തെ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.
നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മേരാ നാം ഷാജി. വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുന്ന ചിത്രം ഏപ്രില്‍ 5 ന് തിയറ്ററുകളിലേക്ക് എത്തി. അമര്‍ അക്ബര്‍ അന്തോണിയുമായി സാമ്യമുള്ളത് പോലെ മൂന്ന് നായകന്മാരാണ് മേരാ നാം ഷാജിയിലും അണിനിരക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണമിങ്ങനെ...
മൂന്നാമത്തെ ചിത്രം
രണ്ട് വിജയ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷയുടേതായി എത്തിയ സിനിമയാണിത്. ആസിഫ് അലിയും നിഖില വിമലും തമ്മിലുള്ള പ്രണയരംഗങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്. അവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് രണ്ട് ഷാജിമാരാണ് ബൈജുവു ബിജു മേനോനും.
ആവറേജ് പടമാണെന്നാണ് ഒരു കൂട്ടർ പറയുന്നത്.

മേരാ നാം ഷാജി
നാദിര്‍ഷയുടെ സംവിധാനത്തിലെത്തിയ ആദ്യ രണ്ട് ചിത്രങ്ങളും കോമഡി പടങ്ങളായിരുന്നു. തിയറ്ററുകളില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്ന് രണ്ട് സിനിമകളിലും ഉണ്ടായിരുന്നു. മേരാ നാം ഷാജിയിലൂടെയും അത് തന്നെയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മേരാ നാം ഷാജി ഒരു കോമഡി ത്രില്ലറാണെന്ന് നാദിര്‍ഷ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. കഥയിലെ നായിക എന്ന സിനിമ സംവിധാനം ചെയ്ത ദിലീപ് പൊന്നന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മൂന്ന് ഷാജിമാര്‍
ഷാജി എന്ന പേര് ജയസൂര്യ നേരത്തെ ഹിറ്റാക്കിയതാണ്. ഇന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടാണ് മേരാ നാം ഷാജി എത്തിയിരിക്കുന്നത്. ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അഭിനയിക്കുന്നത്. കോഴിക്കോട്ടുകാരനായി അഭിനയിക്കുന്നത് ബിജു മേനോനാണ്. ബൈജു തിരുവനന്തപുരും കാരനായി എത്തുന്നു. കൊച്ചിയില്‍ നിന്നും ഫ്രീക്കന്‍ ഷാജിയായിട്ടാണ് ആസിഫ് അലി എത്തുന്നത്.

വമ്പന്‍ താരനിര
കൊച്ചിയിലെ ഷാജിയുടെ സന്തത സഹചാരിയായ കുന്തീശന്‍ എന്ന കഥാപാത്രമായിട്ടാണ് ധര്‍മജന്‍ എത്തുന്നത്. നിഖില വിമലാണ് നായിക. ഇവര്‍ക്കൊപ്പം ശ്രീനിവാസന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സുരഭി, ടിനി ടോം, കലാഭവന്‍ നവാസ്, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുന്‍പ് സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസറും പോസ്റ്ററുകളും ട്രെയിലറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതോടെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വളരെ വലുതായിരുന്നു.


Click it and Unblock the Notifications











