For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുകേഷ് രാഷ്ട്രീയത്തില്‍ വന്നപ്പോള്‍ വിഷമിച്ചെന്ന് മേതില്‍ ദേവിക! എന്തിനായിരുന്നു വിവാഹമെന്ന് തോന്നി!

  |

  മുകേഷിനെയും മേതില്‍ ദേവികയേയും അറിയാത്തവര്‍ വിരളമാണ്. ഇവരുടെ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ എന്നും വൈറലായി മാറാറുമുണ്ട്. സിനിമയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ് മുകേഷ്. സിനിമാജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരമെത്താറുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. മുകേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനോട് തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് മേതില്‍ ദേവിക പറയുന്നു.

  കലാകാരനെ വിവാഹം ചെയ്തതില്‍ സന്തോഷമായിരുന്നു. ഇത്രയും ടാലന്റഡായിട്ടുള്ള കലാകാരന്റെ ഭാര്യയായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് മുന്‍പ് മേതില്‍ ദേവിക പറഞ്ഞിരുന്നു. കലയെ ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം സമീപിക്കാറുള്ളത്. ചില സ്ഥലങ്ങളില്‍ മുകേഷിന്റെ ഭാര്യയായാണ് പലരും തന്നെ പരിചയപ്പെടുത്താറുള്ളത്. കലാകുടുംബത്തിലേക്ക് മരുമകളായി പോവാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടയായിരുന്നുവെങ്കിലും മുകേഷ് രാഷ്ട്രീയത്തിലേക്ക്് ഇറങ്ങിയതിനോട് ഭാര്യയ്ക്ക് തുടക്കത്തില്‍ യോജിപ്പുണ്ടായിരുന്നില്ല. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മേതില്‍ ദേവിക ഇതേക്കുറിച്ച് പറഞ്ഞത്.

  താല്‍പര്യമുണ്ടായിരുന്നില്ല

  താല്‍പര്യമുണ്ടായിരുന്നില്ല

  കലാരംഗത്തുള്ളയാളെ ജീവിതപങ്കാളിയാക്കുന്നതിനോടായിരുന്നു താല്‍പര്യം. മുകേഷേട്ടൻ രാഷ്‌ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജൻഡയിലുള്ള കാര്യമായിരുന്നില്ലെന്നും ദേവിക പറയുന്നു.

  ഭര്‍ത്താവാകുന്നതിനേക്കാളും

  ഭര്‍ത്താവാകുന്നതിനേക്കാളും

  ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായി. തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് അദ്ദേഹത്തെ അധികം മിസ്സ് ചെയ്യാറില്ല. അതിനാല്‍ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു.

  പ്രണയത്തെക്കുറിച്ച്

  പ്രണയത്തെക്കുറിച്ച്

  സെറ്റിലുള്ളവരോടോ സഹപ്രവര്‍ത്തകരോടോ പോലും മുകേഷ് തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. വേണ്ടപ്പെട്ട ഒരാളുടെ വിവാഹമാണ്, താന്‍ പോയില്ലെങ്കില്‍ ആ ബന്ധം തകരുമെന്ന് പറഞ്ഞായിരുന്നു അദ്ദേഹം അന്ന് ലൊക്കേഷനില്‍ നിന്നും പോയത്. പിന്നീട് മുകേഷും മേതില്‍ ദേവികയും വിവാഹിതരായി എന്ന വാര്‍ത്ത വന്നപ്പോഴാണ് അദ്ദേഹം സ്വന്തം വിവാഹത്തിനായാണ് പോയെന്ന് മനസ്സിലായതെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു.

  CBI 5 will be Mammootty’s first film after lockdown: SN Swamy | FilmiBeat Malayalam
  പരിചയപ്പെട്ടത്

  പരിചയപ്പെട്ടത്

  ഡാന്‍സ് പരിപാടിക്കിടയിലായിരുന്നു മുകേഷ് മേതില്‍ ദേവികയെ പരിചയപ്പെട്ടത്. നിങ്ങള്‍ വിവാഹിതയാണോയെന്നായിരുന്നു അന്നദ്ദേഹം ചോദിച്ചത്. അതെയെന്ന മറുപടി നല്‍കി തിരിച്ച് പോവുകയായിരുന്നു ദേവിക. തമാശയ്ക്കായാണോ മുകേഷ് അങ്ങനെ ചോദിച്ചതെന്നായിരുന്നു ദേവിക കരുതിയത്. പ്രണയവിവാഹമായിരുന്നില്ല തങ്ങളുടേത്. എന്നാല്‍ അറേഞ്ച്ഡ് വിവാഹവുമായിരുന്നില്ല. സഹോദരിയും ഭര്‍ത്താവും വന്നായിരുന്നു വിവാഹം ആലോചിച്ചത്.

  അറിയാത്തവര്‍

  അറിയാത്തവര്‍

  തനിക്ക് വന്ന വിവാഹ ആലോചനകളെക്കുറിച്ചും മുകേഷിനെ ആദ്യമായി കണ്ടതിനെക്കുറിച്ചുമൊക്കെ മുന്‍പ് മേതില്‍ ദേവിക പറഞ്ഞിരുന്നു. വീട്ടില്‍ കല്യാണാലോചന നടക്കുന്നുണ്ടായിരുന്നു. കുട്ടിയും കലയുമൊക്കെ പ്രശ്‌നമായിരുന്നു. മോനെ രക്ഷിതാക്കള്‍ നോക്കട്ടെയെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇതിനിടയിലാണ് മുകേഷിന്റെ ആലോചന വന്നത്. രണ്ടുമൂന്ന് വട്ടം വീട്ടിലൊക്കെ വന്നിരുന്നു. മകനും അച്ഛനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു.

  English summary
  Methi Devika about her husband Mukesh's political entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X