ബഡായി ബംഗ്ലാവിന് ശേഷമാണ് അവർ ശ്രദ്ധിച്ചത്; എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതല്ലേ; മേതിൽ ദേവിക
നൃത്തരംഗത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ കലാകാരിയാണ് മേതിൽ ദേവിക. വർഷങ്ങളായി നൃത്ത രംഗത്ത് തുടരുന്ന മേതിൽ ദേവികയ്ക്ക് ബഹുമാന്യ സ്ഥാനം തന്റെ കരിയറിലുണ്ട്. മേതിൽ ദേവികയുടെ അഭിമുഖങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. നൃത്തത്തിന് തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് മേതിൽ ദേവിക സംസാരിക്കാറുണ്ട്. ഇപ്പോഴിതാ നൃത്തത്തെക്കുറിച്ച് സംസാരിക്കുകയാണ് മേതിൽ ദേവിക.
നൃത്തത്തിനും നർത്തകർക്കും വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിനെക്കുറിച്ചാണ് പരാമർശിക്കുകയായിരുന്നു ഇവർ. മനോരമ ന്യൂസിനോടാണ് പ്രതികരണം. സിനിമ, പൊളിറ്റിക്സ്, സ്പോർട്സ് എന്നിവയ്ക്കാണ് പ്രധാന്യം. നമ്മുടെ വർക്ക് കാണാൻ ഒരുപാട് പേർ കാണില്ല. അതുകൊണ്ട് അവർ പ്രൊമോട്ട് ചെയ്യുന്നില്ല. വലിയൊരു വേദിയും മൂവായിരം ആളുകളും വേണമെന്ന് പറയുന്നില്ല. പക്ഷെ 500 പേരോ 200 പേരോ ഇരിക്കുന്ന വേദികൾ വേണം. അത്തരം വേദികൾ അവർക്ക് ഒരുക്കാവുന്നതാണ്.

അഥവാ ഇവിടത്തെ അക്കാദമികൾ ഓർഗനൈസ് ചെയ്താൽ വളരെ തുച്ഛമായ പ്രതിഫലമാണ്. പക്ഷെ എന്നാലും കുട്ടികൾ ചെയ്യും. കാരണം അവർക്കൊരു അവസരമാണ്. അങ്ങനെ നോക്കിയാൽ ചെന്നെെയിലും ഇങ്ങനെയാണ്. കോർപറേറ്റ് ഷോയാണെങ്കിൽ പണം തരും. നമ്മളാരും കോർപറേറ്റ് ഷോകൾ ചെയ്യില്ല. ഷോ എന്നുള്ളതാണെങ്കിൽ ഓക്കെ. പക്ഷെ ആർക്കാണ് ഷോയിൽ താൽപര്യം. നമ്മൾ കൺസേർട്ട് ചെയ്യുന്ന വ്യക്തികളാണ്. അല്ലെങ്കിൽ നമ്മൾ പ്രശസ്തരാവണം. സിനിമാ രംഗത്ത് നിന്നുള്ളവരാണെങ്കിൽ പ്രശസ്തിയുണ്ട്.
അവർ മോശം ഡാൻസേർസ് ആണെന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആ വ്യത്യാസം ഭയങ്കരമായിട്ടുണ്ടെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി. ശ്രദ്ധ കിട്ടണണെങ്കിൽ സിനിമാ നടിയാവണം അല്ലെങ്കിൽ വിവാദമുണ്ടാകണം, അതുമല്ലെങ്കിൽ രാഷ്ട്രീയക്കാരന്റെ ഭാര്യയായിരിക്കണം എന്നെങ്കിൽ മാത്രമേ ശ്രദ്ധിക്കപ്പെടൂ എന്ന് തോന്നുണ്ടോയെന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. എന്നെ മാത്രം ഉദ്ദേശിച്ചല്ലേ അങ്ങനെ പറഞ്ഞതെന്ന് മേതിൽ ദേവിക ചിരിച്ച് കൊണ്ട് തിരിച്ച് ചോദിച്ചു.

ഇക്കാര്യം സമ്മതിച്ച മേതിൽ ദേവിക ഇതേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. എന്റെ ആർട്ട് ഫ്രട്ടേർണിറ്റിയിൽ എന്നെ കുറേ കാലമായി അറിയാം. പൊതുജനം ശ്രദ്ധിച്ചത് ബഡായി ബംഗ്ലാവിന് ശേഷമാണ്. അതിൽ വന്ന പെർഫോമൻസിൽ നിന്നാണ് അവർ ശരിക്കും ശ്രദ്ധിക്കുന്നതെന്നും മേതിൽ ദേവിക വ്യക്തമാക്കി.
മേതിൽ ദേവികയുടെ മുൻ ഭർത്താവ് നടനും എംഎൽഎയുമായ മുകേഷ് ഭാഗമായ ടെലിവിഷൻ ഷോയായിരുന്നു ബഡായി ബംഗ്ലാവ്. മുകേഷിന്റെ ഭാര്യയായിരിക്കുന്ന കാലത്താണ് മേതിൽ ദേവിക ഈ ഷോയിൽ അതിഥിയായെത്തുന്നത്. 2013 ലാണ് മേതിൽ ദേവിക മുകേഷിനെ വിവാഹം ചെയ്യുന്നത്. 2021 ൽ ഇവർ വേർപിരിഞ്ഞു. വിവാഹമോചനത്തിന് കാരണം എന്തെന്ന് ഒന്നിലേറെ തവണ മേതിൽ ദേവികയ്ക്ക് നേരെ ചോദ്യം വന്നിട്ടുണ്ട്. എന്നാൽ താരം ഇതിന് മറുപടി നൽകിയിട്ടില്ല.


Click it and Unblock the Notifications