മുകേഷേട്ടനല്ല പ്രശ്നം, അദ്ദേഹത്തിന്റെ സഹോദരിമാരുടെ പെരുമാറ്റം; അവിടെ നേരിട്ട വിഷമങ്ങൾ; മേതിൽ ദേവിക

ഒട്ടേറെ പുരസ്കാരങ്ങൾ നേടിയ നർത്തകിയാണ് മേതിൽ ദേവിക. എന്നാൽ പലപ്പോഴും മേതിൽ ദേവികയുടെ വ്യക്തി ജീവിതമാണ് കൂടുതലും ചർച്ചയായിട്ടുള്ളത്. നടനും എംഎൽഎയുമായ മുകേഷുമായുള്ള വിവാഹവും വേർപിരിയലും വലിയ തോതിൽ ചർച്ചയായി. വേർപിരിഞ്ഞ ശേഷവും മുകേഷുമായി സൗഹൃദമുണ്ടെന്ന് മേതിൽ ദേവിക തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മുകേഷിനെതിരെ വന്ന പീഡന ആരോപണത്തിന്റെ സത്യാവസ്ഥ തനിക്കറിയാമെന്നാണ് മേതിൽ ദേവിക പറയുന്നത്.

വിവാഹ ബന്ധം പിരിഞ്ഞതിന് കാരണമെന്തെന്ന് മേതിൽ ദേവികയോ മുകേഷോ തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മേതിൽ ദേവിക. ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ മുകേഷിന്റെ വീട്ടുകാരിൽ നിന്നുള്ള പെരുമാറ്റം തന്നെ വിഷമിപ്പിച്ചെന്ന് മേതിൽ ദേവിക പറയുന്നു. ജനം ടിവിയോടാണ് പ്രതികരണം.

Methil Devika

മുകേഷുമായുള്ള വിവാഹം അബദ്ധമായി തോന്നിയിട്ടില്ല. പക്ഷെ തനിക്ക് ചില വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് മുകേഷേട്ടന്റെ വീട്ടിൽ നിന്ന് ചില വിഷമങ്ങളുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെയോ അമ്മയോ കുഞ്ഞമ്മയോ ഒന്നും കാരണമല്ല. അവരൊക്കെ വളരെ നല്ല ആൾക്കാരാണ്. പക്ഷെ ആ കുടുംബത്തിലെ മറ്റ് സ്ത്രീകൾ, അദ്ദേഹത്തിന്റെ സഹോദരിമാരിൽ നിന്ന് സപ്പോർട്ടും കിട്ടിയില്ല. അതെനിക്ക് വളരെ വിഷമമായി. അദ്ദേഹത്തെ പ്രതിരോധിക്കുമ്പോഴും ചില കാര്യങ്ങളിൽ വിഷമമായിരുന്നു.

എനിക്കവരോട് ദേഷ്യമൊന്നും ഇല്ല. ഭയങ്കര സങ്കടമാണ്. പറയുമ്പോൾ അവർ വലിയ ഫെമിനിസം സംസാരിക്കുന്നവരാണ്. എന്നെ പൂർണമായും അവ​ഗണിക്കുകയും മാറ്റി നിർത്തുകയും ചെയ്തു. ചില സമയത്ത് ആ സഹോദരിമാരിൽ ഒരാൾ
എന്നെ ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തു. അന്ന് ഞാനൊരു തീരുമാനം എടുത്തു. എന്റെ ജീവിതത്തിൽ ഇനി വേറൊരാൾ കാരണം ഞാൻ സങ്കടപ്പെടരുതെന്ന്. അത് അവരുടെ പ്രശ്നമാണ്. എന്റേതല്ല. ഞാൻ പറയാൻ നോക്കി. എന്റെ അവസ്ഥ കാണുമ്പോൾ ചിരി തോന്നുകയാണെങ്കിൽ അത് അവരുടെ പ്രശ്നം. എനിക്ക് മുകേഷേട്ടനല്ല പ്രശ്നം.

Methil Devika

ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഭാര്യക്ക് പിന്തുണ കിട്ടാത്ത സാഹചര്യം പൊതുവെയുണ്ടെന്നും മേതിൽ ദേവിക പറയുന്നു. എന്റെ സ്റ്റുഡന്റ്സും ഫ്രണ്ട്സും പറയാറുണ്ട്. ഭർത്താവിനെക്കുറിച്ച് എന്തെങ്കിലും ഇൻ ലോസിനോട് പറയുമ്പോൾ ഒരു രീതിയിലും അവർ പിന്തുണയ്ക്കില്ല. നമ്മുടെ സമൂഹത്തിലെ പ്രശ്നമാണിത്. ഇതെന്റെ മനസിൽ കിടപ്പുണ്ട്. ഇത്രയും ഫെമിനിസത്തെക്കുറിച്ച് പറയുമ്പോൾ അത് ആൾക്കാർ ആദ്യം പ്രാക്ടീസ് ചെയ്യേണ്ടത് വീട്ടിനകത്താണ്.

മാധവം വീട്ടിൽ അദ്ദേഹം വരാറുണ്ട്. അത് ആർട്ട് ഹൗസാണ്. എന്റെ സ്റ്റുഡന്റ്സും അവിടെ വന്ന് താമസിക്കാറുണ്ട്. വീടിനേക്കാളും അവിടെ ഒരുപാട് കലാപരമായ കാര്യങ്ങൾ നടക്കുന്നുണ്ട്. അവിടെ നമ്മൾ ദേഷ്യ പ്രകടനമൊന്നും കാണിക്കേണ്ട ആവശ്യമില്ല. ഭാര്യയെന്ന നിലയിലുള്ള സ്ഥാനം ഒഴിഞ്ഞു. പിന്നെ ദേഷ്യം കാണിക്കേണ്ട കാര്യമില്ല.

സുഹൃത്തെന്ന നിലയിൽ ഇപ്പോൾ തനിക്ക് അഭിപ്രായം വ്യക്തമായി പറയാൻ കഴിയുന്നുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി. ഒരു വ്യക്തിയുമായി പിരിഞ്ഞാൽ അവരെ എപ്പോഴും വ്യക്തിഹത്യ ചെയ്യേണ്ട കാര്യമില്ല. വിവാഹം ചെയ്തെന്ന് കരുതി എപ്പോഴും പ്രതിരോധിക്കേണ്ട കാര്യവുമില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.

2013 ലാണ് മേതിൽ ദേവികയും മുകേഷും വിവാഹിതരായത്. 2021 ൽ ഇവർ പിരിഞ്ഞു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. നടി സരിതയായിരുന്നു മുകേഷിന്റെ ആ​ദ്യ ഭാര്യ. വിവാഹ മോചന സമയത്ത് ​ഗുരുതരമായ ആരോപണങ്ങൾ മുകേഷിനെതിരെ സരിത ഉന്നയിച്ചു. മുകേഷിനെതിരെ പീഡന പരാതി വന്നതോടെ സരിതയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി.

More from Filmibeat

Read more about: methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X