അച്ഛനും അമ്മയും നോ പറഞ്ഞിട്ടും ചെയ്തു! കുറ്റബോധമുണ്ട്! 'തുടരും' ഒഴിവാക്കാന്‍ കാരണം: മേതില്‍ ദേവിക പറയുന്നു
നര്‍ത്തകിയും അഭിനേത്രിയുമായ മേതില്‍ ദേവിക പ്രേക്ഷകര്‍ക്ക് പരിചിതയാണ്. കുട്ടിക്കാലം മുതലേ നൃത്തം അഭ്യസിച്ചിരുന്നു ദേവിക. നര്‍ത്തകിയായിരിക്കുമ്പോള്‍ തന്നെ സിനിമയില്‍ നിന്നുള്ള അവസരങ്ങളും അവരെ തേടിയെത്തിയിരുന്നു. കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയായിരുന്നു ദേവിക സിനിമയില്‍ അഭിനയിച്ച് തുടങ്ങിയത്. ഡാന്‍സിലെ തിരക്കുകള്‍ കാരണം പല സംവിധായകരോടും നോ പറയേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഒടുവിലായി നിരസിച്ചത് 'തുടരും' എന്ന ചിത്രത്തിലെ അവസരം നിരസിച്ചതിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെച്ചത്.
എന്നെ ഇന്‍സ്‌പെയര്‍ ചെയ്തവരില്‍ അമ്മയുടെയും സഹോദരിയുടെയും പേരൊന്നും ഞാന്‍ പറയില്ല. നമ്മളൊരിക്കലും അവരെ സീരിയസായി എടുക്കുന്നില്ലല്ലോ. അമ്മയാണ് എനിക്ക് പ്രചോദനം എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ. വളരെ സ്‌നേഹത്തോടെയും, പ്രൗഡായിട്ടുമാണ് അവരെക്കുറിച്ച് ചിന്തിക്കുക. ഒരു ലെവല്‍ ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് വന്നതിന് ശേഷമേ അവരെ ഒരു ഒബ്‌സര്‍വര്‍ ആയി നമ്മള്‍ കാണുകയുള്ളൂ. മറ്റേത് അവര് നമ്മളാണ്. അപ്പോള്‍ ഒരിക്കലും ഇന്‍സ്പിരേഷന്‍ ആവില്ലല്ലോ. എന്നെ ഇന്‍സ്‌പെയര്‍ ചെയ്ത ആള്‍ക്കാരെ പറയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അറിയണമെന്ന് പോലുമില്ല.

ഒരു ഡാന്‍സ് ക്ലാസില്‍ നന്നായി കളിക്കുന്നൊരു കുട്ടിയാവാം. സാമ്പത്തികപ്രശ്‌നം കാരണം ഡാന്‍സ് മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റാത്ത അവസ്ഥയിലാവാം. വീട്ടിലെ പ്രശ്‌നങ്ങളൊക്കെ മാറ്റിവെച്ചതിന് ശേഷം വന്ന് ഡാന്‍സ് പഠിക്കുന്ന എത്ര പേരുണ്ട്. പ്രചോദിപ്പിച്ചവരെക്കുറിച്ച് പറയുമ്പോള്‍ പ്രശസ്തരായവര്‍ തന്നെ വേണം എന്നില്ലല്ലോ. വീട്ടുകാര്‍ പുരോഗമന ചിന്താഗതിക്കാരൊക്കെയാണെങ്കിലും, എന്റെ കാര്യം വരുമ്പോള്‍ അങ്ങനെയല്ല. അതങ്ങനെയാണ്. ഞാന്‍ അതിലും പ്രോഗ്രസീവായി ചിന്തിക്കുന്നത് കൊണ്ടാവാം ഒരു പിടുത്തം, അത് നല്ലതാണ്.
ബികോം കഴിഞ്ഞ് എംഎ ഡാന്‍സ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മാത്രം നീ എംബിഎ ചെയ്യൂ എന്ന് പറഞ്ഞു. ഒരു ക്വാളിഫിക്കേഷന്‍ എടുത്തതിന് ശേഷം ഡാന്‍സിന്റെ വഴിയെ പോയ്‌ക്കോളൂ എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്. എംബിഎ ചെയ്തതില്‍ മോശമൊന്നും തോന്നുന്നില്ല. മാര്‍ക്കറ്റിംഗായിരുന്നു ഞാന്‍. എച്ച്ആറാണ് എടുത്തത്. അതില്‍ ആരും ഇല്ലാത്തത് കൊണ്ട് എന്നെ മാര്‍ക്കറ്റിംഗിലേക്ക് മാറ്റുകയായിരുന്നു. അമ്മയും അച്ഛനും ചെയ്യരുതെന്ന് പറഞ്ഞ കാര്യം ചെയ്തിട്ടുണ്ട്. ഇപ്പോഴും അതില്‍ കുറ്റബോധം തോന്നുന്നുമുണ്ട്. അത് ഏത് കാര്യമാണെന്ന് ചോദിച്ചപ്പോള്‍ വിഷയം മാറ്റുകയായിരുന്നു ദേവിക.
'തുടരും' എന്ന ചിത്രത്തില്‍ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മേതില്‍ ദേവികയെ ആയിരുന്നു. പതിവുപോലെ ഈ അവസരവും നിരസിക്കുകയായിരുന്നു ദേവിക. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞിരുന്നു. ലൈംലൈറ്റ് തീരെ ആഗ്രഹിക്കാത്ത ആളാണ്. ഞാന്‍ മനസില്‍ കണ്ടത് ദേവിക ചേച്ചിയെ ആയിരുന്നു എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ആ സമയത്ത് അത്രയും ദിവസം കൊടുക്കാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് ആ അവസരം സ്വീകരിക്കാതെ ഇരുന്നതെന്നും ദേവിക പറഞ്ഞിരുന്നു.
എവിടെ പരിപാടി അവതരിപ്പിക്കുകയാണെങ്കിലും ഞാന്‍ സന്തോഷിക്കാറുണ്ട്. ഇവിടെ അംഗീകരിക്കാത്ത വര്‍ക്കെല്ലാം വിദേശത്ത് സ്വീകരിക്കാറുണ്ട്. ആര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ സംവാദങ്ങള്‍ നടക്കാറുണ്ട്. എന്റെ വര്‍ക്ക് കാണാന്‍ വന്നിട്ട്, അതില്‍ ഞാന്‍ ശ്രദ്ധിക്കാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ പറഞ്ഞ് തന്നിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്റെ ഓഡിയന്‍സെല്ലാം വളരെ നല്ലതാണ്. എല്ലായിടത്തും നിന്നും നല്ല സപ്പോര്‍ട്ടാണ് കിട്ടാറുള്ളത്. നമ്മള്‍ ഇടപഴകുന്നത് അനുസരിച്ചിരിക്കും നമുക്ക് തിരിച്ച് കിട്ടുന്നത്.


Click it and Unblock the Notifications











