രാമന്റേയും സീതയുടേയും ആദ്യ സമാഗമം,മേതിൽ ദേവികയുടെ നൃത്തവീഡിയോ ചർച്ചയാവുന്നു
മലയാളി പ്രേക്ഷകരെ ഞെട്ടിച്ച സംഭവമായിരുന്നു നടനും കൊല്ലം എംഎൽഎയുമായ മുകേഷും പ്രശസ്ത നർത്തകിയായ മേതിൽ ദേവികയുടേയും വിവാഹമോചനം. എട്ട് വർഷത്തെ കുടുംബ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നത്. വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. മറുനാടൻ മലയാളിയാണ് ഇതു സംബന്ധമായ വാർത്ത ആദ്യം പുറത്ത വിട്ടത്. പിന്നീട് പുറത്ത് വന്ന വാർത്ത ശരിവെച്ച് മേതിൽ ദേവികയും രംഗത്ത് എത്തുകയായിരുന്നു . മനോരമയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2013 ഓക്ടോബർ 24 നായിരുന്നു മുകേഷും ദേവികയും വിവാഹിതരാകുന്നത്. ആദ്യ ഭാര്യയായ സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മുകേഷ് ദേവികയെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് മുൻപ് തന്നെ ഇരുവർക്കും പരസ്പരം അറിയാമായിരുന്നു. മുകേഷിന്റെ സഹോദരിയാണ് വിവാഹാലോചനയുമായി എത്തുന്നത്. ദേവിക തന്നെയാണ് പഴയൊരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. രമേഷ് പിഷാരടി മുഖേനെയാണ് ഇരുവരും പരിചയപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ദേവികയായിരുന്നു ആദ്യം വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്. മനോരമയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാർത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വർഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാൻ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നാണ് കാരണമായി പറഞ്ഞത്. വേർപിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു. അതേസമയം മുകേഷ് വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിട്ടില്ല

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മേതിൽ ദേവികയുടെ പുതിയ നൃത്ത വീഡിയോണ്. വിവാഹമോചന വാർത്ത പുറത്ത് ചൂട് പിടിച്ച ചർച്ചയാകുമ്പോഴാണ് മേതിൽ ദേവികയുടെ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേവികയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷംപങ്കുവെച്ച വീഡിയോയാണിത്.

ശ്രീരാമന്റേയും സീതദേവിയുടേയും ആദ്യ സമാഗമമാണ് ഇതിവൃത്തം. കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കുന്ന സീതാദേവിയെ ശ്രീരാമന്‍ കാണുന്നതും ലക്ഷ്മിയുടെ രൂപം അവളില്‍ ദര്‍ശിക്കുന്നതുമാണ് ദേവിക അവതരിപ്പിച്ചിരിക്കുന്നത് നിമഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയായിരുന്നു.
Recommended Video

ആദ്യ ഭാര്യയായ നടി സരിതയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നടൻ ദേവികയെ വിവാഹം കഴിക്കുന്നത്. 2011 ലാണ് സരിതയുമായുള്ള 25 വർഷത്തെ വിവാഹ ജീവിതം നടൻ നിയമപരമായി അവസാനിപ്പിക്കുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1987ൽ ആണ് സരിതയും മുകേഷും വിവാഹിതരാകുന്നത്. ദേവികയുമായുളള വിവാഹത്തിന് ശേഷം മുകേഷിനെതിരെ സരിത രംഗത്ത് എത്തിയിരുന്നു. അന്ന് നടനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു രണ്ടാമതും വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വരുമ്പോൾ അന്ന് സരിത ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.


Click it and Unblock the Notifications











