എന്തൊരു കഷ്ടമാണ് ആ അവസ്ഥ! അങ്ങനെ അറിയപ്പെടുന്നതില്‍ നിരാശയാണ് തോന്നാറുള്ളതെന്ന് മേതില്‍ ദേവിക
നൃത്തവും അഭിനയവുമായി സജീവമാണ് മേതില്‍ ദേവിക. വളരെ മുന്നേ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയിരുന്നുവെങ്കിലും അന്നത് സ്വീകരിച്ചിരുന്നില്ല. നൃത്തത്തിലെ തിരക്കിനിടയില്‍ അഭിനയം സാധ്യമാവുമോയെന്നായിരുന്നു ആശങ്ക. സിനിമ കമ്മിറ്റ് ചെയ്ത് കഴിഞ്ഞ് പിന്നീട് എനിക്ക് ആ ഡേറ്റില്‍ ഡാന്‍സ് പരിപാടിയുണ്ടായിരുന്നു എന്ന് പറയുന്നത് ശരിയല്ലല്ലോ. അതുകൊണ്ടായിരുന്നു ഇതുവരെയായും നോ പറഞ്ഞതെന്ന് അവര്‍ തുറന്നുപറഞ്ഞിരുന്നു. കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെയായിരുന്നു ദേവിക ബിഗ് സ്‌ക്രീനില്‍ സാന്നിധ്യം അറിയിച്ചത്. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകന്‍.
ഡാന്‍സിലെ തിരക്കുകളൊക്കെ സംവിധായകന് അറിയാമായിരുന്നു. അതൊക്കെ നോക്കിയായിരുന്നു ഡേറ്റ് സെറ്റാക്കിയതെന്ന് ദേവിക പറഞ്ഞിരുന്നു.
അസുഖങ്ങളൊന്നുമില്ലാത്ത ശരീരമുണ്ടെങ്കില്‍ ഞാന്‍ ഹാപ്പിയാണ് എന്ന് ദേവിക പറയുന്നു. ഫിസിക്കലി ഓക്കെയാണെങ്കില്‍ മെന്റലിയും നമ്മള്‍ കൂളായിരിക്കും. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ജോലി ചെയ്യുക, മറ്റുള്ളവരെക്കുറിച്ച് നല്ലത് മാത്രം ചെയ്യുക എന്നതാണ് എന്റെ പോളിസി. ഓരോ വര്‍ഷവും നമുക്ക് ബോണസാണ്.

ഈ പ്രായത്തില്‍ അവരെ കണ്ടില്ലേ എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ ആളുകളെ താരതമ്യം ചെയ്യാന്‍ പാടില്ല. ഓരോരുത്തരുടെയും കഴിവും, കാര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. നേരത്തെ എനിക്കത്ര ആരാധന തോന്നാത്ത പലരോടും ഇപ്പോള്‍ ഇഷ്ടം തോന്നുന്നുണ്ട്. എത്ര കാലമെടുത്താണ് അവര്‍ ഈയൊരു അവസ്ഥയിലേക്ക് എത്തിയത് എന്ന് ചിന്തിക്കാറുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനും തകര്‍ന്നുപോവും. അതൊരു ദു:ഖകരമായ കാര്യമാണെന്നും അവര്‍ പറയുന്നു.
ബന്ധങ്ങളുണ്ടാക്കുന്ന കാര്യത്തിലും നിലനിര്‍ത്തുന്ന കാര്യത്തിലും എനിക്ക് വലിയ കഴിവൊന്നുമില്ല. രണ്ടും എനിക്ക് പറ്റാറില്ല. എനിക്കത് തരുമോ എന്നൊക്കെ പറഞ്ഞ് ചിലര്‍ വരാറുണ്ട്. ഞാനൊന്ന് അങ്ങോട്ടേക്ക് വന്നോട്ടെ എന്ന് ജനുവിനായി ചോദിക്കുന്നവരെ എനിക്കിഷ്ടമാണ്. അല്ലാതെ ഒരു വീഡിയോ തരാനോ, വിഷ് തരാനൊ ഒന്നുമല്ല ട്ടോ. ഇന്നേവരെ കാണാത്തവരൊക്കെ വിഷ് ചോദിക്കാറുണ്ട്. ഒരു വയസായ കുട്ടിക്കൊക്കെ ബര്‍ത്ത് ഡേ വിഷ് ചോദിക്കാറുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാനാണ്.
ഇടയ്‌ക്കൊരിക്കല്‍ കാറില്‍ ഇരിക്കുമ്പോള്‍ ചെറിയൊരു ബേബിയോട് ദേ നോക്കൂ, മേതില്‍ ദേവിക എന്ന് പറഞ്ഞ് കൊടുക്കുന്നത് കണ്ടു. ആ ബേബി എന്നെ ഇങ്ങനെ നോക്കുകയായിരുന്നു. അതിന് ഫോക്കസ് ചെയ്യാനൊന്നും അറിയില്ല. ചെറുത് നോക്കുന്നില്ല. അച്ഛനും അമ്മയും നോക്കുന്നുണ്ടായിരുന്നു. ഇതൊക്കെയൊരു രസമുള്ള കാര്യമാണ്. നമ്മളൊരു പബ്ലിക് പെര്‍ഫോര്‍മര്‍ കൂടിയാണല്ലോ. ഏതെങ്കിലും പരിപാടിക്ക് പോയിട്ട് എന്നെ ചീഫ് ഗസ്റ്റ് ആക്കിയില്ലെന്നോ, ഫ്രണ്ട് സീറ്റ് തന്നില്ലെന്നോ പരാതി പറയാറില്ല ഞാന്‍.
അതൊന്നും എനിക്കൊരു പ്രശ്‌നമേയല്ല. ബാക്ക് സൈഡില്‍ ഇരുന്ന് ആസ്വദിക്കാനാണ് എനിക്കിഷ്ടം. ജനങ്ങള്‍ തിരിച്ചറിയുന്നതിനെക്കാളും, ഞാന്‍ ആരാണെന്ന് കൃത്യമായി മനസിലാക്കുകയും ചെയ്താല്‍ ഞാന്‍ ഹാപ്പിയാണ്. തെറ്റായ കാരണത്തിലൂടെ തിരിച്ചറിയുന്നത് നിരാശയാണ്.ചെറിയ കുട്ടികളൊക്കെ അമേസിംഗ് എന്ന് പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്. അവരെയും പിടിച്ചിരുത്താന്‍ നമ്മളെക്കൊണ്ട് കഴിയുന്നുണ്ടല്ലോ.


Click it and Unblock the Notifications











