എംജി ശ്രീകുമാറിനും മോഹന്‍ലാലിനും ഒരുമിച്ച് പിറന്നാള്‍! ഇത്തവണത്തെ ആഘോഷം ഇങ്ങനെയെന്ന് എംജി!
മലയാളികളുടെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തില്‍ നിന്നുമായിരുന്നു അദ്ദേഹം എത്തിയത്. പാടിയ ഗാനങ്ങളെല്ലാം എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മോഹന്‍ലാലിനായി എംജി ശ്രീകുമാര്‍ പാടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്കും സന്തോഷമാണ്. തലസ്ഥാന നഗരിയിലെ ആ സൗഹൃദ ഗ്യാങ്ങിലെ എല്ലാവരും സിനിമയിലും തിളങ്ങുകയാണ്. മോഹന്‍ലാല്‍ തന്നെയാണോ പാടുന്നതെന്നാണ് പലപ്പോഴും ആരാധകര്‍ ചോദിക്കാറുള്ളത്. ഇപ്പോഴിതാ ഇരുവരുടേയും പിറന്നാളും ഒരുമിച്ച് വന്നിരിക്കുകയാണ്.
ഇന്ന് രേവതി നക്ഷത്രം. ഞങ്ങൾ രണ്ടുപേരുടെയും ജന്മനാളാണിന്ന്. ഇത്രയും നാൾ ഞങ്ങളെ കാത്തു രക്ഷിച്ച ദൈവത്തിനു നന്ദി. ഞങ്ങളെ ഇവിടം വരെ എത്തിച്ച ലോകമെമ്പാടുമുള്ള എല്ലാ കലാസ്നേഹിതർക്കും നന്ദി
ലവ് യു ഓൾ, എന്നായിരുന്നു എംജി ശ്രീകുമാര്‍ കുറിച്ചത്. അദ്ദേഹത്തിന്‍രെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
മോഹന്‍ലാലിന് വേണ്ടി പാടാനായി ജനിച്ചതാണ് എംജി ശ്രീകുമാറെന്ന് പലരും പറയാറുണ്ട്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. മോഹന്‍ലാല്‍ തന്നെയല്ലേ പാടുന്നതെന്ന് തോന്നാറുണ്ടെന്നും ആരാധകര്‍ പറയാറുണ്ട്. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായി മാറിയപ്പോള്‍ മോഹന്‍ലാലിനായി ഗാനമൊരുക്കിയിരുന്നു ശ്രീകുമാര്‍.

ഇവരുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ച് യാത്രകള്‍ നടത്താറുണ്ട് മോഹന്‍ലാലും ശ്രീകുമാറും. ശ്രീക്കുട്ടനൊപ്പം പാട്ടുപാടിയും മോഹന്‍ലാല്‍ എത്താറുണ്ട്. സ്‌റ്റേജ് ഷോകളിലാണ് ഇരുവരും ഒരുമിച്ച് പാട്ടുമായെത്താറുള്ളത്. ആര് വിചാരിച്ചാലും തങ്ങളുടെ സൗഹൃദം തകര്‍ക്കാനാവില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. ലാലുവുമായുള്ള സുഹൃത്ബന്ധത്തെക്കുറിച്ച് പറഞ്ഞ് വാചാലനാവാറുണ്ട് അദ്ദേഹം.
കുടുംബാംഗങ്ങള്‍ക്കൊപ്പം സദ്യ കഴിക്കുന്നതിന്റെ ഫോട്ടോയും എംജി ശ്രീകുമാര്‍ പോസ്റ്റ് ചെയ്തിരുന്നു. കൊറോണക്കാലത്തെ എന്‍രെ ബര്‍ത്ത് ഡേ സദ്യയെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സദ്യ വിളമ്പുന്ന ലേഖയേയും ചിത്രത്തില്‍ കാണുന്നുണ്ട്. ചിത്രങ്ങളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications