'പന്ത്രണ്ട് വർഷം അമേരിക്കയിൽ; ഡിവോഴ്സിന് ശേഷം തിരിച്ചെത്തി; കുട്ടിയെ ഒളിപ്പിച്ച് വെച്ചെന്ന് പറഞ്ഞു'

​ഗാന രം​ഗത്ത് പകരം വെക്കാനില്ലാത്ത പ്രതിഭയായ എംജി ശ്രീകുമാറിന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. പ്രണയിച്ച് വിവാഹിതരായ ഇരുവരും ഇന്നും ജീവിതം ആസ്വ​ദിക്കുന്നവരാണ്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ലേഖ എംജി ശ്രീകുമാറുമായി അടുക്കുന്നത്. ഏറെക്കാലം ഇവർ ലിവിം​ഗ് ടു​ഗെദറിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2004 ജനുവരി 14 നാണ് ലേഖയും എംജി ശ്രീകുമാറും വിവാഹിതരായത്. ഇവരെക്കുറിച്ച് പല ​ഗോസിപ്പുകളും വർഷങ്ങളായി വരാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികൾ.

സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് എംജി ശ്രീകുമാറും ലേഖയും മനസ് തുറന്നത്. ഗോസിപ്പുകൾ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്ന് ലേഖ പറയുന്നു. ഈയിടെ ഞാൻ ഒരു പോസ്റ്റിട്ടു. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റയിൽ എന്തെങ്കിലും നല്ല വാക്കുകൾ പോസ്റ്റ് ചെയ്യും. അത് ഞങ്ങൾ തമ്മിൽ ഡിവോഴ്സ് ആയി എന്ന തരത്തിലായി. എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങളുടെ കുടുംബവുമായി അതിനൊരു ബന്ധവുമില്ല. ആൾക്കാർ ഞങ്ങൾ പിരിയുന്നത് കാണാൻ കാത്തിരിക്കുകയാണോ എന്ന് പോലും തോന്നിപ്പോയെന്ന് ലേഖ പറയുന്നു. ​

MG Sreekumar s Wife Lekha

ഗോസിപ്പുകൾ ചെറുപ്പക്കാരെക്കുറിച്ച് എഴുതട്ടെ. തങ്ങൾക്കൊക്കെ പ്രായമായില്ലേയെന്നും ലേഖ ചോദിക്കുന്നു. ഗോസിപ്പുകളെക്കുറിച്ച് എംജി ശ്രീകുമാറും സംസാരിച്ചു. ​ഗോസിപ്പുകൾ ഇഷ്ടമാണ്. എന്നാൽ തന്നെ ഞെട്ടിച്ച ഒരു ​ഗോസിപ്പ് ഈയടുത്ത് വന്നിട്ടുണ്ടെന്ന് എംജി ശ്രീകുമാർ പറയുന്നു. മകൾ അമേരിക്കയിലാണ്. അവളുടെ ഭർത്താവ് നല്ല പൊസിഷനിലാണ്. മകൻ യുകെയിലാണ്. അവരൊക്കെ വെൽ സെറ്റിൽഡ് ആണ്.

ഇടയ്ക്കിടെ ഞങ്ങൾ യാത്ര പോകും. ഈയിടെ അമേരിക്കയിൽ പോയി തിരിച്ച് വന്നപ്പോൾ പുതിയ വാർത്ത. ഞാൻ ഞെ‌ട്ടിപ്പോയി. ഞങ്ങൾക്ക് രണ്ട് പേർക്കും കുട്ടിയുണ്ട്, കുട്ടിയെ കാണാൻ പോയതാണ്, ആ കുട്ടിയെ അവിടെ എവിടെയോ ആക്കി തിരിച്ച് വന്നു എന്നാണ് വാർത്ത. കുട്ടിയെ ഒളിപ്പിച്ച് വെച്ചതാണെന്ന്. വാർത്ത സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഒരു കൊറിയൻ കൊച്ച്.

MG Sreekumar s Wife Lekha

ആ സമയത്ത് തന്നെ ഞാൻ എല്ലാവരെയും ഫോൺ ചെയ്തു. എനിക്കിഷ്ടപ്പെട്ടെന്ന് പറഞ്ഞു. കാരണം താൻ വീണ്ടും പ്രസിദ്ധനാവുകയല്ലേയെന്നും എംജി ശ്രീകുമാർ ചോദിച്ചു. ​ഗോസിപ്പുകൾ തന്നെ വിഷമിപ്പിക്കാറില്ലെന്ന് ലേഖയും വ്യക്തമാക്കി. ഞങ്ങൾ ജീവിക്കുകയാണ്. വിഷമിക്കുകയല്ല. എന്റെ മകളുടെ പ്രസവത്തിന് ഞാൻ ഒളിച്ച് പോയെന്ന് പറഞ്ഞു. അതിലൊക്കെ എന്ത് ഒളിക്കാനാണ്. മകൾ പ്രസവിക്കുന്നതിൽ സന്തോഷമല്ലേ. മകൾ യുഎസിലാണ്. കുറേക്കാലം മീഡിയ ഞാൻ ഒളിച്ച് വെച്ചു, പ്രസവിക്കാത്ത സ്ത്രീയാണെന്ന് പറഞ്ഞു.

എനിക്ക് മകനില്ല. എന്റെ മകളുടെ മകനാണ് പഠിക്കാൻ പോയത്. മകൾക്ക് 19 വയസിൽ കല്യാണം കഴിഞ്ഞതാണ്. നേരത്തെ അവൾ പ്രസവിച്ചു. വയസ് കാലത്തല്ല അവൾ പ്രസവിച്ചതെന്നും ലേഖ പറയുന്നു. ഞാൻ പഠിച്ചത് നാ​ഗർകോവിലിലാണ്. അത് കഴിഞ്ഞ് പതിനെട്ടാമത്തെ വയസിൽ വിവാഹിതയായായി യുഎസിൽ പോയി. പന്ത്രണ്ട് വർഷം അമേരിക്കയിലായിരുന്നു. ഇടയ്ക്ക് വന്ന് പോകുമായിരുന്നു. എന്റെ ഡിവോഴ്സും കാര്യങ്ങളും കഴിഞ്ഞതിന് ശേഷമാണ് മകളുമായി തിരിച്ച് വന്നത്. ഒരു സഹോദരിയുണ്ട്. അവർ തിരുവന്തപുരത്താണെന്നും ലേഖ പറഞ്ഞു.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X