സിംഹത്തിനൊപ്പം എംജി ശ്രീകുമാര്‍... ചിത്രങ്ങള്‍
ജോഹന്നാസ്ബര്‍ഗ്: പാട്ടുകാരനും സംഗീത സംവിധായകനും ആയ എംജി ശ്രീകുമാറിന് സിംഹവുമായി എന്താണ് ബന്ധം...? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ ഒരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.

കാരണം മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെ ചില ചിത്രങ്ങളാണ്. ആരുടെ ഒപ്പം നിന്നിട്ടാണ് ഈ ഫോട്ടോകളെടുത്തത് എന്നതാണ് സംഭവം. നല്ല കിടിലന്‍ സിംഹങ്ങള്‍ക്കൊപ്പം!!!

'അവന്‍ പുലിയാണ് കെട്ടാ... ഒരു സിഹം' എന്ന രാജമാണിക്യം ഡയലോഗ് പോലും മാറി നില്‍ക്കും ഈ ചിത്രങ്ങള്‍ കണ്ടാല്‍. സിംഹത്തിന്റെ പ്രതിമയൊന്നുമല്ല, സിംഹത്തിന്റെ രൂപം കെട്ടി ആരും നില്‍ക്കുന്നതും അല്ല. നല്ല ഒറിജിനല്‍ കാട്ടുരാജാവായ ജീവനുള്ള സിംഹം തന്നെ.

എംജി ശ്രീകുമാറും ഭാര്യ ലേഖയും ഒരുമിച്ചുള്ള ചിത്രങ്ങളാണ്. വെറുതേ സിംഹത്തിന്റെ അടുത്ത് നില്‍ക്കുകയല്ല, വാലില്‍ പിടിച്ച് നില്‍ക്കുന്നതും തലോടുന്നതും ആയ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഒരു സ്റ്റേജ് ഷോക്ക് വേണ്ടിയാണ് എംജി ശ്രീകുമാര്‍ കുടുംബ സമേതം എത്തിയത്. ജോഹന്നാസ് ബര്‍ഗിലെ ഒരു തുറന്ന മൃഗശാലയില്‍ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

സിംഹവും പുലിയും കടുവയും ഒക്കെ വിശന്നാല്‍ മാത്രമേ ആക്രമിക്കുകയുള്ളൂ. മൃഗശാലയിലെ സിംഹങ്ങളായതിനാല്‍ അവക്ക് വിശപ്പ് കാണില്ല എന്ന ധൈര്യത്തിലായിരിക്കണം ശ്രീകുമാറും ഭാര്യും അവര്‍ക്കൊപ്പം പോസ് ചെയ്തത്. ജോഹന്നാസ്ബര്‍ഗിലെ ഈ മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് ഇങ്ങനെ ചിത്രമെടുക്കാനുള്ള സൗകര്യം ലഭിക്കാറുണ്ട്. അല്‍പം ധൈര്യം കൂടി വേണം എന്ന് മാത്രം!
(ചിത്രങ്ങള്‍ക്ക് കടപ്പാട്: എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് പേജ്)


Click it and Unblock the Notifications











