ശൈശവ വിവാഹമായിരുന്നോ? 34ാം വെഡ്ഡിങ് ആനിവേഴ്സറി പോസ്റ്റുമായെത്തിയ എംജി ശ്രീകുമാറിനോട് ആരാധകര്‍!

മലയാളത്തിന്‍റെ പ്രിയ ഗായകന്‍മാരിലൊരാളായ എം.ജി.ശ്രീകുമാറിന്‍റെ വിവാഹ വാര്‍ഷികമാണ് ചൊവ്വാഴ്ച. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഈ സന്തോഷത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഭാര്യ ലേഖയ്ക്കൊപ്പമുള്ള മനോഹര ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. നീണ്ട 34 വർഷങ്ങൾ. ലവ് യു ഓൾ' എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം ആശംസ പോസ്റ്റ് ചെയ്തത്.

ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. പോസ്റ്റ് മാത്രമല്ല കമന്‍റുകളും ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയം എക്കാലവും തുടരട്ടെയെന്നുള്ള കമന്‍റുകളും പോസ്റ്റിന് കീഴിലുണ്ട്. ആശംസ മാത്രമല്ല രസകരമായ കമന്‍റുകളും ഫോട്ടോയ്ക്ക് കീഴിലുണ്ട്.

 ശൈശവ വിവാഹമായിരുന്നോ?

ശൈശവ വിവാഹമായിരുന്നോ?

ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ കണ്ടാൽ ശൈശവവിവാഹമാണോ ചെയ്തതെന്ന് സംശയിച്ചു പോകുമെന്നായിരുന്നു ഒരാളുടെ കമന്‍റ്. 34 വര്‍ഷമായെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് കുറിച്ചവരുമുണ്ട്. 1988-ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചായിരുന്നു ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്.

പ്രണയമായി മാറി

പ്രണയമായി മാറി

സംഗീ‍തപരിപാടികളില്‍ വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടിയിരുന്നു. തുടക്കത്തിലെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 14 വര്‍ഷത്തോളം ലിവിങ് റ്റുഗെദറായി ജീവിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. 2004 ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സോഷ്യല്‍ മീഡിയയില്‍ സജീവമായ എംജി ശ്രീകുമാര്‍ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. പോവുന്നിടത്തെല്ലാം ഭാര്യയേയും കൊണ്ടുപോവാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

 മോഹന്‍ലാലുമായുള്ള സാമ്യം

മോഹന്‍ലാലുമായുള്ള സാമ്യം

മോഹന്‍ലാലിന് ഏറ്റവും അനുയോജ്യമായ ശബ്ദം എംജി ശ്രീകുമാറിന്‍റേതാണെന്ന് സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സമ്മതിച്ചതാണ്. മോഹന്‍ലാല്‍ കാരണം താനൊരു പാട്ടും പാടിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ലാലുവിന്‍റെ സിനിമകളിലെല്ലാം താന്‍ പാടേണ്ടതല്ലേ, തിരുവനന്തപുരത്ത് നിന്ന് ഒരു ഗ്യാങ്ങ് ഒരുമിച്ച് സിനിമയിലേക്കെത്തിയത് സംഭവിച്ചതാണ്. പ്രിയദര്‍ശനും മോഹന്‍ലാലും അശോക് കുമാറുമൊക്കെയായി അടുത്ത സൗഹൃദമുണ്ട് ശ്രീകുമാറിന്.

പ്രിയപ്പെട്ടവരുടെ ശ്രീക്കുട്ടന്‍

പ്രിയപ്പെട്ടവരുടെ ശ്രീക്കുട്ടന്‍

മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ ശ്രീക്കുട്ടനെന്നാണ് എംജിയെ വിളിക്കാറുള്ളത്. സ്റ്റേജ് പരിപാടികളില്‍ ശ്രീകുമാറിനോടൊപ്പം പാട്ടുമായും മോഹന്‍ലാല്‍ എത്താറുണ്ട്. അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് എത്രയോ മുന്‍പ് താരം തെളിയിച്ചിരുന്നു. ഇടയ്ക്ക് അഭിനേതാവായും എംജി ശ്രീകുമാര്‍ എത്തിയിരുന്നു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം വിധികര്‍ത്താവായി എത്തിയിരുന്നു. ടോപ് സിംഗറിലെ പ്രധാന ജഡ്ജസുകളിലൊരാളാണ് അദ്ദേഹം.

 ഭാര്യയ്ക്കൊപ്പമുള്ള യാത്രകള്‍

ഭാര്യയ്ക്കൊപ്പമുള്ള യാത്രകള്‍

ഭാര്യയോടൊപ്പമുള്ള അമേരിക്കൻ യാത്ര അനുഭവം പങ്കുവെച്ച് അടുത്തിടെ അദ്ദേഹം എത്തിയിരുന്നു. എന്റെ അമേരിക്കൻ വിശേഷങ്ങള്‍ എന്ന വീഡിയോയിലൂടെയാണ് അദ്ദേഹം പ്രിയപ്പെട്ട രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സ്വപ്നരാജ്യമാണ്

സ്വപ്നരാജ്യമാണ്

അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. സംഗീതം പോലെ തന്നെ അമേരിക്കയും ഏറെ മനോഹരമാണ്..‌ പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേയ്ക്ക് എത്തിയത്. യാത്രകളോട് തങ്ങള്‍ക്ക് പ്രത്യേക താല്‍പര്യമാണെന്നും ഇരുവരും പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X