ഏറ്റവുമിഷ്ടം ഞാന്‍ കൂടെയുള്ളത്! എംജിയെക്കുറിച്ച് ലേഖ! ഭാര്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പറഞ്ഞ് എംജിയും

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തിലായിരുന്നു ജനനം. കുട്ടിക്കാലം മുതലേ മ്യൂസിക് കൂടെയുണ്ടായിരുന്നു. മോഹന്‍ലാലും, പ്രിയദര്‍ശനും, സുരേഷ് കുമാറുമൊക്കെയായി അടുത്ത സൗഹൃദവുമുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോഴും ആ ബന്ധം അതുപോലെ നിലനിര്‍ത്തിയിരുന്നു. ബാങ്കുദ്യോഗത്തിനിടയിലും മനസില്‍ സംഗീതമായിരുന്നു. അങ്ങനെയാണ് ജോലി ഉപേക്ഷിച്ച് പാട്ടിനൊപ്പം പോവുന്നത്. ആ തീരുമാനം തെറ്റിയില്ല. നിരവധി അവസരങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. മോഹന്‍ലാലിന്റെ ശബ്ദം പോലെ തന്നെ എന്നായിരുന്നു എംജി പാടുമ്പോള്‍ എല്ലാവരും പറഞ്ഞത്. ലാലുവുമായുള്ള സൗഹൃദത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും വാചാലനാവാറുമുണ്ട്.

നിഴലായി കൂടെയുള്ള ലേഖയെക്കുറിച്ചും അദ്ദേഹം അഭിമുഖങ്ങളിലെല്ലാം വാചാലനാവാറുണ്ട്. പിറന്നാള്‍ സര്‍പ്രൈസായി ഭാര്യയും സ്റ്റേജിലെത്തിയപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഇഷ്ടം ഞാന്‍ കൂടെയിരിക്കുന്നതാണ്. വീട്ടിലത്തെ കാര്യങ്ങളെല്ലാം നോക്കും. എല്ലാത്തിനും കൂടെയുണ്ടാവും. കുക്കിംഗിനൊന്നുമല്ല, അല്ലാത്ത കാര്യങ്ങളെല്ലാം ചെയ്യും. ലേഖ നന്നായി പാചകം ചെയ്യും. ഏറ്റവും ഇഷ്ടമുള്ള ഐറ്റം ചോദിച്ചപ്പോള്‍ എന്ത് വെച്ചാലും രുചികരമാണ്. ഒരു ദിവസം വീട്ടില്‍ വരിക, അനുഭവിച്ചറിയുക. അതേ പറയാന്‍ പറ്റത്തുള്ളൂ എന്നായിരുന്നു ഭാര്യയുടെ പാചകത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എംജി പറഞ്ഞത്.

MG Sreekumar about Lekha s support
Photo Credit: MG Sreekumar / Facebook

വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദറിലായിരുന്നു. വിവാഹത്തെക്കുറിച്ച് എംജി പറഞ്ഞപ്പോള്‍ വേണ്ട എന്നായിരുന്നു ലേഖയുടെ മറുപടി. അത്ര നല്ല അനുഭവങ്ങളായിരിക്കില്ല അതിന് ശേഷം അദ്ദേഹത്തിന് ലഭിക്കുന്നത് എന്നായിരുന്നു ചിന്തിച്ചത്. ആദ്യ കാഴ്ചയില്‍ തന്നെ എംജിയെ ഇഷ്ടമായെങ്കിലും എന്നെന്നും, ഒന്നായി കൂടെയുണ്ടാവുമെന്ന് കരുതിയതല്ല. വിവാഹത്തെക്കുറിച്ചും, മകളെക്കുറിച്ചുമൊക്കെ അദ്ദേഹത്തോട് നേരത്തെ സംസാരിച്ചിരുന്നതാണ്. മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. അന്ന് തൊട്ടുപിന്നിലായി സീമയും ഐവി ശശിയും നില്‍പ്പുണ്ടായിരുന്നു. ഇന്നാണോ നിങ്ങളുടെ വിവാഹം, സദ്യ എവിടെയാണെന്നൊക്കെയായിരുന്നു ചോദ്യം. അങ്ങനെയാണ് നാട്ടില്‍ വെച്ചും രജിസ്റ്റര്‍ ചെയ്തത്.

സ്വന്തം ഭാര്യയെ അല്ലേ കൂടെക്കൂട്ടുന്നത്. അതിലിത്ര പ്രശ്‌നമുണ്ടാക്കാനെന്തിരിക്കുന്നു എന്നായിരുന്നു വിമര്‍ശകരോട് നേരത്തെ എംജി ചോദിച്ചത്. അന്ന് ലിവിംഗ് റ്റുഗദറായിരുന്നുവെങ്കിലും ഇന്നത് പോത്സാഹിപ്പിക്കാത്തവരാണ് ഞങ്ങളെന്നും ലേഖയും എംജിയും പറഞ്ഞിരുന്നു. സമൂഹം അതിനെ കാണുന്നത് മറ്റൊരു തരത്തിലാണ്. അതുമാത്രമല്ല പല തരത്തിലുള്ള കാര്യങ്ങളും, വിവാദങ്ങളുമൊക്കെ അതേക്കുറിച്ച് നടക്കാറുമുണ്ട്. അതിനാല്‍ തന്നെ ഇന്ന് അതിനോട് യോജിക്കാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു ലേഖ പറഞ്ഞത്. താന്‍ മോശക്കാരിയാണെന്ന തരത്തിലുള്ള കമന്റുകള്‍ നേരത്തെ മുതല്‍ കേട്ടിരുന്നു. നിരന്തരമായി അങ്ങനെയുള്ള കമന്റുകള്‍ ഇടുന്നവരുണ്ട്. അവരോടൊക്കെ എത്ര പറഞ്ഞിട്ടും കാര്യമില്ല. പിന്നെയും, അത് തന്നെ അവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X