ഇരുമുടിക്കെട്ടില്‍ നിന്ന് കുപ്പിയെടുത്തു, ടച്ചിംഗിസായി അരവണയും; ഗിരീഷിന്റെ അനുഭവം: എംജി

ഇന്നും മലയാളികള്‍ ഈണമിടുന്ന നിരവധി സിനിമാ ഗാനങ്ങള്‍ക്ക് വരികളെഴുതിയ മഹാ പ്രതിഭയാണ് ഗിരീഷ് പുത്തഞ്ചേരി. പിന്നെയും പിന്നെയും, അറിയാതെ അറിയാതെ, ആകാശ ദീപങ്ങള്‍ സാക്ഷി, മേലേ വിണ്ണിന്‍ മുറ്റത്താരോ, അമ്മ മഴക്കാറിന് തുടങ്ങി നിരവധി ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച രചയിതാവാണ് ഗിരീഷ്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച നിരവധി ഗാനങ്ങള്‍ എം ജി ശ്രീകുമാര്‍ അടക്കമുള്ള ഗായകര്‍ പാടിയിട്ടുമുണ്ട്. ഇപ്പോഴിതാ ഗിരീഷ് പുത്തഞ്ചേരിയ്ക്കുണ്ടായ ഒരു ട്രെയിന്‍ അനുഭവം പങ്കുവെക്കുകയാണ് എം ജി ശ്രീകുമാര്‍. എം ജി ശ്രീകുമാറിന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ വീഡിയോയിലാണ് ഇക്കാര്യം തുറന്നു പറയുന്നത്.

gireesh

അരവണയുമായി ബന്ധപ്പെട്ട് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞ കഥയുണ്ടെന്ന് പറയുകയാണ് എം ജി ശ്രീകുമാര്‍. ഗിരീഷ് ആയതുകൊണ്ട് വിശ്വസിക്കാന്‍ പറ്റില്ലെന്നും അതിനിടയ്ക്ക് അദ്ദേഹം പറയുന്നുണ്ട്. നടന്ന കഥയാണെന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്. ഗിരീഷ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുന്ന സമയത്താണ് സംഭവമെന്നും എം ജി ശ്രീകുമാര്‍ ഓര്‍ത്തെടക്കുന്നു.

'ഗിരീഷ് പുത്തഞ്ചേരി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പോവുകയാണ്. റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒരു കുപ്പി ഒക്കെ വാങ്ങിച്ചാണ് കയറുന്നത്. ഇവര്‍ അവിടെ ടിടിആറുമായി ഒക്കെ കൂട്ടാണ്. പണ്ടത്തെ കാലമാണ്. ഗിരീഷിന്റെ ഒക്കെ തുടക്ക കാലം. ട്രെയിനില്‍ വെച്ച് കൂടിക്കൊണ്ടിരിക്കുമ്പോള്‍ ആളു കൂടിയതുകൊണ്ട് കോട്ടയം ഒക്കെ എത്തിയപ്പോഴേക്കും സംഭവം കഴിഞ്ഞു,' എം ജി പറയുന്നു.

ഗിരീഷിന് ഒരു ബോട്ടിലുകൂടി വേണം. റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുന്ന ചിലരുടെ അടുത്ത് സാധനം കാണും. പക്ഷെ അവര്‍ വില കൂട്ടിയൊക്കെ ഇടും. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ച് ഗിരീഷ് ഇരിക്കുമ്പോഴുണ്ട് ഒരു പഴയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പേരൊന്നും ഞാന്‍ പറയുന്നില്ല. അത് ഒരു ശബരിമല സീസണ്‍ ആയിരുന്നു.

പുള്ളി ശബരിമലയ്ക്ക് പോയിട്ട് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് പ്ലാറ്റ് ഫോമില്‍ നിന്ന് ഗിരീഷേ എന്ന ഒരു ശബ്ദം പിന്നില്‍ നിന്ന് കേള്‍ക്കുന്നു. ഗിരീഷ് നോക്കിയിട്ട് കണ്ടില്ല. ഇരുട്ടാണ്. അപ്പോള്‍ ഗിരീഷേ ഞാനാണ് എന്ന് വീണ്ടും പറഞ്ഞു. അങ്ങനെ ആളെ മനസിലായി. ശബരിമലയ്ക്ക് പോയി വരുന്ന വഴിയാണെന്നനും ആള് പറഞ്ഞു.

gireesh

ആള് തിരിച്ച് തിരുവനന്തപുരത്തേക്കാണ്. ട്രെയിന്‍ ഒരു മണിക്കോ മറ്റോ ഉള്ളു. ഗിരീഷ് ഉടനെ ചോദിച്ചത്, സാധനം വല്ലതും കിട്ടാന്‍ വഴിയുണ്ടോ എന്നാണ്. നിനക്ക് ഞാനില്ലേടേയ് ഞാന്‍ തരാം എന്ന് പറഞ്ഞ് പുള്ളി ഇരുമുടിക്കെട്ടില്‍ നിന്ന് ഒരു പൈന്റ് റം എടുത്ത് കൊടുത്തു. റെയില്‍വേ സ്റ്റേഷനിലെ വെള്ളം കുടിക്കാനുള്ള സംഭവമുണ്ടല്ലോ. അതില്‍ നിന്ന് ഒരു പ്ലാസ്റ്റിക് ഗ്ലാസില്‍ എടുത്ത് ഇവര്‍ അടി തുടങ്ങി.

എന്തുവാ അണ്ണാ ഇത് തൊട്ടു നക്കാന്‍ പോലും ഒന്നുമില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതല്ലേ ഇരിക്കുന്നത് അരവണ എന്ന് പറഞ്ഞ്, ഇവര്‍ അരവണ ടച്ചിംഗ്‌സ് ആയി കഴിച്ചു. മലയ്ക്ക് പോയി വരുന്ന ആള്‍ തൊട്ട് നക്കാന്‍ അരവണ എടുക്കട്ടേ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ പറ്റിയില്ല എന്നാണ് ഗിരീഷ് തന്നോട് പറഞ്ഞതെന്നും എം ജി ശ്രീകുമാര്‍ പറഞ്ഞു.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X