twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസശമ്പളം 500 രൂപ; വിവാഹം കഴിക്കാൻ എന്ത് യോഗ്യതയെന്ന് ചോദിച്ചു; നഷ്ട്ടപെട്ട പ്രണയത്തെപ്പറ്റി എം ജി ശ്രീകുമാർ

    |

    എം ജി ശ്രീകുമാറിന്റെ ഒരു വരി പാട്ട് പോലും കേൾക്കാതെ ഒരുപക്ഷെ ഒരു ദിവസം പോലും നമ്മെ കടന്നു പോയെന്നുവരില്ല. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകനാണ് അദ്ദേഹം.

     അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ

    ഒരു കാലത്ത് മലയാള സിനിമയിൽ എം ജി ശ്രീകുമാർ ആലപിച്ച ഒരു ഗാനമെങ്കിലും ഇല്ലാത്ത ചിത്രങ്ങൾ വളരെ വിരളമായിരുന്നു. സംഗീത പാരമ്പര്യം ഉള്ള കുടുംബം ആയിരുന്നെങ്കിൽ പോലും അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയിൽ കയറുന്നതിനു മുൻപ് ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്.

    ഇതെപറ്റിയെല്ലാം അദ്ദേഹം അമൃത ടി വിയുടെ പറയാം നേടാം എന്ന ഗെയിം ഷോയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം ആവുന്നത്.

    എം ജി ശ്രീകുമാർ തുറന്ന് പറയുകയായിരുന്നു

    ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർഥിയായിരുന്ന ഷിയാസ് കരീമുമായി സംസാരിക്കുന്ന വേളയിലാണ് എം ജി ശ്രീകുമാർ തന്റെ പഴയകാല ഓർമ്മകൾ പങ്കുവച്ചത്.

    ഷിയാസിന് ഒരു കാമുകി ഉണ്ടായിരുന്നെന്നും അയാൾ ആ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകണം എന്ന് ആവശ്യപ്പെട്ട് ആ പെൺകുട്ടിയുടെ അച്ഛനെ സമീപിച്ചിരുന്നെന്നും പറഞ്ഞു.

    തനിക്ക് നല്ല ജോലി ഇല്ലെന്നും താൻ രക്ഷപെടും എന്ന് ഉറപ്പില്ലെന്നും കാരണം പറഞ്ഞ് പെൺകുട്ടിയുടെ അച്ഛൻ ഷിയാസിനെ പറഞ്ഞയക്കുകയായിരുന്നു.

    വിനയുമായി ഉഗ്രൻ വഴക്ക്; റോബിൻ പോയപ്പോൾ ദിൽഷ തുടങ്ങിയെന്ന് പ്രേക്ഷകർവിനയുമായി ഉഗ്രൻ വഴക്ക്; റോബിൻ പോയപ്പോൾ ദിൽഷ തുടങ്ങിയെന്ന് പ്രേക്ഷകർ

    ഈ അനുഭവം ഷിയാസ് എം.ജി. ശ്രീകുമാറുമായി പങ്കുവച്ചപ്പോൾ, തനിക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരുന്നതായി എം ജി ശ്രീകുമാർ തുറന്ന് പറയുകയായിരുന്നു.

    ഞാൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്

    "ഞാൻ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ എനിക്ക് കിട്ടിയിരുന്ന ശമ്പളം അഞ്ഞൂറ് രൂപയാണ്.

    അപ്പൊ ഞാൻ ഒരു പെണ്ണിനെ സ്നേഹിച്ചു, പക്ഷെ പെണ്ണിന്റെ തന്തപ്പടിയും തള്ളയും കൂടി എന്നോട് ചോദിച്ചു, എന്റെ മോളെ നല്ല രീതിയിൽ വളർത്താനുള്ള എന്താണ് നിന്റെ കയ്യിൽ ഉള്ളത്.

    ആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടിആ കൂട്ടുകെട്ട് വേണ്ട അത് നിന്നെ നശിപ്പിക്കും; വീട്ടുകാർ പറഞ്ഞിട്ടും അനുസരിച്ചില്ലെന്ന് രചന നാരായണൻകുട്ടി

    ആകപ്പാടെ അന്ന് ഒരു സിനിമയിൽ എങ്ങാണ്ടോ പാടി. അതുകൊണ്ട് എന്തോ ചെയ്യാനാ?.. അങ്ങനെ ആണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് എന്നെ തളർത്തികളഞ്ഞു. ഞാൻ വിട്ടിട്ട് പോയി".

    ഇത് കേട്ടപ്പോൾ തന്നെയും ആ പെൺകുട്ടി വിട്ടിട്ട് പോയെന്ന് ഷിയാസും പറഞ്ഞു. അന്ന് താൻ വളരെയധികം വിഷമിച്ചെന്നും എന്നാൽ ഇപ്പോൾ താൻ വളരെ സന്തോഷവാനാണെന്നും തനിക്ക് ടെൻഷൻ ഇല്ലെന്നും ഷിയാസ് പറഞ്ഞു.

    Recommended Video

    എംജി ശ്രീകുമാർ മതം മാറിയോ?മറുപടി ഇങ്ങനെ | FilmiBeat Malayalam
    പ്രേമിക്കുന്ന എല്ലാവർക്കും ഉണ്ടാവുന്ന കാര്യങ്ങളാണ്

    ഇപ്പൊ ജീവിതത്തിൽ ഉമ്മയുടെ മാത്രമേ കമ്മിറ്റ്മെന്റ് ഉള്ളുവെന്നും വേറെ ഒരുപെണ്ണുമായി തനിക്ക് കമ്മിറ്റ്മെന്റ് ഇല്ലയെന്നും റിയാസ് വ്യക്തമാക്കി. പ്രണയം തകർന്ന സമയത്ത് താരം വല്ലാത്ത ഡിപ്രെഷനിലേക്ക് പോയെന്നും അത് ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചുവെന്നും റിയാസ് പറഞ്ഞു.

    പ്രേമിക്കുന്ന എല്ലാവർക്കും ഉണ്ടാവുന്ന കാര്യങ്ങളാണ് ഇതൊക്കെയെന്നും തനിക്ക് ആ വാശി ഉണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോൾ ഇത്രയും
    ഉയരങ്ങളിൽ എത്താൻ സാധിച്ചതെന്നും ഷിയാസ് പറഞ്ഞു.

    ഷിയാസിന്റെ ചിത്രം പതിപ്പിച്ച ഫ്ലെക്സ് കാമുകിയുടെ വീട്ടിന് മുന്നിൽ വെക്കുകയുണ്ടായിലെ എന്ന് എം ജി ശ്രീകുമാർ ചോദിച്ചപ്പോൾ. തന്നെ കളിയാക്കിയതിന് ദൈവം കൊടുത്ത മറുപടിയായിരുന്നു അതെന്നും ഷിയാസ് പറഞ്ഞു.

    തൃശൂരിൽ ആയിരുന്നു കാമുകിയുടെ വീട് അവിടുത്തെ ഒരു വലിയ തുണിക്കടയുടെ മോഡൽ താനായിരുന്നെന്നും അങ്ങനെ അതിന്റെ പരസ്യത്തിന്റെ ഫ്ലെക്സ് കാമുകിയുടെ വീട്ടിന് മുന്നിൽ പതിപ്പിക്കുകയാണ് ഉണ്ടായതെന്നും ഷിയാസ് പറഞ്ഞു.

    Read more about: m g sreekumar
    English summary
    Mg Sreekumar Opens Up His Failed Love Story And His First Salary In Parayam Nedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X