'മാളികപ്പുറത്തെ പറ്റി പറയുമ്പോൾ ഒരു ദുഖമുണ്ട്, രഞ്ജിൻ വിളിച്ച് പാട്ട് തരുമെന്ന് പറഞ്ഞു പക്ഷെ വിളിച്ചില്ല'

'ദീപരാധനയ്ക്ക് സോപാനത്തിലൊന്ന് തൊഴുത് മടങ്ങാൻ മോഹം... വാക്കിന് പൂവിറുത്ത് പാട്ടിൽ കോർത്തെടുത്ത് ചാർത്താനുള്ളിൽ മോഹം... ശരണം ശരണം ശരവണ സോദര ശരണം ശരണമപ്പാ...' എന്ന വരികളിലൂടെ മലയാളികളെ മനസുകൊണ്ട് പതിനെട്ടാം പടി കയറ്റുന്ന ​അനു​ഗ്രഹീത ​ഗായകനാണ് എം.ജി ശ്രീകുമാർ. മലയാളികളെ പാട്ടിനെ സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയ ഗായകൻ ഒരു തികഞ്ഞ അയ്യപ്പ ഭക്തൻ കൂടിയാണ്. പല അവസരങ്ങളിൽ അ​ദ്ദേഹം അത് പറയുകയും മല ചവിട്ടി അയ്യപ്പ ദർശനം സാധിക്കുമ്പോഴെല്ലാം നടത്തിയിട്ടുള്ള വ്യക്തിയുമാണ് എം.ജി ശ്രീകുമാർ.

സം​ഗീതം കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്നവരിൽ ഒരാൾ എന്നാണ് ഭൂരിഭാ​​ഗം സം​ഗീത പ്രേമികളും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. വർ‌ഷങ്ങൾ നീണ്ട തന്റെ സം​ഗീത യാത്രയിലെ വിശേഷങ്ങൾ എം.ജി ശ്രീകുമാർ‌ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഇത്തരം വിശേഷങ്ങൾ അദ്ദേഹം ആരാധകരിൽ എത്തിക്കാറുള്ളത്.

MG Sreekumar

അത്തരത്തിൽ അദ്ദേഹം പുതിയതായി പങ്കുവെച്ച വീഡിയോയിൽ മാളികപ്പുറം സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാളികപ്പുറം സിനിമയെ പറ്റി ഓർക്കുമ്പോഴെല്ലാം തനിക്ക് ഒരു ദുഖം തോന്നാറുണ്ടെന്നാണ് പുതിയ വീഡിയോയിൽ എംജി ശ്രീകുമാർ പറയുന്നത്. 'പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അതിൽ നിന്നും മാറ്റം വന്നു.'

'പിന്നെ അടുത്തിടെ അങ്ങനെ വന്നൊരു ചിത്രം മാളികപ്പുറമായിരുന്നു. മാളികപ്പുറമെന്ന് പറയുമ്പോൾ എനിക്ക് ചെറിയ ഒരു വിഷമമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഈ സിനിമ തുടങ്ങിയപ്പോൾ തന്നെ എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിൽ ഒരുപാട്ട് എനിക്ക് പാടണമെന്ന്. കാരണം അയ്യപ്പന്റെ ചിത്രവും ആണല്ലോ. അല്ലാതെ എനിക്ക് സിനിമയിൽ അത്ര വലിയ രീതിയിൽ പാട്ട് പാടണം എന്ന ആഗ്രഹം ഒന്നും ഇപ്പോഴില്ല.'

'കാരണം കിട്ടിയാൽ കിട്ടി എന്ന രീതിയാണ്. നമ്മൾ എത്രയോ പാട്ടുകൾ പാടിയിരിക്കുന്നു. എന്റെ തന്നെ ശിഷ്യനായ രഞ്ജിൻ രാജാണ് മാളികപ്പുറത്തിന്റെ മ്യൂസിക്ക് ഡയറക്ഷൻ നിർ‌വഹിച്ചിരിക്കുന്നത്. പുള്ളി ഐഡിയ സ്റ്റാർ സിംഗറിൽ ഉണ്ടായിരുന്നു. മൂന്നാല് റൗണ്ടുകൾ പുള്ളി വന്നിരുന്നു. പാസ് ഔട്ടായി. രഞ്ജിൻ രാജിന്റെ ആദ്യത്തെ ചിത്രത്തിൽ പാടിയത് ഞാനും സുജാതയുമായിരുന്നു.'

കാരണം അത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഞങ്ങൾ പാടണമെന്നത്. മാളികപ്പുറം എന്ന സിനിമ വന്നപ്പോഴേക്കും അതിലേക്ക് എന്നെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. ഞാൻ അന്ന് രാജാക്കാട് കള്ളിമാലി എന്ന സ്ഥലത്താണ്. അവിടെ ഉള്ളപ്പോഴാണ് ഈ കോൾ വരുന്നത് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു വിളിച്ചത്. മാളികപ്പുറത്തിൽ ഒരു ഗാനമുണ്ടെന്നും പറഞ്ഞു.'

MG Sreekumar

'അടുത്ത ആഴ്ച റിലീസല്ലേയെന്ന് തിരിച്ച് ചോദിച്ചപ്പോൾ സാറിന്റെ ഒരു ഗാനം ഇല്ലാതെ എങ്ങനെയാണ് എന്നായിരുന്നു മറുപടി. ആരാണ് മ്യൂസിക്ക് ഡയറക്ഷനെന്ന് ചോദിച്ചപ്പോൾ രഞ്ജിൻ രാജാണെന്ന് പറഞ്ഞു. ഇതിനൊക്കെ മുമ്പെ ഈസ്റ്റ് കോസ്റ്റിന്റെ ഒരു പടത്തിൽ വിജയൻ ചേട്ടൻ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് പറഞ്ഞു രഞ്ജിൻ രാജാണ് ചെയ്യുന്നത് എന്നെ വിളിക്കും പാട്ട് അയച്ചും തരുമെന്നും പറഞ്ഞു.'

'പക്ഷെ രഞ്ജിൻ എന്നെ വിളിച്ചും ഇല്ല പാട്ടും അയച്ചുതന്നതുമില്ല. മാളികപുറത്തിന്റെ കാര്യത്തിലും ഇതുപോലെ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ മ്യൂസിക് ഡയറക്ടർ ഒന്ന് വിളിക്കാൻ ഞാൻ പറഞ്ഞിരുന്നു. അത് മറ്റൊന്നിനും വേണ്ടിയല്ല. നമുക്ക് പാട്ടിന്റെ റേഞ്ചും പിച്ചും ഒക്കെ മനസിലാക്കാൻ വേണ്ടിയാണ്.'

'പണ്ടൊക്കെ ഉള്ളവർക്ക് ദാസേട്ടന്റെയും നമ്മുടെ ഒക്കെ റേഞ്ചോക്കെ അറിയാം എന്നാൽ പുതിയ ആളുകൾക്ക് അത് അറിയില്ല. അതുകൊണ്ടാണ് വിളിക്കാൻ പറഞ്ഞത്. എന്നാൽ പുള്ളി എന്നെ വിളിച്ചതുമില്ല. പിന്നെ ആ ഗാനം നടന്നതുമില്ല. എന്താണ് ഇതിനുപിന്നിലെന്ന് എനിക്ക് അറിയില്ലെന്നുമാണ്', അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്. ഉണ്ണി മുകുന്ദനായിരുന്നു മാളികപ്പുറത്തിൽ പ്രധാന വേഷം ചെയ്തത്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X