ലേഖയെ പ്രണയത്തിലാക്കിയത് ഇങ്ങനെയെന്ന് എംജി ശ്രീകുമാര്‍! സുരേഷ് ഗോപിയും ശോഭനയും അഭിനയിച്ച ഗാനമാണ്
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് എംജി ശ്രീകുമാറിന്റേത്. പാട്ടും സംഗീത സംവിധാനവും അഭിനയവുമൊക്കെയായി സജീവമാണ് എംജി. പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട റിയാലിറ്റി ഷോകളിലൊന്നായ ടോപ് സിംഗറിന്റെ വിധികര്‍ത്താവായും അദ്ദേഹം എത്തുന്നുണ്ട്. കുരുന്ന് ഗായകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിനെക്കുറിച്ച് വാചാലരായി ആരാധകരും എത്താറുണ്ട്. എംജി ശ്രീകുമാര്‍ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ലേഖയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലേഖയും.
ലേഖയ്ക്കായി മട്ടന്‍കറിയൊരുക്കിയായിരുന്നു കഴിഞ്ഞ ദിവസം എംജി ശ്രീകുമാര്‍ എത്തിയത്. ഗായകനായല്ല താന്‍ നില്‍ക്കുന്നതെന്നും പാചകപരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണെന്നുമായിരുന്നു താരം പറഞ്ഞത്. ലേഖക്ക് ഇഷ്ടപ്പെട്ട ഗാനങ്ങളും അദ്ദേഹം അഭിനയിച്ചിരുന്നു. ലേഖയുമായി പ്രണയത്തിലായതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍ ഇപ്പോള്‍. ജെബി ജംഗ്ക്ഷന്‍ പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

ഭാര്യയെ പേടിയാണ്
ജോണ്‍ ബ്രിട്ടാസിനൊപ്പമുള്ള അഭിമുഖ പരിപാടിക്കിടയിലായാണ് എംജി ശ്രീകുമാര്‍ ഭാര്യയെക്കുറിച്ച് പറഞ്ഞത്. എംജിക്ക് ഭാര്യയെ അസ്ത്രം പോലെ പേടിയാണല്ലോയെന്നായിരുന്നു ബ്രിട്ടാസ് ചോദിച്ചത്. ഇതിനിടയിലാണ് ഞാന്‍ വേറൊരു കാര്യം ചോദിച്ചോട്ടെയെന്നായിരുന്നു എംജി ശ്രീകുമാര്‍ ചോദിച്ചത്. മുന്‍പ് യേശുദാസും പ്രഭച്ചേച്ചിയുമായിരുന്നു പെയറായി നടന്നോണ്ടിരുന്നത്. ഏത് പരിപാടിക്ക് പോയാലും അവരൊരുമിച്ചായിരുന്നു.

തനിക്കൊപ്പം
ഞാന്‍ ഭാര്യയുടെ കൂടെ നടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഭാര്യയെ പേടിയാണെന്നും പോവുന്നിടത്തെല്ലാം ഭാര്യയെ കൊണ്ടുപോവുന്നുവെന്നും പരാതിയായിരുന്നു. ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിട്ടുണ്ട്. ഒരുപാട് പേരുണ്ട്. ഇവനെന്ത് വേറെ ജോലിയില്ലേ, പോവുന്നിടത്തെല്ലാം അവളെ വലിച്ചോണ്ട് പോവുന്നു. എന്റെ ചേട്ടന്‍ വരെ ഇത് പറഞ്ഞ് എന്നെ ചീത്ത വിളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നത് 90 ശതമാനം സെലിബ്രിറ്റീസും പോവുന്നിടത്തെല്ലാം അവരുടെ ഭാര്യമാരേയും കൊണ്ടുപോവുന്നതാണ്. അതെന്താണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

പേടിയില്ല
എനിക്ക് എന്റെ ഭാര്യയെ പേടിയല്ല, സ്‌നേഹമാണ്. പേടിച്ചിട്ട് കാര്യമില്ല. അന്നും ഇന്നും അങ്ങനാണ്. പത്തിരുപത്തഞ്ച് വര്‍ഷമായി ഞങ്ങള്‍ അങ്ങനെയാണ്. ഡിപെന്‍ഡന്റാണ്, ഞാന്‍ പോവുമ്പഴത്തേക്കും കൂടെ ഭാര്യയില്ലെങ്കില്‍ എന്തോ ഇല്ലാത്ത പോലെയാണ്. എനിക്കെന്തെങ്കിലും വിഷമം പങ്കുവെക്കാനോ തമാശ പറയാനോ ഉണ്ടേല്‍ എന്‍രെ കാര്യങ്ങളെല്ലാം നോക്കാന്‍ മാനേജരെ കൊണ്ടുപോവുന്നതിനേക്കാള്‍ നല്ലത് ഭാര്യയാണെന്നും അദ്ദേഹം പറയുന്നു.

സുഹൃത്തുക്കള്‍ പറയുന്നത്
ഇവനെ ഒറ്റയ്ക്ക് വിട്ടാല്‍ ഇവന്‍ പല വിക്രിയകളും കുസൃതിയും കാണിക്കും. അതിനാല്‍ ഭാര്യ മനപ്പൂര്‍വ്വം കൂടെ പോവുന്നതാണ്. സുഹൃത്തുക്കളാണ് ഇങ്ങനെ പറഞ്ഞത്. ഒരു നാണയമെടുത്താല്‍ രണ്ട് വശമുണ്ടല്ലോ, പറയുന്നവരെന്തെങ്കിലും പറഞ്ഞോട്ടെ, ഇപ്പോ എനിക്ക് ഭാര്യ കൂടെയില്ലാത്ത യാത്രകളെക്കുറിച്ച് ചിന്തിക്കാനാവില്ല. ഭാര്യയില്ലാതെ എത്രയോ സ്ഥലത്ത് പോയിരിക്കുന്നു.

ലേഖ പറഞ്ഞത്
ശ്രീക്കുട്ടനെ കാണുന്നത് 1988 ലാണെങ്കിലും ആ ശബ്ദം കേള്‍ക്കുന്നത് ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന എന്ന പാട്ടിലാണെന്ന് ലേഖ പറഞ്ഞിരുന്നു. ആ പാട്ട് എനിക്കേറേയിഷ്ടമാണ്. ശബ്ദത്തിലെ ആ വ്യത്യസ്തതയാണ് എ്‌ന്നെ ആകര്‍ഷിച്ചത്. ആ പാട്ട് എനിക്ക് വേണ്ടി പാടുമോ, പൊതുവെ ഞാന്‍ ചോദിക്കാറില്ല, ഇന്നെന്റെ ആഗ്രഹമാണെന്നും ലേഖ പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് അദ്ദേഹം ആ ഗാനം ആലപിച്ചത്.

ഭാര്യയെ വീഴ്ത്തിയത്
നാഗപഞ്ചമി എന്ന ചിത്രത്തിലെ ഗാനം പാടിയാണ് ഭാര്യയെ വീഴ്ത്തിയത്. സുരേഷ് ഗോപിയും ശോഭനയും അഭിനയിച്ച സിനിമയാണ്. ആ പാട്ടിന്‍രെ റെക്കോര്‍ഡിങ്ങ് കാണാന്‍ വന്നിരുന്നു. അവിടാണ് പ്രണയം തുടങ്ങുന്നത്. അവിടാണൊരു വിധി. നെയ്തലാമ്പലാടും എന്ന ഗാനമാണ്. തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. കുറേപ്പേരുടെ കൂട്ടത്തില്‍ വന്നതാണ്. പാട്ട് പാടുന്നതിന് മുന്‍പ് തന്നെ ലേഖയെ നോക്കിയിരുന്നു. പണ്ടത്തെ കാലഘട്ടമല്ലേ സ്‌നേഹിക്കാന്‍ കുറച്ച് പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications