twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോപ്പി ക്യാറ്റ് എന്ന് വിളിച്ചാല്‍ എന്തായിരിക്കും പ്രതികരണം,ഗോപി സുന്ദറിന്റെ മറുപടിയെ കുറിച്ച് എംജി ശ്രീകുമാര്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ക്ക് നിരവധി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. എല്ലാതരം പാട്ടുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടഗായകനായി എംജി ശ്രീകുമാര്‍ മാറി. ഒരുകാലത്ത് മോഹന്‍ലാലിന്റെ സ്ഥിരം ശബ്ദമായി സിനിമകളില്‍ പാടിയിരുന്നു അദ്ദേഹം. മെലഡി മുതല്‍ അടിപൊളി ഗാനങ്ങള്‍ വരെ ഗായകന്‌റെതായി പുറത്തിറങ്ങി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ മുന്‍നിര താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം സിനിമകളില്‍ എംജി ശ്രീകുമാര്‍ പ്രവര്‍ത്തിച്ചിരുന്നു.

    മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം പാട്ടുകള്‍ പാടി. ആലാപനത്തിന് പുറമെ സംഗീത സംവിധായകനായും എംജി ശ്രീകുമാര്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങിയിരുന്നു. അതേസമയം കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോഴത്തെ പാട്ടുണ്ടാക്കല്‍ രീതിയെ കുറിച്ച് എംജി ശ്രീകുമാര്‍ മനസുതുറന്നിരുന്നു.

    ഇപ്പോള്‍ പാടുമ്പോള്‍

    ഇപ്പോള്‍ പാടുമ്പോള്‍ ഏത് സിറ്റുവേഷനില്‍ വരുന്ന പാട്ടാണ് എന്നൊക്കെ ചോദിച്ചു മനസിലാക്കലുണ്ടോ എന്ന ചോദ്യത്തിന് പണ്ട് അങ്ങനെ പറയുണ്ടായിരുന്നു എന്ന് ഗായകന്‍ പറയുന്നു. സിബി മലയില്‍, പ്രിയദര്‍ശന്‍, ജോഷി, തമ്പി കണ്ണന്താനം, ഡെന്നീസ് ജോസഫ്, ഫാസില്‍ എന്നീ പഴയ ഡയറക്ടേഴ്‌സ് ഒകെ പറയും. ഇവരൊക്കെ എന്നെ ഒരുപാട് പ്രെമോട്ട് ചെയ്തിട്ടുളളവരാണ്. അങ്ങനെ അവരൊക്കെ വരുമ്പോഴത്തേക്കും പറയും. ശ്രീകുട്ടാ ഇതാണ് സിറ്റുവേഷന്‍ നീ ഒരുപാട് സംഗതികള്‍ ഒന്നും ഇടണ്ട വെറുതെ പാടിയാ മതി എന്ന് പറയും.

    കാരണം അത് കോപ്ലിക്കേറ്റഡ് ആക്കരുത്

    കാരണം അത് കോപ്ലിക്കേറ്റഡ് ആക്കരുത് എന്ന് അവര്‍ പറയുമായിരുന്നു. എന്നാല്‍ ഇപ്പോഴൊന്നും അങ്ങനെ പറയാറില്ല. ഇപ്പോള്‍ നമ്മള് ഡയറക്ടറെ കാണുന്നില്ല. ആരെയും കാണുന്നില്ല. ഇപ്പോ ശ്രേയകുട്ടിയാണ് പാടിയതെങ്കില്‍ ശ്രേയ വെറൊരു ദിവസം പാടിയതാണ്. ഒരുമിച്ചല്ല ഇപ്പോള്‍ റെക്കൊര്‍ഡിംഗ് പോലും നടക്കുന്നത്. പിന്നെ ഇത് റിലീസായി യൂടൂബില്‍ വരുമ്പോഴാണ് നമ്മള് പാട്ട് കേള്‍ക്കുന്നത്.

    ഇന്നത്തെ കാലത്ത്

    ഇന്നത്തെ കാലത്ത് എതെങ്കിലും ഒരു പാട്ട് കൊണ്ടുവന്നിട്ട് ഇതുപോലെയൊരണ്ണം ഞങ്ങള്‍ക്ക് ചെയ്തുതരുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും എംജി ശ്രീകുമാര്‍ പറയുന്നു. അത് സ്ഥിരമാണ്. ദേഷ്യം വന്നിട്ടൊന്നും കാര്യമൊന്നുമില്ല. ഇപ്പോ എന്റെ സുഹൃത്ത് പ്രിയദര്‍ശനൊപ്പമുളള ഒരു സംഭവം പറയാം. അറബിയും ഒട്ടകവും പി മാധവന്‍ നായരും സമയത്ത് മാധവേട്ടനെന്നും മൂക്കിന്‍ തുമ്പിലാണ് കോപം എന്ന് പാട്ട്, അത് പൂര്‍ണമായും ചിത്രീകരിച്ചത് ഗള്‍ഫിലായിരുന്നു.

    അത് വേറെ ഏതൊരു അറബിപ്പാട്ടാണ്

    അത് വേറെ ഏതോ ഒരു അറബിപ്പാട്ടാണ്. ആ സിഡിയിലുളെളാരു പാട്ടാണ് മാനത്തെ ചന്ദിരനൊത്തൊരു മണിമാളിക കെട്ടും ഞാന്‍. അന്ന് ഈ മീഡിയ അത്ര സ്‌ട്രോംഗ് അല്ലാത്തതുകൊണ്ട് ബേണി ഇഗ്നേഷ്യസ് രക്ഷപ്പെട്ടു. ഇപ്പോ അങ്ങനെ നമ്മള് തൊട്ട് കഴിഞ്ഞാല് ലോകം മൊത്തം എടുത്തിട്ട് കുടയും. അപ്പോ ആ സിഡിയിലെ ഈ ഗാനം പല്ലവി മാത്രം, ചരണം വേറെയാണ്. എടുത്തു. അന്ന് പ്രിയന്‍ പറഞ്ഞു ഏടാ അത് ഒരു കുഴപ്പവുമില്ല്. അത് മതി. ഇത് എടുത്തതെന്ന് പറഞ്ഞ് നിന്നെ ആരും കൊല്ലാനൊന്നും പോണില്ല.

    ആ പാട്ട് ഭയങ്കര രസമുണ്ട്

    ആ പാട്ട് ഭയങ്കര രസമുണ്ട് അത് മതിയെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു പ്രിയാ നമുക്ക് വേറെ എതെങ്കിലും നോക്കാം. അപ്പോ പ്രിയന്‍ പറഞ്ഞു, ഞാനല്ലെ പറയുന്നത് ഞാനല്ലെ ഡയറക്ടറ് അത് മതി. കാരണം അതിന്‌റെയകത്ത് ഭംഗിയായിരിക്കും. എന്ന് പറഞ്ഞു. എന്നാല്‍ അത് റിലീസായ സമയത്ത് എന്നെ എടുത്ത് അമാനമാടി കളഞ്ഞു. യൂടൂബില്‍ വിമര്‍ശിച്ചുകൊണ്ടുളള നിരവധി കമന്റുകള്‍ വന്നു.

    Recommended Video

    മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam
    ഇതിന്റെ സത്യാവസ്ഥ

    ഇതിന്റെ സത്യാവസ്ഥ ആര്‍ക്കും അറിയില്ലല്ലോ. അപ്പോ അങ്ങനെയൊക്കെ ഉണ്ടാവും. അത് അതിജീവിക്കുന്ന ആള്‍ക്കാരും ഉണ്ടാവും. ഇപ്പോ ഉദാഹരണത്തിന് ഗോപി സുന്ദര്‍ എന്റെ അടുത്ത സുഹൃത്താണ്. ആരോ അദ്ദേഹത്തോട് ചോദിക്കുന്നത് കണ്ടു. നിങ്ങളെ ആരെങ്കിലും കോപ്പി ക്യാറ്റ് എന്ന് വിളിച്ച് കഴിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന്. അപ്പോ പുളളി പറഞ്ഞ് എനിക്ക് രണ്ട് തേങ്ങയാണെന്ന്. അതുകൊണ്ട് അങ്ങേര്‍ക്ക് പ്രശ്‌നമില്ല. ഏഴുസ്വരങ്ങളല്ലെ ഉളളു. അപ്പോ ഇതിന്‌റകത്ത് അല്ലെ പാട്ടുണ്ടാക്കാന്‍ പറ്റു. അപ്പോ ഒന്നുമാത്രമേ ചെയ്യാന്‍ കഴിയൂ. ആസ്വദിക്കുക.

    ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

    Read more about: gopi sundar
    English summary
    mg sreekumar reveals gopi sundar's reply on criticizing question
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X