twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് വേണ്ടി പാടിയതില്‍ എറ്റവും ഇഷ്ടപ്പെട്ട പാട്ട്, ഏതാണെന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

    By Midhun Raj
    |

    മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. ഒരുകാലത്ത് ഇവരുടെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം മലയാളത്തില്‍ തരംഗമായി മാറിയിരുന്നു. മോഹന്‍ലാലിന് എറ്റവും ചേരുന്ന ശബ്ദം എംജി ശ്രീകുമാറിന്റെതാണെന്ന് മുന്‍പ് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി എംജീ ശ്രീകുമാര്‍ പാടിയ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

    വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ എംജി ശ്രീകുമാറിന്റെ പാട്ടുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതും മോഹന്‍ലാല്‍ ചിത്രങ്ങളിലേതാണ്. സിനിമകള്‍ക്ക് പുറമെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മോഹന്‍ലാലുമായുളള സൗഹൃദത്തെ കുറിച്ച് മുന്‍പ് പല വേദികളിലും എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതേസമയം ലാലിന് വേണ്ടി പാടിയ പാട്ടുകളില്‍ എറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് മുന്‍പ് കൈരളി ടിവിയുടെ അഭിമുഖത്തില്‍ എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിരുന്നു.

    അദ്ദേഹത്തിന് വേണ്ടി

    അദ്ദേഹത്തിന് വേണ്ടി പാടിയ പാട്ടുകളില്‍ ഏതാണ് ഇഷ്ടമാണെന്ന് ചോദിച്ചാല്‍ എല്ലാം ഇഷ്ടമാണെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. കാരണം അത്ര മനോഹരമായിട്ട്, നമ്മള് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ നൂറിരിട്ടി അദ്ദേഹം പെര്‍ഫോം ചെയ്ത് തിരിച്ചു തരും. കാരണം അത്ര ലൈഫ് കൊടുക്കും ആ പാട്ടിന്.

    അതിപ്പോ ലിപ്പ് മൂവ്‌മെന്റ്

    അതിപ്പോ ലിപ്പ് മൂവ്‌മെന്റ് ഇല്ലാത്ത പാട്ടുകള്‍ ആണെങ്കില്‍ പോലും ഗാന രംഗത്തിനിടയ്ക്ക് ഏന്തെങ്കിലും ഒന്ന് ചെയ്ത് അതിന് ഒരു ലൈഫ് കൊടുക്കും. അദ്ദേഹത്തിന് വേണ്ടി പാടിയതില്‍ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണെങ്കിലും ഒരു പാട്ടില്‍ അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ അമ്പരന്നുപോയിട്ടുണ്ട്. കിലുകില്‍ പമ്പരം പൊഴിയും മാനസം എന്ന പാട്ടിനിടെയുളള ലാലുവിന്റെ അഭിനയത്തെ കുറിച്ചാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.

    അത് അദ്ദേഹം തന്നെയാണോ

    അത് അദ്ദേഹം തന്നെയാണോ പാടിയതെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. എംജി ശ്രീകുമാര്‍ പറഞ്ഞു. ലാലുവിന് വേണ്ടി ഞാന്‍ ആദ്യം പാടുന്നത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം എന്ന സിനിമയിലാണ്. അതിലെ ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക എന്ന പാട്ടാണ് എന്റെ കരിയറില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നിങ്ങള്‍ക്കിടയില്‍ ആ വലിയ മനുഷ്യന്റെ ഗായകനായി മുദ്രകുത്തപ്പെട്ടത് എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നാണ്, എംജി ശ്രീകുമാര്‍ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

    Recommended Video

    'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
    20000ത്തിലധികം

    20000ത്തിലധികം പാട്ടുകള്‍ പാടിയ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഗായകന്‍ എന്നതിലുപരി സംഗീത സംവിധായകനായും എംജി ശ്രീകുമാര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംഗീത സംവിധാനം ചെയ്ത ഗാനങ്ങളും എം ജി ശ്രീകുമാറിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് തവണ നാഷണല്‍ അവാര്‍ഡും മൂന്ന് തവണ സംസ്ഥാന പുരസ്‌കാരവും നേടിയിരുന്നു ഗായകന്‍.

    Read more about: mohanlal mg sreekumar
    English summary
    mg sreekumar reveals his favourite song of mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X