എന്റെ എല്ലാമെല്ലാം! അവളില്ലെങ്കില്‍ അസ്വസ്ഥതയാണ്! എപ്പോഴും കൂടെ വേണം! ലേഖയെക്കുറിച്ച് എംജി പറഞ്ഞത്?
എംജി ശ്രീകുമാറും ഭാര്യ ലേഖയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. പ്രണയ വിവാഹത്തിലൂടെയായി ഒന്നിക്കുകയായിരുന്നു ഇരുവരും. വര്‍ഷങ്ങളായി ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചതിന് ശേഷമായിരുന്നു വിവാഹം. ലേഖയെ കണ്ടുമുട്ടിയതും, പ്രണയവും, ലിവിംഗ് റ്റുഗദറും, വിവാഹവും ഒന്നിച്ചുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം വാചാലനാവാറുണ്ട് എംജി. ഇടയ്ക്ക് എംജിക്കൊപ്പം റിയാലിറ്റി ഷോയില്‍ ലേഖയും എത്തിയിരുന്നു. നേരത്തെ യൂട്യൂബ് ചാനലിലൂടെയും അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. പാചകവും, യാത്രകളുമൊക്കെയായിരുന്നു വ്‌ളോഗിലൂടെ കാണിച്ചത്. ഫേസ്ബുക്കിലൂടെയായി വിശേഷങ്ങളെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ലേഖയുടെ പിറന്നാള്‍ ദിനത്തില്‍ എംജി പങ്കുവെച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്റെ എല്ലാമെല്ലാമായ ലേഖയുടെ ജന്മദിനമാണ് ഇന്ന്. ആയുര്‍, ആരോഗ്യ, സന്തോഷത്തോട് കൂടി, എല്ലാ ഐശ്വര്യങ്ങളും നല്‍കണേ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു കുറിപ്പ്. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രവും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു. മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായും ഗുരുവായൂരപ്പനെ കാണുന്ന പതിവുണ്ട് ലേഖയ്ക്ക്. അത് മനസിലാക്കിയാണ് താന്‍ ക്ഷേത്രത്തിനടുത്ത് ഫ്‌ളാറ്റ് വാങ്ങിയതെന്ന് എംജി പറഞ്ഞിരുന്നു.

പരസ്പരം മനസിലാക്കി മുന്നേറുന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന് കാരണം. അദ്ദേഹത്തിന്റേതായ സ്‌പേസ് അദ്ദേഹത്തിന് ഞാന്‍ കൊടുക്കുന്നുണ്ട്. തിരിച്ച് എനിക്കും അത് കിട്ടുന്നുണ്ട്. പോവുന്നിടത്തെല്ലാം ഭാര്യയെ കൂടെ കൂട്ടുന്നതുമായി ബന്ധപ്പെട്ട് പലരും പരിഹസിച്ചിട്ടുണ്ട് എംജിയെ. മുന്‍പൊരിക്കല്‍ ഇതേക്കുറിച്ച് പറഞ്ഞ് ചേട്ടന്‍ വരെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാനേജര്‍ ഇല്ലാത്ത ആളാണ് ഞാന്‍, ഭാര്യയാണ് കാര്യങ്ങളെല്ലാം നോക്കുന്നത്. തുടക്കം മുതലേ ഞങ്ങള്‍ ഒന്നിച്ചാണ് എല്ലായിടത്തേക്കും പോവുന്നത്. ഭാര്യയെ പേടിച്ചല്ല കൂടെ കൊണ്ടുപോവുന്നത്. സ്‌നേഹം കൊണ്ടാണ്. തുടക്കത്തിലെ അതേ സ്‌നേഹം ഞങ്ങളുടെ ഇടയില്‍ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംജിക്ക് ബിപിയാണെന്ന് പറഞ്ഞുള്ള കളിയാക്കലുകള്‍ ഇപ്പോഴും വരുന്നുണ്ട്. അതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.
ലിവിംഗ് റ്റുഗദര്‍ ജീവിതം നയിച്ചവരാണെങ്കിലും ഇപ്പോള്‍ അതിനെ അനുകൂലിക്കുന്നില്ലെന്ന് ലേഖ തുറന്നുപറഞ്ഞിരുന്നു. മലയാളികള്‍ക്ക് ഇതത്ര പരിചയമില്ലായിരുന്നു അന്ന്. കുടുംബത്തില്‍ നിന്നടക്കം ഇതേക്കുറിച്ച് ചോദ്യങ്ങളും, കുറ്റപ്പെടുത്തലുകളുമൊക്കെയായിരുന്നു. വിവാഹത്തിന് മുന്‍പ് കുറേക്കൂടി മനസിലാക്കാനുള്ള അവസരമുണ്ട് ലിവിംഗ് റ്റുഗദറില്‍. വിവാഹവും ലിവിംഗ് റ്റുഗദറും രണ്ടാണെന്ന് നേരത്തെ മനസിലാക്കിയവരാണ് ഞങ്ങള്‍ എന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ വിവാഹം എന്ന സിസ്റ്റത്തിന്റെ ഭാഗമാവണം. അല്ലെങ്കില്‍ കീപ്പ് എന്ന പ്രയോഗം വരും. പുറത്തൊന്നും അങ്ങനെയൊരു കാര്യമില്ല.
എപ്പോഴും എംജിയുടെ കൂടെത്തന്നെയാണല്ലോ എന്ന് പറഞ്ഞ് ചിലരൊക്കെ എന്നെ വിമര്‍ശിക്കാറുണ്ട്. പിന്നെ നിങ്ങളുടെ കൂടെ വരാന്‍ പറ്റുമോയെന്ന് ഒരാളോട് ഞാന്‍ തിരിച്ച് ചോദിച്ചിട്ടുണ്ട്. എന്തും തുറന്ന് പറയാവുന്ന, ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. അമ്പലത്തില്‍ വെച്ചാണ് ഞങ്ങള്‍ ആദ്യം കാണുന്നത്. അന്ന് എങ്ങനെയായിരുന്നുവോ, അതേപോലെ തന്നെയാണ് ഇപ്പോഴും. വഴക്കുകളും, പിണക്കങ്ങളുമൊക്കെ ഞങ്ങള്‍ക്കിടയിലും ഉണ്ടാവാറുണ്ട്, എന്നാല്‍ അതൊന്നും അധികം നീളാറില്ല. അങ്ങനെ വഴക്കിട്ട് മാറിയിരിക്കാന്‍ പറ്റാറില്ല. പെട്ടെന്ന് തന്നെ പരിഹരിക്കും. എനിക്കൊരു മകള്‍ ഉള്ള കാര്യം അദ്ദേഹത്തിന് നേരത്തെ അറിയാവുന്നതാണ്. കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ രണ്ടുപേരും എടുത്ത തീരുമാനമാണ്, അതില്‍ ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ലെന്നും ലേഖ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











