ലേഖ അത് ചെയ്താല്‍ ദേഷ്യം കൂടും! ഈ സ്വഭാവത്തോടും വെറുപ്പ്! വെളിപ്പെടുത്തലുമായി എംജി ശ്രീകുമാര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കുടുംബത്തിലെല്ലാവരും സംഗീത മേഖലയില്‍ കഴിവ് തെളിയിച്ചവരാണ്. അത് തന്നെയായിരുന്നു അദ്ദേഹത്തിനും പ്രചോദനമായത്. പാട്ടും അഭിനയവും അവതരണവും വിധിനിര്‍ണയവുമൊക്കെയായി സജീവമാണ് അദ്ദേഹം. ടോപ് സിംഗറിലെ വിധികര്‍ത്താക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കുരുന്ന് ഗായകര്‍ക്ക് അദ്ദേഹം നല്‍കുന്ന പിന്തുണ എടുത്ത് പറയേണ്ടതാണ്. സമപ്രായക്കാരോട് സംസാരിക്കുന്നത് പോലെയാണ് പലരും അദ്ദേഹത്തോട് സംസാരിക്കാറുള്ളത്.

അടുത്തിടെയായിരുന്നു എംജി ശ്രീകുമാറും ലേഖയും 34ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഫേസ്ബുക്കിലൂടെ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവുമായി അദ്ദേഹം എത്തിയിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ശൈശവ വിവാഹമായിരുന്നോ നിങ്ങളുടേതെന്നായിരുന്നു പലരും ഇവരോട് ചോദിച്ചത്. മുന്‍പൊരു അഭിമുഖത്തിനിടയില്‍ ഭാര്യയുടെ സ്വഭാവങ്ങളില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു.

യാത്രകളില്‍

യാത്രകളില്‍

നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട് എംജി ശ്രീകുമാര്‍. അദ്ദേഹത്തിനൊപ്പം മിക്കപ്പോഴും ലേഖയും ഒപ്പമുണ്ടാവാറുണ്ട്. അദ്ദേഹത്തിനൊപ്പമിരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ലേഖ പറയുന്നു. അതുകൊണ്ടാണ് യാത്രകളിലെല്ലാം ഒപ്പം പോവുന്നത്. യാത്രാവിശേഷങ്ങളെക്കുറിച്ച് വാചാലനായും അദ്ദേഹം എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഭര്‍ത്താവിന് താനൊരുക്കലും സ്ട്രയിന്‍ കൊടുക്കാറില്ലെന്നും ലേഖ പറയുന്നു. കംപോസ് ചെയ്യുമ്പോള്‍ വന്നാല്‍ ഞാന്‍ ചീത്ത വിളിക്കുമെന്നുമായിിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.

പാട്ടിലൂടെ

പാട്ടിലൂടെ

പാട്ടുകേട്ടാണ് അദ്ദേഹത്തോട് പ്രണയം തോന്നിയത്. പിന്നീടാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞത്. ചിത്രത്തിന്റെ സമയത്ത് തുടങ്ങിയ പ്രണയമാണ്. ആ ഇഷ്ടം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മോഹന്‍ലാലിന്റെ ശബദ്ം തന്നെയാണ് ശ്രീകുമാറിനെന്നാണ് ആരാധകര്‍ പറയാറുള്ളത്. ശരിക്കും മോഹന്‍ലാലാണോ പാടുന്നതെന്ന സംശയം തോന്നാറുണ്ടെന്ന് പലരും പറഞ്ഞിരുന്നു. ലേഖയുടെ നഖം കടിക്കുന്ന സ്വഭാവം ഇഷ്ടമല്ലെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു.

ഡാന്‍സ് ചെയ്തുകാണിക്കും

ഡാന്‍സ് ചെയ്തുകാണിക്കും

ദേഷ്യം വരുന്നതിനെക്കുറിച്ചും അവതാരക ചോദിച്ചിരുന്നു. ദേഷ്യം വന്നാല്‍ ഇവള്‍ ഡാന്‍സ് ചെയ്യും. അത് കാണുമ്പോള്‍ എന്റെ ദേഷ്യം ഇരട്ടിക്കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ആ ഡാന്‍സ് കണ്ടാല്‍ ചിരിയല്ല വരിക, വികൃതമായ രീതിയിലാണ് ഇവള്‍ ഡാന്‍സ് ചെയ്യുക. ഡാന്‍സ് പഠിക്കണമെന്നായിരുന്നു ഇവളുടെ ആഗ്രഹം, എന്തുകൊണ്ടോ അത് നടന്നില്ല. ഭരതനാട്യത്തിന്റെ ആദ്യത്തെ സ്റ്റപ്പൊക്കെ വികൃതമായ രീതിയില്‍ കാണിക്കും. അത് കാണിക്കുമ്പോള്‍ ദേഷ്യം കൂടുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു.

ഇടപെടാറില്ല

ഇടപെടാറില്ല

താന്‍ ഓടേണ്ടി വരും, അങ്ങനെയുള്ള ഡാന്‍സാണ്. എന്റരെ കാര്യത്തില്‍ ഇവള്‍ ഇടപെടാറില്ല. എല്ലാവരും പറയുന്നത് എന്നെ ഇവള്‍ ഇങ്ങനെ കണ്‍ട്രോള്‍ ചെയ്ത് വെച്ചിരിക്കുകയാണെന്നാണ്. നന്നായില്ലേയെന്നായിരുന്നു ലേഖ ചോദിച്ചത്. എന്റെ കാര്യങ്ങളില്‍ അങ്ങനെ ഇടപെടാറില്ല. അതോണ്ട് എനിക്ക് പ്രശ്‌നമൊന്നുമില്ല. ചിത്രം ഓര്‍ത്തിരിക്കുന്ന സിനിമയാണ്. തനിക്ക് പ്രിയപ്പെട്ട ഗായകനെക്കുറിച്ചും ലേഖ പറഞ്ഞിരുന്നു.

പ്രിയപ്പെട്ട ഗായകന്‍

പ്രിയപ്പെട്ട ഗായകന്‍

പ്രിയപ്പെട്ട ഗായകനെക്കുറിച്ച് ചോദിച്ചപ്പോള്‍ എംജി ശ്രീകുമാറിന്റെ പേരായിരുന്നു ലേഖ പറഞ്ഞത്. സോപ്പിടുന്നതിന് വേണ്ടിയല്ല അങ്ങനെ പറയുന്നത്. ദാസേട്ടന്റെ പാട്ട് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ പേരല്ല ഇതിന് പറയാനാവൂ. ഇഷ്ടമില്ലാത്ത പാട്ടുകളെക്കുറിച്ചും ചോദിച്ചിരുന്നു. അത് പറയാറുണ്ട്, അത് എനിക്ക് ഇഷ്ടമാണ്. ഇഷ്ടമല്ലെങ്കില്‍ അത് പറയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X