മോഹന്‍ലാല്‍ ഉള്ളതുകൊണ്ടല്ല! അങ്ങനെ കേള്‍ക്കുമ്പോള്‍ വിഷമമില്ല! മനസുതുറന്ന് എംജി ശ്രീകുമാര്‍
മോഹന്‍ലാലും എംജി ശ്രീകുമാറും അടുത്ത സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതലേയുള്ള സൗഹൃദം സിനിമയിലെത്തിയപ്പോഴും ഇരുവരും നിലനിര്‍ത്തിയിരുന്നു. ലാലു എന്ന് എംജിയും ശ്രീക്കുട്ടാ എന്ന് മോഹന്‍ലാലും വിളിക്കും. സ്‌കൂള്‍ കാലഘട്ടം മുതലേയുള്ള ബന്ധമാണ്. അതിപ്പോഴും അങ്ങനെ പോവുന്നു. ഇവരുടെ സൗഹൃദത്തെക്കുറിച്ച് പ്രിയപ്പെട്ടവരെല്ലാം വാചാലരാവാറുണ്ട്.
അന്നത്തെ സുഹൃദ്‌സംഘം ഇപ്പോഴും അതേപോലെയുണ്ട്. മോഹന്‍ലാലിന്റെ അഭിനയവും, എംജിയുടെ പാട്ടും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരുടെ കൂട്ടുകെട്ടിലെ മിക്ക ഗാനങ്ങളും സൂപ്പര്‍ഹിറ്റാണ്. ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ് അവയെല്ലാം. സ്റ്റേജ് പരിപാടികളിലും, ചാനല്‍ ഷോയിലുമെല്ലാം ഇരുവരും ഒന്നിച്ചെത്താറുണ്ട്. എംജി വിധികര്‍ത്താവായിരുന്ന സമയത്ത് ടോപ് സിംഗറിലേക്ക് അതിഥിയായി മോഹന്‍ലാല്‍ എത്തിയിരുന്നു.

മോഹന്‍ലാല്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ഇപ്പോഴും സിനിമയില്‍ പാടുന്നതെന്നാണ് ചിലര്‍ പറയുന്നത്. ബേസിക്കായിട്ട് നമുക്ക് പാടണമെന്നുണ്ടെങ്കില്‍ അതിനൊരു കഴിവ് വേണം. അതുപോലെ തന്നെ മോഹന്‍ലാല്‍ എടുത്തിട്ടുള്ള കുറേ പടങ്ങള്‍, ബറോസ് ഉള്‍പ്പെടയുള്ള സിനിമകള്‍, പിന്നെ അഭിനയിച്ചിട്ടുള്ള സിനിമകള്‍ അതിലൊന്നും എന്നെ പാടിപ്പിച്ചിട്ടില്ല. ഭരതം സിനിമയിലൊന്നും എന്റെ പാട്ടില്ല. ഇതൊന്നും എന്നെക്കൊണ്ട് പാടിച്ചിട്ടില്ലല്ലോ. അങ്ങനൊന്നും അല്ല.
ഇത് ദൈവത്തിന്റെയൊരു അനുഗ്രഹം കാരണം സംഭവിച്ചതാണ്. ചിത്രം എന്ന സിനിമയില്‍ പാടിയപ്പോള്‍ മോഹന്‍ലാലിന് എന്റെ ശബ്ദം മാച്ചാവുന്നുവെന്ന് എല്ലാവരും പറഞ്ഞു. എന്നെയും ലാലുവിനെയും സ്‌നേഹിക്കുന്ന ജനങ്ങളാണ് ഇങ്ങനെ പറഞ്ഞത്. അങ്ങനെയാണ് എനിക്കൊരു വഴി തുറന്ന് കിട്ടുന്നത്. അല്ലാതെ ആരുടെയും ശുപാര്‍ശയിലല്ല. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.
അങ്ങനെയൊരു ശുപാര്‍ശ എനിക്കുണ്ടായിട്ടില്ല. പിന്നെ എടുത്തുപറയേണ്ട കാര്യം പ്രിയദര്‍ശന്റെയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ എനിക്കൊരു എന്‍ട്രി തന്നു. ഞങ്ങള്‍ കൂട്ടുകാരായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി തൊട്ട് ഒരുമിച്ച് വര്‍ക്ക് ചെയ്തവരാണ്. ഒരു എന്‍ട്രി തന്നത് കൊണ്ട് പ്രിയദര്‍ശന്റെ സിനിമയില്‍ മാത്രമല്ല ഞാന്‍ പാടിയത്. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഞാന്‍ പാടിയിട്ടുണ്ട്. അതുപോലെ തന്നെ എആര്‍ റഹ്‌മാന്‍, രാജ സാറിനുമൊക്കെ വേണ്ടിയും. ആള്‍ക്കാര്‍ പറയുന്നത് കൊണ്ട് എനിക്ക് വിഷമമൊന്നുമില്ല. കഴിവ് എന്നും കഴിവ് തന്നെയാണ്. ആത്മവിശ്വാസം സമ്മതിക്കാതെ വയ്യ. എംജി പറഞ്ഞത് കറക്റ്റാണ്. നിങ്ങളുടെ ശബ്ദം ഞങ്ങള്‍ക്ക് പ്രിയപ്പെട്ടത് തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്.
അവസരങ്ങളെക്കുറിച്ച് പറഞ്ഞ് ഞാനും ലാലും ഇതുവരെ പിണങ്ങിയിട്ടില്ല. അങ്ങനെയൊന്നും ലാലുവിനോട് പിണങ്ങാന്‍ കഴിയില്ല. എന്നെക്കൊണ്ട് പാടിക്കണമെന്നോ, പാടിക്കരുതെന്നോ പറയാറില്ല ലാലു. ഭരതം അദ്ദേഹത്തിന്റെ സ്വന്തം സിനിമയായിരുന്നു. അതില്‍ എന്റെ പാട്ടില്ലായിരുന്നു. എന്ന് കരുതി ഞാന്‍ അദ്ദേഹത്തിനോട് പിണങ്ങി നിന്നിട്ടില്ല. കാലങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സിനിമയില്‍ വീണ്ടും പാടിയത്. തുടരും എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ഹിറ്റായിരുന്നു. ഞങ്ങളുടെ സൗഹൃദം പാട്ടിനെ വെച്ചല്ല. അഭിനയമോ, അവസരങ്ങളോ നോക്കിയല്ല ഞങ്ങള്‍ സുഹൃത്തുക്കളായത്. ആത്മാര്‍ത്ഥതയുള്ള ഫ്രണ്ട്ഷിപ്പാണ്, അതെന്നും അതുപോലെ നിലനില്‍ക്കും എന്നുമായിരുന്നു എംജി ശ്രീകുമാര്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞത്.


Click it and Unblock the Notifications











