ഇതാണ് തങ്ങളുടെ സ്വപ്നരാജ്യം! ഭാര്യയുമെത്ത് അവധി ആഘോഷിച്ച് പ്രിയ ഗായകൻ... വീഡിയോ വൈറൽ

പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായകനാണ് എം ജി ശ്രീകുമാർ. ക്ലാസിക്കൽ ആകട്ടെ തട്ട്പ്പൊളിപ്പൻ ഗാനങ്ങളാകട്ടെ ഇതെല്ലാം എംജിയുടെ കൈകളിൽ ഭഭ്രമായിരിക്കും. അദ്ദേഹത്തെ പഴയ ഗാനങ്ങൾ ഇന്നു പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. തലമുറ മാറിയിട്ടും ഇന്നും 90 കളിലെ അദ്ദേഹത്തിന്റെ ഹിറ്റ് പാട്ടുകൾ ഇന്നത്തെ തലമുറയും പാടി നടക്കുന്നുണ്ട്. ഇന്നും സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലുമെല്ലാം ഈ ഗാനങ്ങൾ തംരഗം സൃഷ്ടിക്കാറുണ്ട്.

കേരളത്തിൽ മാത്രമല്ല പ്രവാസി മലയാളികളുടെ ഇടയിലു എംജി ശ്രീകുമാർ എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ശ്രീയേട്ടന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിത തന്റെ സ്വപ്ന രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയ ഗായകൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പ്രിയപ്പെട്ട് രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

 പ്രിയപ്പെട്ട രാജ്യം


ഭാര്യയോടൊപ്പമുള്ള അമേരിക്കൻ യാത്ര അനുഭവമാണ് എംജി ശ്രീകുമാർ പങ്കെടുവെച്ചിരിക്കുന്നത്. എന്റെ അമേരിക്കൻ വിശേഷങ്ങൽ എന്ന വീഡിയോയിലൂടെയാണ പ്രിയപ്പെട്ട രാജ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞുപെയ്യുന്ന ലേക് താഹോ എന്ന സ്ഥലമാണ് വിഡിയോയിൽ ആദ്യം വീഡിയോയിൽ കാണിന്നത്. മഞ്ഞു പെയ്യാത്ത് ചില ദിവസങ്ങളിൽ അവിടത്തെ പ്രകൃതി അതി മനോഹരമാണ്. അങ്ങനെയുളള ദിവസമാണ് എം.ജി ശ്രീകുമാറും ഭാര്യയും അവിടെ എത്തിയത്.

 കേരളത്തിലേതു പോലെ

അമേരിക്കയുടെ സൗന്ദര്യവും മനോഹര കാഴ്ചയുമാണ് വീഡിയോയിലുടനീളം വിവരിക്കുന്നത്. നമ്മുടെ കേരളത്തിലും ഇത്തരത്തിലുള നിരവധി സ്ഥലങ്ങളുണ്ട്. അവയെല്ലാം വിനോദസഞ്ചാരകേന്ദ്രങ്ങളാക്കേണ്ടതാണെന്നും അദ്ദേഹം വിഡിയോയിലൂടെ പറഞ്ഞു.സൗന്ദര്യം തുടിക്കുന്ന ഓരോ നദിയും വിനോദസഞ്ചാര സ്ഥലങ്ങളാക്കിയാൽ സർക്കാരിന് അതൊരു വരുമാനം കൂടിയാണ് വീഡിയോയിൽ പ്രിയഗായകൻ പറയുന്നു.

 സ്വപ്ന രാജ്യം


അമേരിക്ക തങ്ങളുടെ സ്വപ്നരാജ്യമാണെന്നാണ് പ്രിയ ഗായകൻ പറയുന്നത്.സംഗീതം പോലെ തന്നെ അമേരിക്കയും ഏറെ മനോഹരമാണെന്നും ഗായകൻ വിഡിയോയിൽ പറഞ്ഞു.‌ പതിനാല് ദിവസത്തെ ചെറിയ സന്ദർശനത്തിന് വേണ്ടിയാണ് എം.ജി ശ്രീകുമാറും ഭാര്യയും നാട്ടിൽ നിന്നും അമേരിക്കയിലേയ്ക്ക് പോയത്.എംജി ശ്രീകുമാറിന്റെ എന്റെ അമേരിക്കന്‍ വിശേഷങ്ങൾ എന്ന വീഡിയോയിൽ എംജിയ്ക്കൊപ്പം ഭാര്യയും ദൃശ്യത്തിൽ കാണുന്നുണ്ട്. ഭാര്യയുമായുളള യാത്ര ചിത്രങ്ങൾ ഇതിനു മുൻപും പ്രിയി ഗായകൻ പങ്കുവെച്ചിരുന്നു.

 ഹിറ്റ് ഗായകൻ


അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട് ഗായകനാണ് എംജിശ്രീകുമാർ. മോഹൻലാൽ- പ്രിയദർശൻ- എംജി ശ്രീകുമാർ എന്നീവർ ചേർന്ന് മലയാളത്തിൽ ഹിറ്റുകൾ ഒരുക്കിയിരുന്നു. ഇന്നും ഇത്രയധികം ഹിറ്റുകൾ സമ്മാനിക്കാൻ മറ്റൊരു താര കോമ്പോയ്ക്ക് കഴിഞ്ഞിട്ടില്ല. സിനിമ പിന്നണി ഗാന രംഗത്ത് പഴയതു പോലെ സജീവമല്ല എംജി ശ്രീകുമാർ. പണ്ട് മോഹൻലാൽ ഗാനങ്ങളിലെ സ്ഥിര ശബ്ദമായിരുന്നു. എന്നാൽ സിനിമയിൽ ഇല്ലെങ്കിലും ടെലിവിഷൻ ഷേകളില്‌ സജീവമാണ് അദ്ദേഹം.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X