പ്രിയദർശനെ മോഷ്ടിക്കാൻ പഠിപ്പിച്ചത് എംജി ശ്രീകുമാർ, രസകരമായ കഥ പങ്കുവെച്ച് പ്രിയ ഗായകൻ
സിനിമയിലെ സൗഹൃദങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. മലയാള സിനിമയിലെ ആത്മ മിത്രങ്ങളാണ് എംജി ശ്രീകുമാർ, മോഹൻലാൽ. പ്രിയദർശൻ. ഇവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും ഓരോ മലയാളികൾക്കും അറിയാം. പ്രിയദർശൻ മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ഭൂരിഭാഗം ചിത്രങ്ങളിലും എം ജി ശ്രീകുമാറിന്റെ ശബ്ദത്തിലൂടെയായിരുന്നു മോഹൻലാൽ പാടിയത്.
എംജി ശ്രീകുമാർ എന്ന ഗായകനെ വളർത്തിയത് മോഹൻലാൽ ആണെന്നുള്ള കഥകൾ സിനിമ കോളങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ എംജിയെ കൈപിടിച്ച് കയറ്റിയത് ലാൽ അല്ല. പകരം പ്രിയദർശനാണ്. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലേക്ക് തന്നെ കൈപിടിച്ച് കയറ്റിയത് സംവിധായകൻ പ്രിയദർശൻ ആണെന്നും വന്ന വഴി മറക്കാൻ പാടില്ലെന്നും എംജി അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഇരുവരും കൂടി ചെയ്ത കള്ള ത്തരങ്ങളെ കുറിച്ചും പ്രിയ ഗായകൻ വാചാലനാകുന്നുണ്ട്.

വന്ന ചവിട്ട് പടികൾ ഒരിക്കലും മറക്കാൻ പാടില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു എംജി-പ്രിയൻ സൗഹൃദത്തിലെ രസകരമായ കഥകൾ പറഞ്ഞു തുടങ്ങിയത്. താനും പ്രിയനും കൂടി ചേർന്ന് എംജി സോമനെ വെച്ച് അഗ്നിനിലാവ് എന്ന ചിത്രം എഴുതിയിരുന്നു. തിരക്കഥയും കൊണ്ട് എംജി സോമനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അത് അപ്പോൾ തന്നെ ചവറ്റ് കുട്ടയിൽ ഇട്ടു. മലയാളികൾക്ക് വിരളമായി അറിയാവുന്ന സംഭവമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രിയ ഗായകൻ ഈ കഥ പറഞ്ഞത്.
Recommended Video

ഒരു ദിവസം ചിത്രം സിനിമയെ കുറിച്ച് പ്രിയൻ എന്നോട് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി കൊണ്ട് ഒരുക്കുന്ന ചിത്രമാണിത് , ഇതിൽ ആരെ സംഗീത സംവിധായകനാക്കാമെന്ന്. ആരെ വേണമെങ്കിലും ആക്കമെന്ന് ഞാനും പറഞ്ഞു. എങ്ങനെ സിനിമയെ കുറിച്ചുള്ള സംസാരം മുറുകി വന്നു. അപ്പോൾ ചിത്രത്തിൽ മോഹൻലാൽ കാണിക്കുന്ന ഫോട്ടോ എടുക്കുന്ന രംഗത്തെ കുറിച്ച് പ്രിയൻ പറഞ്ഞു.

അപ്പോൾ തന്നെ ഞാൻ പ്രിയനോട് പറഞ്ഞു , നമുക്ക് വേണമെങ്കിൽ അവിടെയൊരു പാട്ട്അടിച്ച് മാറ്റമെന്ന്. പൂവോ പൊന്നിൻ പൂവേ... എന്നൊരു പഴയ പാട്ട് ഉണ്ട്. അതിൽ ഇതു പോലെരു സംഗതിയുണ്ട്. അത് തന്നെയാണ് പാടം പൂത്ത കാലം എന്ന ഗാനം. ചിത്രത്തിലെ ദുരെ കിഴക്കുദിച്ചു മാണിക്യ ചെമ്പഴുക്ക... എന്ന ഗാനം ഉണ്ടായതും ഇതുപോലെയായിരുന്നു.ഇളയ രാജയുടെ ഒരു പാട്ടാണ് ഈ ഗാനത്തിന്റെ പിന്നിൽ

പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു പഴയ മോഷണ കഥയും ബ്രിട്ടാസ് എംജിയോട് ചോദിച്ചു. പ്രിയനെ മോഷണം പഠിപ്പിച്ചത് എംജിയാണോ എന്ന്. പ്രിയദർശന്റെ പേര് പറഞ്ഞു കൊണ്ടായിരുന്നു ബ്രിട്ടാസ് ഇത് ചോദിച്ചത്. ഇതിന് രസകരമായ മറുപടിയായിരുന്നുശ്രീകുമാർ നൽകിയത്. നന്നായില്ലേ പ്രിയന്. ഇപ്പോൾ പ്രിയന്റെ സ്ഥിതി എന്താണ്.. എംജി ശ്രീകുമാറിന്റെ ആ ഉത്തരം സദസിൽ ചിരി പടർത്തിയിരുന്നു


Click it and Unblock the Notifications