കേട്ടപ്പോള്‍ ഷോക്കായി! കണ്ണുനിറഞ്ഞുപോയി! വാക്കുകള്‍ കിട്ടുന്നില്ല! ജാനകി അമ്മയെക്കുറിച്ച് എംജി ശ്രീകുമാര്‍

തെന്നിന്ത്യയുടെ വാനമ്പാടി എസ് ജാനകി വിട വാങ്ങിയിരിക്കുകയാണ്. വിയോഗ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ സങ്കടം പങ്കുവെച്ച് ആരാധകരും, സംഗീതജ്ഞരും എത്തിക്കൊണ്ടിരിക്കുകയാണ്. 20 ഭാഷകളിലായി അന്‍പതിനായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് ജാനകിയമ്മ. ഗായകരെല്ലാം അവരുടെ പാട്ടിനെക്കുറിച്ചും, ആലാപന ശൈലിയെക്കുറിച്ചുമെല്ലാം വാചാലരായിക്കൊണ്ടിരിക്കുകയാണ്. ഗായകനായ എംജി ശ്രീകുമാറും ജാനകിയമ്മയെക്കുറിച്ച് വാചാലനായിരുന്നു. പെട്ടെന്ന് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര ഷോക്കാണ്. ഞാനൊരു ഫംഗ്ക്ഷനില്‍ ഇരിക്കുകയാണ്. പെട്ടെന്ന് വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോള്‍ ആകെ സ്റ്റക്കായിപ്പോയി. രണ്ടുമൂന്ന് ദിവസം മുന്നെ നോക്കിയപ്പോള്‍ പേരക്കുട്ടികളോടൊപ്പമായി എന്‍ജോയ് ചെയ്യുന്ന അമ്മയെയാണ് കണ്ടത്. നമുക്കൊന്നും പറയാനില്ല. മലയാളത്തിന്റെ എല്ലാമെല്ലാം. പാട്ടിന്റെ രാജ്ഞി. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല.

കണ്ടമാനം വിഷമം വരുന്നു. ചേട്ടന്റെ കൂടെ പാടാനായൊക്കെ വന്നപ്പോളൊക്കെ അടുത്തിടപഴകിയിട്ടുണ്ട്. അമ്മയുമായി ഒരുപാട് ബന്ധമുണ്ട്. അമ്മയുടെ ഷോയില്‍ അകലെ അകലെ പാടാനൊക്കെ പറഞ്ഞിരുന്നു ഞാന്‍. എനിക്ക് വേണ്ടി അത് പാടിത്തന്നതൊക്കെ മനസില്‍ ഇപ്പോഴുമുണ്ട്. മനസ് മുഴുവനും വിഷമമാണ്. എത്ര പാട്ടുകളാണ്. പ്രായം പാട്ടിനെ ബാധിച്ചിട്ടില്ല. 2017 ല്‍ സ്വയം പറഞ്ഞതാണ് ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നായിരുന്നു. ഇപ്പോഴും റിയാലിറ്റി ഷോകളില്‍ ജാനകിയമ്മയുടെ പാട്ട് കുട്ടികള്‍ വന്ന് പാടാറുണ്ട്. മലയാളം അറിയില്ലെങ്കിലും എത്ര കൃത്യമാണ് ഉച്ചാരണം. പാട്ട് പഠിക്കാതെയാണ് ഇങ്ങനെ പാടുന്നത്. ദൈവം കൊടുത്തൊരു വരദാനമാണ് അത്. മലയാളിയായത് കൊണ്ട് മലയാളം പാട്ടുകളിലാണ് കൂടുതല്‍ ശ്രദ്ധ. രാജ സാറിന്റെ ആദ്യകാല ഗാനങ്ങളൊക്കെ പാടിയത് ജാനകിയമ്മയാണ്.

MG Sreekumar about Janaki Amma
Photo Credit: MG Sreekumar / Facebook

റിയാലിറ്റി ഷോയില്‍ ജാനകിയമ്മയുടെ പാട്ട് വരുമ്പോള്‍ എല്ലാവര്‍ക്കുമൊരു ഉണര്‍വാണ്. പാടുന്നവര്‍ക്കും, കേള്‍ക്കുന്നവര്‍ക്കുമെല്ലാം. തലപോലും അനങ്ങാതെയാണ് പാടുന്നത്. എന്നെ വലിയ ഇഷ്ടമായിരുന്നു. കാണുമ്പോഴെല്ലാം ചേട്ടനെക്കുറിച്ച് ചോദിക്കാറുണ്ട്. ചേട്ടനും പോയി, ഇപ്പോള്‍ അമ്മയും. ആ വേദന ഞാന്‍ എല്ലാവരുമായും പങ്കുവെക്കുന്നു എന്നായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്. അവര്‍ പോയെന്ന് കേട്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയെന്നായിരുന്നു കൈതപ്രം പറഞ്ഞത്. ഇപ്പോഴും അവരോട് ഭയഭക്തി ബഹുമാനമാണ്. ആ ഓര്‍മ്മയില്‍ ഞാന്‍ നമസ്‌ക്കരിക്കുകയാണ്. അതല്ലാതെ എന്താണ് പറയേണ്ടതെന്നായിരുന്നു കൈതപ്രം ചോദിച്ചത്.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X