നവ്യയെ മാത്രം അവര്‍ വിലക്കി, എല്ലായിടത്തും തടഞ്ഞു, അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാര്‍
മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നവ്യാ നായര്‍. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് തുടങ്ങിയത്. പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യ മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്.

വിവാഹ ശേഷം സിനിമ വിട്ട താരം കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കൂടാതെ ദൃശ്യം 2വിന്‌റെ കന്നഡ പതിപ്പിലും നായികയായി നവ്യ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം നവ്യാ നായര്‍ക്കൊപ്പമുളള ഒരനുഭവം ഗായകന്‍ എംജി ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. നവ്യക്കും കുടുംബത്തിനുമൊപ്പം വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവമാണ് എംജി ശ്രീകുമാര്‍ പറഞ്ഞത്.
ഞാനും നവ്യയും ഒരേ നാട്ടുകാരാണ്, നവ്യയെ കുറിച്ച് പറയുമ്പോള്‍ ചില ചമ്മലിന്‌റയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയും കുടുംബവുമൊക്കെയായി ഗാംബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുളളു.
ഗ്ലാമറസ് ലുക്കില്‍ തിളങ്ങി നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
അന്ന് നവ്യക്ക് പത്തൊന്‍പത് വയസേ ആയിട്ടുളളൂ. അവിടെ അഞ്ച് എന്‍ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വെച്ച് വന്നിട്ടും നവ്യയുടെ പാസ്‌പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു. എംജി ശ്രീകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











