twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് എസ്പിബി സാറും മോഹന്‍ലാലും ഞാനും ഒരുമിച്ച് പാടി! ഓര്‍മ്മകള്‍ പങ്കുവെച്ച് എംജി ശ്രീകുമാര്‍

    By Prashant V R
    |

    ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിടവാങ്ങല്‍ ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. വിവിധ ഭാഷകളിലായി 40000ത്തില്‍ അധികം പാട്ടുകള്‍ പാടിയ അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയപ്പെട്ട എസ്പിബി സാറിന് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

    മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ച എസ്പിബിക്ക് കേരളത്തിലും നിരവധി ആരാധകരാണുളളത്. എസ്പിബിക്കൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായകന്‍ എംജി ശ്രീകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മനോരമ ദിനപത്രത്തിലെ കാഴ്ചപ്പാട് പേജിലാണ് എസ്പിബിയെ കുറിച്ച് എംജി ശ്രീകുമാര്‍ മനസുതുറന്നത്.

    എസ്പിബി സാറിനൊപ്പം

    എസ്പിബി സാറിനൊപ്പം ഞാന്‍ പാടിയ പാട്ടുകളില്‍ എറ്റവും കൂടുതല്‍ ജനപ്രിയമായതും എനിക്കിഷ്ടപ്പെട്ടതും കിലുക്കത്തിലെ ഊട്ടിപ്പട്ടണമാണ്. എസ്പിബി സാറിന്റെ ശൈലിക്ക് ചേരുന്ന തരം ഫ്‌ളെക്‌സിബിളും രസകരവുമായ ഈ പാട്ട് പോലെ തന്നെയായിരുന്നു അതിന്റെ റിക്കോര്‍ഡിംഗും. പല പാട്ടുകള്‍ പല സമയത്ത് പാടുന്ന രീതിയായിരുന്നില്ല അന്ന്.

    ഞങ്ങളെല്ലാവരും

    ഞങ്ങളെല്ലാവരും സ്റ്റുഡിയോയില്‍ കൂടിയിരുന്ന് പഠിച്ച് പാടി. പാട്ട് പഠിക്കുമ്പോഴത്തെ സംഗതികള്‍ അദ്ദേഹം പാടുന്ന സമയത്ത് ചേര്‍ക്കും. പൊട്ടി ചിരി പോലെയും പല സൗണ്ട് മോഡുലേഷനുമൊക്കെ എസ്പിബി സാര്‍ ഒരുപാട് സംഗതികളിടുമ്പോള്‍ ഞാനും മോശക്കാരനാകാതിരിക്കാന്‍ ഒരു സംഗതി ഒപ്പിക്കും. അപ്പോള്‍ എസ്പിബി സാര്‍ പറയും ബലേടാ സൂപ്പര്‍.

    ഒരു യാത്രാമൊഴിയില്‍ ശിവാജി ഗണേഷനും

    ഒരു യാത്രാമൊഴിയില്‍ ശിവാജി ഗണേഷനും മോഹന്‍ലാലും ചേര്‍ന്നുളള രംഗത്തിലെ കാക്കലാ കണ്ണമ്മ എന്ന ഗാനവും എസ്പിബി സാറിനൊപ്പം പാടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. എറ്റവും ഒടുവില്‍ രണ്ട് വര്‍ഷം മുന്‍പ് മഴവില്‍ മനോരമയുടെ വേദിയില്‍ മോഹന്‍ലാലും ഞാനും ചേര്‍ന്ന് എസ്പിബി സാറിനൊപ്പം ഊട്ടിപ്പട്ടണം പാടി. അന്ന് കണ്ടതാണ് ഇനി കാണാനുമാകില്ല.

    അതുകൊണ്ട് എസിപിബി സാറിന്

    പക്ഷേ ഈ ഭൂമി അവസാനിക്കും വരെ അദ്ദേഹത്തിന്റെ പാട്ടുകള്‍ നിലനില്‍ക്കും. അതുകൊണ്ട് എസിപിബി സാറിന് മരണമേയില്ല. എംജി ശ്രീകുമാര്‍ പറഞ്ഞു. മലയാളത്തിലും നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചിട്ടുളള ഗായകനാണ് എസ്പിബി. താരാപഥം ചേതോഹരം, കിലുക്കത്തിലെ ഊട്ടിപ്പട്ടണം, ഗാന്ധര്‍വ്വത്തിലെ നെഞ്ചില്‍ കഞ്ചബാണം, ന്യൂഡല്‍ഹിയിലെ തൂമഞ്ഞിന്‍, ഒരു യാത്രാമൊഴിയിലെ കാക്കാല കണ്ണമ്മ തുടങ്ങിയവയെല്ലാം എസ്പിബി ബാലസുബ്രഹ്മണ്യത്തിന്റെതായി മലയാളികള്‍ ഏറ്റെടുത്ത പാട്ടുകളാണ്.

    തമിഴ്‌നാടിനും കേരളത്തിനും

    തമിഴ്‌നാടിനും കേരളത്തിനും പുറമെ ലോകമെമ്പാടുമായും നിരവധി ആരാധകരുളള ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം. തെന്നിന്ത്യയിലെയും ബോളിവുഡിലെയുമെല്ലാം മുന്‍നിര സംഗീത സംവിധായകരുടെ പാട്ടുകള്‍ എസ്പിബി ആലപിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ എല്ലാതരം ഗാനങ്ങളും അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു. മെലഡിയായാലും ഡപ്പാംകൂത്ത് പാട്ടുകളായാലും വിരഹ ഗാനങ്ങളായാലും അദ്ദേഹം എല്ലാം മികവുറ്റതാക്കാറുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ക്ക് വേണ്ടിയെല്ലാം നിരവധി സിനിമകളിലാണ് എസ്പിബി ഗാനങ്ങള്‍ ആലപിച്ചിരുന്നത്. ഉലകനായകന്‍ കമല്‍ഹാസനൊപ്പം നൂറിലധികം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പതിനാറോളം ഭാഷകളില്‍ എസ്പിബി ഗാനങ്ങള്‍ ആലപിച്ചിരുന്നു.

    Read more about: mg sreekumar
    English summary
    mg sreekumar shares the memmories with sp balasubramaniam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X