എംജിയുടെ ആ ബ്ലാക് ഡയമണ്ട് മോതിരം കൈയ്യിലുണ്ടോ എന്ന് ആരാധകർ, ഉഗ്രൻ മറുപടിയുമായി ലേഖ...
കഴിഞ്ഞ കുറച്ച് ദിവസമായി കേരളം ചർച്ച ചെയ്യുന്ന വിഷയമാണ് പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കുറിച്ച്. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള നിരവധി പേരെയാണ് ഇയാൾ പറ്റിച്ചത്. ഞെട്ടിപ്പിക്കുന്ന പല കഥകളാണ് ഓരോ ദിവസവും പുറത്ത് വന്നത്. ഗായകൻ എംജി ശ്രീകുമാറും ഇയാളുടെ പറ്റിപ്പിന് ഇരയായിട്ടുണ്ട്. സൗഹൃദം മുതലെടുത്ത് കൊണ്ടായിരുന്നു എംജിയേയും ഉപയോഗിച്ചത്. മോൻസണിന്റെ പറ്റിപ്പ് കഥ പുറത്ത് വന്നപ്പോഴാണ് എംജിയുമായി ചുറ്റിപ്പറ്റിയുള്ള ആ സംഭവം പുറത്ത് അറിയുന്നത്.
ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ടോപ്പ് സിംഗർ. ഇതിൽ ഒരു ജഡ്ജ് ആണ് എംജി ശ്രീകുമാർ. ഷോയിൽ ഒരിക്കൽ മോൻസൺ നൽകിയ മോതിരം ധരിച്ച് കൊണ്ട് എംജി എത്തിയിരുന്നു. രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും എത്തിയ ഒരു എപ്പിസോഡിലാണ് മോതിരം ധരിച്ച് എംജി എത്തിയത്. ഇതിനെ കുറിച്ച് ഇരുവരും ചോദിക്കുകയും ചെയ്തിരുന്നു. രമേഷ് പിഷാരടിയാണ് ആദ്യം മോതിരത്തെ കുറിച്ച് ചോദിച്ചത്. സുഹൃത്ത് നൽകിയതാണെന്ന് പറഞ്ഞ് കൊണ്ടാണ് മോൻസണിനെ കുറിച്ച് എംജി ശ്രീകുമാർ പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിത മോൻസൺ നൽകി മോതിരത്തെ കുറിച്ച് എംജിയുടെ ഭാര്യ ലേഖയോട് ആരാധകർ ചോദിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരപത്നിയ്ക്കുണ്ട്. പാചക വീഡിയോകളും മറ്റുമായി ലേഖ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഈ വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. മോൻസൺ വിഷയത്തിൽ എംജിയുടെ പേര് ചർച്ചയായതിനെ തുടർന്നാണ് ആരാധകർ ലേഖയോട് ഇതിനെ കുറിച്ച് ചോദിക്കുന്നത്. ട്രോളി കൊണ്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടിയും താരപത്നി നൽകിയിട്ടുണ്ട്.

എംജി ശ്രീകുമാറിനോടൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ''നിങ്ങൾ ഭൂമിയിൽ എത്ര സമയം ചെലവഴിക്കുന്നുവെന്നോ, നിങ്ങൾ എത്ര പണം ശേഖരിച്ചുവെന്നോ എത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ടെന്നോ പ്രശ്നമല്ല. നിങ്ങൾ ജീവിതത്തിൽ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷന്റെ അളവാണ് പ്രധാനം എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്''. ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് ചുവടെയാണ് ബ്ലക്ക് ഡയമണ്ട് മോതിരത്തെ കുറിച്ചുള്ള കമന്റുകൾ വന്നത്.'' . അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ'' എന്നിങ്ങനെയായിരുന്നു കമന്റുകൾ. ''വേണോ'' എന്നായിരുന്നു ലേഖയുടെ മറുപടി. ആരാധകരുടെ ചോദ്യവും ഉത്തരവും സോഷ്യൽ മീഡിയയിൽ ഒരുപോലെ വൈറലായിട്ടുണ്ട്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിയായിരുന്നു എംജി ശ്രീകുമാറിനോട് ആ മോതിരത്തെക്കുറിച്ച് ചോദിച്ചത്. ''തനിക്ക് ഡോക്ടര്‍ മോന്‍സൺ എന്നൊരു ഫ്രണ്ടുണ്ട് , ആന്റിക് കളക്ഷനുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ടോപ്പ് സിംഗര്‍ പരിപാടി കാണാറുണ്ട്. എംജി ഈ മോതിരമിട്ട് പരിപാടിയില്‍ ഇരിക്കുന്നത് കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാലാണ് കൈ ഇങ്ങനെ വെച്ചതെന്ന് മറുപടിയായി എംജി പറഞ്ഞു''. പിന്നീട് ആ വേദിയിൽ മോതിരവും ഡോക്ടർ മോൻസണും ചെറിയ ചർച്ചയാവുകയായുരുന്നു.
Recommended Video

താൻ ഇതിട്ട് കാണിക്കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ഇത് കാണിച്ചതെന്നും തിരിച്ച് കൊടുക്കാനുള്ളതാണെന്നും എംജി പറഞ്ഞിരുന്നു. ബ്ലാക് ഡയമണ്ട് എന്തോ ആണ് ആ മോതിരമെന്നും മോൻസൺ പറഞ്ഞതായി എംജി പറഞ്ഞു. ഇതിന് മറു കൗണ്ടറുമായ സ്റ്റീഫൻ ദേവസിയും പിഷാരടിയും എത്തിയിരുന്നു. ''എംജി അണ്ണന്റെ കൂട്ടുകാര്‍ വാച്ചും മോതിരവുമൊക്കെ തരുന്നവരാണ്. ഞങ്ങള്‍ക്ക് പരിചയമുള്ള ചില ഡോക്ടേഴ്‌സുണ്ട്. പനി വരുമ്പോള്‍ പാരസെറ്റമോള്‍ തരുന്നതല്ലാതെ വേറൊരു ഗുണവുമില്ലെന്നും'' ഇരുവരും പറഞ്ഞിരുന്നു. മോന്‍സണിന്റെ അറസ്റ്റിന് പിന്നാലെയായാണ് എംജി ശ്രീകുമാറിന്റെ വാക്കുകളും ചര്‍ച്ചയായി മാറിയത് പഴയ ഈ വീഡിയേ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications