'ജീവന്റെ പാതിയായവൾ... എന്റെ മാലാഖ'; പ്രിയ ഭാര്യയ്ക്ക് പിറന്നാൾ ആശംസിച്ച് എംജി, അമ്പതുകളിലും സുന്ദരിയായി ലേഖ!

എംജി ശ്രീകുമാർ-ലേഖ ദാമ്പത്യം എന്നും മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് മുപ്പത്തിനാല് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ വിവാഹ​ത്തിന് മുമ്പുണ്ടായിരുന്നതിനേക്കാൾ തീവ്രമാണ് വർഷങ്ങൾ ഒരോന്ന് കഴിയുന്തോറും ഇരുവരുടെയും പ്രണയം. തകർന്ന ദാമ്പത്യ ജീവിതത്തിന്റെ യാതനകളുമായി കഴിഞ്ഞിരുന്ന കാലത്ത് ലേഖയ്ക്ക് പുതുജീവൻ നൽകിയാണ് എംജി ശ്രീകുമാർ അവരെ പങ്കാളിയാക്കിയത്.

വിവാഹമോചിതയും ഒരു പെൺകുട്ടിയുടെ അമ്മയുമായ ലേഖയെ ഒപ്പം കൂട്ടാൻ ആ​ഗ്രഹം പ്രകടിപ്പിച്ചപ്പോൾ എല്ലാ ഭാ​ഗത്ത് നിന്നും എതിർപ്പായിരുന്നു ആദ്യം എംജി ശ്രീകുമാറിന് നേരിടേണ്ടി വന്നത്. എങ്കിലും ഹൃദയം തന്നെ പെൺകുട്ടിയെ എംജി ഉപേക്ഷിച്ചില്ല. പതിനാല് വർഷത്തോളം ഇരുവരും തിരുവനന്തപുരത്ത് ലിവിങ് റിലേഷനിലായിരുന്നു.

MG Sreekumar Lekha

ശേഷം അമ്മയുടെ സമ്മതത്തോടെ 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാ​​​ഹിതരായി. എം.ജി ശ്രീകുമാറിന്റെ ഭാര്യയും സുഹൃത്തും പേഴ്സണൽ സെക്രട്ടറിയും മാനേജറുമെല്ലാം ലേഖയാണ്. ഭാര്യയില്ലാതെ എംജി എവിടെയും എത്താറില്ല. അതിന്റെ പേരിൽ പരിഹാസങ്ങൾ ഒരുപാട് ​ഗായകന് നേരിടേണ്ടതായും വന്നിട്ടുണ്ട്. ലേഖയുടെ മകളെ സ്വന്തം മകളെപ്പോലെയാണ് എംജി വളർത്തിയതും സ്നേഹിച്ചതും.

മാതൃകാ ദമ്പതികളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന താരദമ്പതികളാണ് ഇരുവരും. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ദാമ്പത്യ ജീവിതം കൂടിയാണ് ഇരുവരുടേതും. ഭാര്യയോടുള്ള അതിയായ സ്നേഹം പരസ്യമായി പ്രകടിപ്പിക്കാൻ മടി കാണിക്കാത്ത എംജി ശ്രീകുമാർ ലേഖയുടെ പിറന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

ലേഖയെ എന്റെ മാലാഖ എന്നാണ് എംജി ശ്രീകുമാർ വിശേഷിപ്പിച്ചത്. വയസാകുമ്പോൾ പലരുടെയും ഉള്ളിലെ പ്രണയം നശിച്ച് പോകാറാണ് പതിവ്. അല്ലെങ്കിൽ പങ്കാളിയോട് അത് തുറന്ന് കാണിക്കാൻ പലരും മടി കാണിക്കും. അവിടെയാണ് എംജി ശ്രീകുമാർ വ്യത്യസ്തനാകുന്നത്. ലേഖയുടെ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് എംജി ഇങ്ങനെ കുറിച്ചു... ഇന്ന് എന്റെ ലേഖയുടെ ജന്മദിനമാണ്. നിങ്ങളുടെ എല്ലാ പ്രാർഥനയും അനുഗ്രഹവും നൽകണേ... ഉണ്ടാകുമല്ലോ... എന്നായിരുന്നു കുറിപ്പ്. ​

ഗായകന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതും എംജിയുടെ പ്രിയപത്നിക്ക് ആശംസ പ്രവാഹമായിരുന്നു. പ്രണയദിനം പോലും കമിതാക്കളെക്കാൾ മനോഹരമായി ആ​ഘോഷിക്കുന്നവരാണ് എംജിയും ലേഖയും. എംജിയുടെ പിറന്നാൾ ആശംസ കുറിപ്പിന് താഴെ ലേഖയുടെ പ്രായത്തെ കുറിച്ചുള്ള കമന്റുകളും നിറയുന്നുണ്ട്.

MG Sreekumar Lekha

വിക്കിപീഡിയ പ്രകാരം ലേഖയ്ക്ക് അമ്പത്തിനാലാണ് പ്രായം. അമ്പതുകൾ പിന്നിട്ടുവെങ്കിലും ലേഖയ്ക്ക് ഇന്നും ഇരുപതുകളുടെ ചെറുപ്പമാണ്. അമ്മയും മുത്തശ്ശിയുമായിട്ടും സൗന്ദര്യം ലേഖ കാത്തുസൂക്ഷിക്കുന്നത് താരപത്നിയുടെ ആരാധകരെ എന്നും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ട്രഡീഷണൽ ഫുഡ് കഴിക്കാനാണ് ലേഖയ്ക്ക് ഏറെ ഇഷ്ടം. അതും വീട്ടിൽ വെച്ചുണ്ടാക്കുന്ന ഭക്ഷണം. ഒരു സഹായിയെപോലും വീട്ടിലെ അടുക്കളയിൽ ലേഖ നിർത്തിട്ടല്ല.

ഒറ്റയ്ക്ക് കുക്കിങ്ങും കാര്യങ്ങളും. സാരി മാത്രമല്ല ഇപ്പോൾ എല്ലാ മോഡേൺ വസ്ത്രങ്ങളും ലേഖ ധരിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ ലേഖയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. പാചകം, വീട്ടുവിശേഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്ലോ​ഗുകളാണ് ലേഖ സ്വന്തം ചാനലിൽ പങ്കിടാറുള്ളത്. പതിനെട്ട് വയസിലായിരുന്നു ലേഖയുടെ ആദ്യ ‌വിവാഹം.

വിവാഹബന്ധം തകർന്നശേഷം ലേഖ ഏറെക്കാലം അമേരിക്കയിലായിരുന്നു. 1988ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വെച്ചാണ് എം.ജി ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. സംഗീതക്കച്ചേരി വേദികളിൽ വെച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറി. ലേഖയുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോഴും എംജിയോട് ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു.

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X