മിയ നാളെ മുതല്‍ അശ്വിന്റെ ഭാര്യ! വീട്ടില്‍ മധുരംവെപ്പ് ചടങ്ങുകള്‍, വിവാഹ ഒരുക്കങ്ങള്‍ പൂർത്തിയായി

ജനുവരിയില്‍ നടന്ന നടി ഭാമയുടെ വിവാഹത്തിന് ശേഷം വലിയ ആഘോഷത്തോടെ മറ്റൊരു താരസുന്ദരിയുടെ കൂടെ വിവാഹം നടക്കുകയാണ്. ലോക്ഡൗണ്‍ കാലത്താണ് നടി മിയ ജോര്‍ജിന്റെ വിവാഹം തീരുമാനിക്കുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി വരനെ കണ്ടെത്തി, പക്ക അറഞ്ചേഡ് മ്യാരേജിന് ഒരുങ്ങുകയാണ് മിയ. വിവാഹനിശ്ചയത്തിന് ശേഷം കഴിഞ്ഞ ദിവസങ്ങളിലെല്ലാം മിയയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്.

രണ്ടാഴ്ച മുന്‍പ് മിയയും അശ്വിനും തമ്മിലുള്ള മനസമ്മതവും നടന്നു. സെപ്റ്റംബറില്‍ തന്നെ വിവാഹമുണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നത് പ്രകാരം സെപ്റ്റംബര്‍ 12 ന് മിയയും അശ്വിനും തമ്മിലുള്ള വിവാഹം നടക്കാന്‍ പോവുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അശ്വിന്റെ നാടായ എറണാകുളത്തുള്ള പള്ളിയില്‍ നിന്നുമായിരിക്കും താരവിവാഹം നടക്കുക.

miyaaa

ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പങ്കെടുക്കുന്ന വിവാഹം കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരിക്കുമെന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. എല്ലാ നിയന്ത്രണങ്ങളും വിവാഹത്തിന് ഏര്‍പ്പെടുത്തിയിരുന്നു. വിവാഹത്തലേന്ന് നടക്കുന്ന മധുരംവെപ്പ് ചടങ്ങിന് വേണ്ടി ഒരുങ്ങി നില്‍ക്കുന്ന നടിയുടെ ചിത്രമാണ് ഏറ്റവും പുതിയതായി വന്നിരിക്കുന്നത്.

ക്രിസ്ത്യന്‍ വിവാഹത്തിന്റെ തലേദിവസം ബന്ധുക്കളും മറ്റും വധുവിന് മധുരം കൊടുക്കുന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. മധുരംവെപ്പ് ചടങ്ങിന് സാരി ആയിരുന്നു മിയ തിരഞ്ഞെടുത്തിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ക്കൊപ്പം ഒരുങ്ങി നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഞങ്ങളെ ഈ ദിവസത്തേക്ക് ക്ഷണിച്ചതിന് നന്ദി. മിയയുടെ വിവാഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

miyaaa

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന താരവിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം മിയ പോലും അറിയാതെ കൂട്ടുകാരികള്‍ ചേര്‍ന്ന് കിടിലന്‍ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി നടത്തിയിരുന്നു. മിയയുടെ സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഈ വീഡിയോ പുറത്ത് വന്നത്.

Recommended Video

മനസമ്മതത്തിന് സൂപ്പർ ക്യൂട്ട് ലുക്കിൽ മിയ | FilmiBeat Malayalam

പിന്നാല ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം മിയ തന്നെ പങ്കുവെച്ചിരുന്നു. മിയയുടെ അമ്മ മിനി ആയിരുന്നു മാട്രിമോണിയല്‍ സൈറ്റിലൂടെ അശ്വിനെ വരനായി കണ്ടെത്തിയത്. ജൂണില്‍ നടന്ന വിവാഹനിശ്ചയത്തിന് ശേഷമാണ് മിയ വിവാഹിതയാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ ആശംസാപ്രവാഹമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X