എല്ലാ ജോലിയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും; ഇടവേള എടുത്തതിനെക്കുറിച്ച് മിയ
മഹാരാഷ്ട്രയിലെ താനെയിൽ ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിൽ, ജോർജ്ജിന്റെയും മിനിയുടെയും രണ്ടാമത്തെ മകളായിയാണ് ജിമി ജോർജ് ജനിച്ചത്. തുടർന്ന് അഞ്ചാം വയസ്സിൽ കോട്ടയം ജില്ലയിലെ പാലായിൽ താമസം മാറുകയും ചെയ്തു.
പഠനകാലത്ത് പരസ്യചിത്രങ്ങളിൽ അഭിനയിച്ച ജിമി അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചെയ്തതോടെ പ്രേക്ഷകശ്രദ്ധ നേടുകയായിരുന്നു.
2010ൽ പുറത്തിറങ്ങിയ 'ഒരു സ്മാൾ ഫാമിലി' എന്ന ചിത്രത്തിലൂടെ ജിമി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് മിയ ജോർജ് എന്ന പേരിൽ മലയാള സിനിമയിൽ താരം സജീവമാവുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ഏറ്റവും അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

സിനിമയിൽ താരം സജീവമായി പ്രവർത്തിച്ചിരുന്ന കാലത്താണ് മിയയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം താരം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുമോ എന്ന ആശങ്ക ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.
എന്നാൽ മിയയും ഭർത്താവ് അശ്വിൻ ഫിലിപ്പും മിയ തുടർന്നും സിനിമയിൽ സജീവമായിരിക്കും എന്ന ഉറപ്പ് നൽകുകയായിരുന്നു.
എന്നാൽ താരം പ്രസവവുമായി ബന്ധപ്പെട്ട് താരം കുറച്ചു നാളുകൾ അഭിനയരംഗത്തു നിന്നും മാറി നിന്നിരുന്നു.
2021ലാണ് താരം ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഇതേ തുടർന്ന് സിനിമയിൽ നിന്നും കുറച്ച് നാളത്തേക്ക് താരം വിട്ടുനിൽക്കുകയാണ് ഉണ്ടായത്. ഇപ്പോൾ താരം അഭിമുഖങ്ങൾ നൽകുമ്പോൾ ഒക്കെ ആദ്യം മിയയോട് ചോദിക്കുന്ന ചോദ്യം എപ്പോഴാണ് തിരിച്ചുവരവ് എന്നാണ്.
എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം നൽകിയിരിക്കുകയാണ് താരം ഇപ്പോൾ.

എപ്പോൾ താൻ സിനിമയിലേക്ക് തിരിച്ച് വരും എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല എന്നും താൻ എവിടെയും പോയിട്ടില്ല എന്നും താരം പറയുന്നു. എല്ലാ ജോലിയും പോലെ തന്നെയാണ് അഭിനയരംഗവും എന്ന് വ്യക്തമാക്കിയ താരം, ഒരു ബാങ്കിൽ ജോലി ചെയ്യുന്നവരോ ഒരു ടീച്ചർ ആകുന്നവരോ അവരുടെ പ്രസവസമയത്ത് ഒരു ലീവ് എടുക്കാറുണ്ടെന്നും താനും അതുപോലെ ഒരു ഇടവേള മാത്രം എടുക്കുകയായിരുന്നുവെന്നും മിയ വ്യക്തമാക്കി.
മകനുവേണ്ട ആവശ്യങ്ങൾ ഇപ്പോൾ സാധിച്ചു കൊടുത്തിട്ടുണ്ടെന്നും ഇനി തനിക്ക് തന്റെ ജോലിയിലേക്ക് തിരികെ വരാം എന്നും താരം പറയുന്നു.
താരം തന്റെ കുഞ്ഞ് ജനിച്ചതിന് ശേഷം ഉടൻ തന്നെ സിനിമയിൽ തിരിച്ചെത്തും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഈ പോസ്റ്റ് ഏറെ ചർച്ചയാവുകയും ചെയ്തു.
പൊതുവെ മലയാളി നടിമാർ കുട്ടികൾ ഉണ്ടായാൽ സിനിമയിൽ നിന്നും നീണ്ട നാൾ ഇടവേള എടുക്കാറുണ്ടെന്നും എന്നാൽ മിയ ഇതിൽ നിന്നെല്ലാം വ്യത്യസ്തയായി ചിന്തിക്കുന്നുവെന്നുമായിരുന്നു അന്ന് സമൂഹ മാധ്യമങ്ങളിൽ കമന്റുകൾ ഉയർന്ന് വന്നത്.

ഡ്രൈവിങ് ലൈസൻസ്, അൽമല്ലു, ഗാർഡിയൻ എന്നിവയാണ് മിയ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ മലയാള ചിത്രങ്ങൾ. ഇതിൽ ഡ്രൈവിങ് ലൈസൻസിലെ എൽസാ കുരുവിള എന്ന കഥാപാത്രം നിറയെ കയ്യടി നേടിയ കഥാപാത്രമായിരുന്നു.
തമിഴിൽ തൃഷ നായികയായെത്തുന്ന 'ദ റോഡ്' എന്ന ചിത്രത്തിലാണ് മിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തിൽ ഒരു ചിത്രം പൂർത്തിയാക്കി കഴിഞ്ഞു, മലയാള സിനിമയിൽ ഇനി സജീവമാകും എന്നും ചെറിയൊരു ഇടവേള മാത്രമായിരുന്നു ഇതെന്നും, നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് സിനിമയിൽ സജീവമായി ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.
എറണാകുളത്തുള്ള ബിസിനസ്സുകാരനായ അശ്വിനാണ് താരത്തിന്റെ ഭർത്താവ്. മകൻറെ പേര് ലൂക്ക എന്നാണ്, ഈ അടുത്തായിരുന്നു മകന് ഒരു വയസ്സ് ആയത്. അതിൻറെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











