twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇച്ചിരി പൊങ്ങച്ചവും വീമ്പുമൊക്കെ പറയുന്ന ആളാണ്! സുരാജിനോട് ആദ്യമേ സഹായം ചോദിച്ചെന്ന് മിയ ജോര്‍ജ്

    |

    ബ്രദേഴ്‌സ് ഡേ എന്ന സിനിമയ്ക്ക് ശേഷം മിയ ജോര്‍ജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് നായകനായിട്ടെത്തിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ക്രിസ്തുമസിന് മുന്നോടിയായിട്ടാണ് റിലീസ് ചെയ്ത്.

    ഒരു സൂപ്പര്‍ താരവും അദ്ദേഹത്തിന്റെ ആരാധകനും തമ്മിലുള്ള ഈഗോ പ്രശ്‌നമായിരുന്നു സിനിമയുടെ ഇതിവൃത്തം. ക്രിസ്തുമസ് റിലീസിനെത്തിയ സിനിമകളില്‍ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കി ഡ്രൈവിങ് ലൈസന്‍സ് പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യ വേഷത്തിലായിരുന്നു മിയ അഭിനയിച്ചത്. എല്‍സ എന്ന കഥാപാത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നടിയിപ്പോള്‍.

    മിയയുടെ വാക്കുകളിലേക്ക്

    കണ്ണും പൂട്ടി ജോയിന്‍ ചെയ്ത പ്രോജക്ടാണ് ഡ്രൈവിങ് ലൈസന്‍സ്. സിനിമ വരുന്നുണ്ടെന്ന് ആദ്യം കേട്ടിരുന്നുവെങ്കിലും ഞാന്‍ അതില്‍ ഭാഗമാവുമെന്ന് കരുതിയിരുന്നേയില്ല. പക്ഷേ വിൡവന്നപ്പോള്‍ ഹാപ്പി. എല്ലാവരും എനിക്ക് നേരത്തെ അറിയാവുന്ന ആളുകളായിരുന്നു. സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയതോടെ ആത്മവിശ്വാസം ഇരട്ടിയായി.

    മിയയുടെ വാക്കുകളിലേക്ക്

    കുരുവിളയുടെ ഭാര്യ എല്‍സ ഇച്ചിരി പൊങ്ങച്ചവും വീമ്പുമൊക്കെ പറയുന്ന കഥാപാത്രമാണ്. ഓവറാണെന്ന് ആരെ കൊണ്ടും പറയിപ്പിക്കാതിരിക്കുക ആയിരുന്നു എന്റെ ശ്രമം. ഓവറാക്കി ചളമാക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ജീന്‍ ചേട്ടന്‍ ഇക്കാര്യത്തില്‍ കൃത്യമായി ഗൈഡ് ചെയ്തിരുന്നു. സിനിമ കണ്ടിറങ്ങി ഒരുപാട് പേര്‍ എല്‍സയെ കുറിച്ച് സംസാരിച്ചുവെന്നും മിയ പറയുന്നു.

    മിയയുടെ വാക്കുകളിലേക്ക്

    ഇതുവരെ ചെയ്ത് ശീലമില്ലാത്ത കഥാപാത്രമായിരുന്നു എല്‍സ. അത് കൊണ്ട്് തന്നെ സുരാജേട്ടനോട് എന്നെ ഹെല്‍പ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. അസാധ്യ ടൈമിങും കോമഡി സെന്‍സുമുള്ള ആളാണ് സുരാജേട്ടന്‍. ഓരോ ഷോട്ടിലും അദ്ദേഹത്തിന്റെ സജഷന്‍ ഉണ്ടായിരുന്നു. ശരിക്കും ഒരു ഗിവ് ആന്റ് ടേക്ക് ആണ് ഒന്നിച്ചുള്ള സീനുകള്‍ മനോഹരമാക്കാന്‍ കാരണം. പിന്നെ എല്‍സയുടെ നോട്ടം, ഭാവം, എല്ലാത്തിനെയും കുറിച്ച് ജീന്‍ ചേട്ടന് നല്ല കൃത്യത ഉണ്ടായിരുന്നു.

    ന്യൂയര്‍ ദിനത്തില്‍ മരണത്തെ മുഖാമഖം കണ്ടു! രക്ഷകന്മാരെ പരിചയപ്പെടുത്തി നടന്‍ ജോയ് മാത്യുന്യൂയര്‍ ദിനത്തില്‍ മരണത്തെ മുഖാമഖം കണ്ടു! രക്ഷകന്മാരെ പരിചയപ്പെടുത്തി നടന്‍ ജോയ് മാത്യു

     മിയയുടെ വാക്കുകളിലേക്ക്

    എല്‍സയെ കുറിച്ച് ഇപ്പോഴും പ്രേക്ഷകര്‍ പറയുന്നുണ്ടെങ്കില്‍ അത് അവരുടെ ക്രെഡിറ്റാണ്. അതിഥി വേഷത്തിലാണെങ്കിലും അല്‍ മല്ലുവാണ് മിയയുടേതായി തിയറ്ററുകളില്‍ ഉടനെത്തുന്നത്. ഗുരുസ്ഥാനിയനായ ബോബന്‍ സാമുവല്‍ സാര്‍ വിളിച്ചപ്പോള്‍ പിന്നൊന്നും നോക്കാനില്ലായിരുന്നുവെന്നും മിയ പറയുന്നു. പോലീസ് ഓഫീസറുടെ റോളില്‍ മിയ അഭിനയിക്കുന്ന 'കാണ്‍മാനില്ല' എന്ന സിനിമയും ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

    എന്റെ അച്ഛന്‍ ആരെയും പറ്റിച്ച് പണമുണ്ടാക്കിയതല്ല, വികാരഭരിതനായി നടന്‍ അല്ലു അര്‍ജുന്‍എന്റെ അച്ഛന്‍ ആരെയും പറ്റിച്ച് പണമുണ്ടാക്കിയതല്ല, വികാരഭരിതനായി നടന്‍ അല്ലു അര്‍ജുന്‍

    English summary
    Mia George Talks About Her Character Of Driving License
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X