ഒടുവിൽ ആ ദിനം വന്നെത്തി, മിയ ഖലീഫ- റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗ് വിവാഹം, തീയതി പുറത്ത്
മുൻ പോൺ താരവും മോഡലുമായ മിയ ഖലീഫ വിവാഹിതയാവുകയാണ്. നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ജൂൺ 10 നാണ് വിവാഹം. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ വരന്‍. നേരത്തെ തന്നെ ഇരുവരുടേയും വിവാഹത്തിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പോൺ മേഖല വിട്ടെങ്കിലും ഫാഷൻ രംഗത്ത് താരം സജീവമാണ്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത് .2019 മാർച്ച് 12 നായിരുന്നു താരത്തിനോട് റോബന്‍ട്ട് വിവാഹാഭ്യർഥന നടത്തിയത്. ഇത് മിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... 2019 മാര്‍ച്ച് 12 ന് റോബന്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണ്- മിയ പറഞ്ഞു
അതേസമയം പ്രൊപ്പോസ് ചെയ്തപ്പോഴുണ്ടായ രസകരമായ സംഭവം റോബന്‍ട്ടും വെളിപ്പെടുത്തിയിരുന്നു. ഭക്ഷണത്തിൽ മോതിരം ഒളിപ്പിച്ച് സർപ്രൈസായ പ്രൊപ്പോസ് ചെയ്യാമെന്നായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ആ പദ്ധതി ഫ്ലോപ്പ് ആകുകയായിരുന്നു. തന്റെ മുന്നിൽ വെച്ചിരുന്ന ഭക്ഷണം ഒന്നും നോക്കാതെ വാരി വലിച്ച് കഴിക്കുകയായിരുന്നു. ഒടുവിൽ റോബോർട്ട് തന്നെ സർപ്രൈസ് പൊളിച്ചു. ഭക്ഷണത്തിൽ സൂക്ഷിച്ചിരുന്ന മോതിരം വിരലിൽ ഇട്ട് കൊടുക്കുകയായിരുന്നു.
പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. 21 ാം വയസിൽ പോൺ സിനിമയുടെ ഭാഗമായി. പോൺ മേഖലയിൽ സജീവമായതോടെ താരത്തിനെതിരെ ഐഎസിന്റെ വധ ഭീഷണി ശക്തമായി. തുടർന്ന് പോൺ കരിയർ വിടുകയായിരുന്നു. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതും, അഡള്‍ട് വീഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വൻ വിവാദങ്ങൾ ഉയർത്തിയിരുന്നു.
പോൺ സിനിമയുടെ പേരിൽ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എനിക്ക് ധാരാളം ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കരാറിന്റെ പേരില്‍ പല പെണ്‍കുട്ടികളും പോണ്‍ സിനിമ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്- മിയ പറഞ്ഞു. പോൺ മേഖല വിട്ടെങ്കിലും ഇപ്പോഴും താരത്തിന് കൈനിറയെ ആരാധകരുണ്ട്.


Click it and Unblock the Notifications











