»   » സ്വന്തം സിനിമ തിയറ്ററിലുള്ളപ്പോള്‍ മറ്റ് സിനിമയെ മനസ് തുറന്ന് അഭിനന്ദിച്ച മിഥുനെ കണ്ട് പഠിക്കണം!

സ്വന്തം സിനിമ തിയറ്ററിലുള്ളപ്പോള്‍ മറ്റ് സിനിമയെ മനസ് തുറന്ന് അഭിനന്ദിച്ച മിഥുനെ കണ്ട് പഠിക്കണം!

Posted By: Saranya KV
Subscribe to Filmibeat Malayalam

ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മായാനദിക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നത്. അപ്പുവിനെയും മാത്തനെയും ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സിനിമാ പ്രേമികള്‍ക്കു പുറമെ ചലച്ചിത്ര രംഗത്തെ പല പ്രമുഖരും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

ദിലീപ് തിരിച്ചെത്തി, ചരിത്രം വളച്ചൊടിച്ചവര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്മാര സംഭവത്തിന്റെ പോസ്റ്ററും!!

ഒടുവിലിതാ ആട് 2വിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നു. ഫേയ്‌സ്ബുക്കിലൂടെയാണ് മിഥുന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ചിത്രം തിയറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുമ്പോഴാണ് മിഥുന്‍ ഇത്തരത്തില്‍ ആശംസയുമായി എത്തിയിരിക്കുന്നത്.

മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ്

മനോഹരിയാണ് മായാനദി.. !!! മരണമില്ലാത്ത പ്രണയത്തിളക്കമുണ്ട് ഓളങ്ങള്‍ക്ക്.. അതിസ്വാഭാവികതയുടെ വറ്റാത്ത തെളിനീരുണ്ട് നിറയെ.. :) :) ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍ അടിത്തട്ടില്‍ എങ്ങും പ്രതിബിംബങ്ങള്‍ തീര്‍ക്കുന്നു. അഭിമാനിക്കാം നിങ്ങള്‍ക്ക് ആഷിക്കാ, ശ്യാമേട്ടാ...:) എല്ലാ അണിയറക്കാര്‍ക്കും തീരാത്ത അഭിനന്ദനങ്ങള്‍.. ഇതാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മിഥുന്‍ കുറിച്ചിരിക്കുന്നത്.

മായാനദിയുടെ വിജയം

സിനിമ കണ്ടിറങ്ങുന്നവരെല്ലാം മായാനദിയെ കുറിച്ച് കുറിപ്പെഴുതി ഫേസ്ബുക്കിലൂടെ പുറത്ത് വിടുന്നതായിരുന്നു കാണുന്നത്. വ്യത്യസ്ത റിവ്യൂകള്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ഇതാണ് സിനിമയുടെ മറ്റൊരു വിജയം.

മിഥുന്റെ തുറന്ന മനസിനെ അഭിനന്ദിക്കണം

സ്വന്തം സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഇങ്ങനെ മനസ് തുറന്ന് മറ്റൊരു സിനിമയെയും അതിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിക്കാന്‍ മനസ് കാണിച്ച മിഥുന് അഭിനന്ദനവുമായി പലരും രംഗത്തെത്തിയിരുന്നു.

ആട് 2 വും മായാനദിയും

ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ സിനിമകളായിരുന്നു ആട് 2, മായാനദിയും. ഡിസംബര്‍ 22 ന് ഒരു ദിവസം തന്നെയാണ് രണ്ട് സിനിമകളും റിലീസ് ചെയ്തിരുന്നത്. വ്യത്യസ്ത തലങ്ങളില്‍
അവതരിപ്പിച്ച രണ്ട് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

ആട് സൂപ്പര്‍ ഹിറ്റ്

തിയറ്ററുകളില്‍ പരാജയമായിരുന്ന സിനിമയുടെ രണ്ടാം ഭാഗമെടുക്കുക എന്ന കടുത്ത വെല്ലുവിളിയുമായിട്ടായിരുന്നു മിഥുന്‍ തന്റെ സിനിമയുമായി വന്നത്. ആടിനെ പരാജയമാക്കിയതിന് മാപ്പ് പറഞ്ഞാണ് ഇത്തവണ ഷാജി പാപ്പനെയും പിള്ളേരും ആരാധകര്‍ ഏറ്റെടുത്തത്.

English summary
Midhun Manual Thomas facebook post about Mayanadhi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X