ഡ്യൂഡിനെ നായകനാക്കി സിനിമയൊരുക്കാന്‍ മിഥുന്‍! ദാമോദരന്‍ ഉണ്ണി മകന്‍ ഡെല്‍മന്‍ ഇടകൊച്ചി വീണ്ടും!
Recommended Video

ആട് സീരിസിലെ ഡ്യൂഡ് എന്ന കഥാപാത്രത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിലെ വിനായകന്റെ കഥാപാത്രം പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയിരുന്നു. ആടിന്റെ ആദ്യം ഭാഗം പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗം വന്‍വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്. ചിത്രത്തില്‍ ജയസൂര്യയുടെ ഷാജി പാപ്പനെ പോലെ ഡ്യൂഡും എല്ലാവരുടെയും പ്രിയങ്കരനായി മാറിയിരുന്നു.
ആട് സീരിസില്‍ ഡ്യൂഡായുളള വിനായകന്റെ കിടിലന്‍ ഗെറ്റപ്പ് തന്നെയായിരുന്നു ശ്രദ്ധേയമായി മാറിയിരുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ നടന്‍ എത്തിയിരുന്നത്. ആടിന്റെ ആദ്യം ഭാഗം പോലെ രണ്ടാം ഭാഗത്തിലും പ്രാധാന്യമുളള റോളിലാണ് വിനായകന്‍ എത്തിയിരുന്നത്. അടുത്തിടെ വിനായകന്റെ ഡ്യൂഡിനെ മുഖ്യ കഥാപാത്രമാക്കി സിനിമയെടുക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ സംസാരിച്ചിരുന്നു.

ആടിലെ ഡ്യൂഡ്
ആട് സീരിസിലെ വിനായകനും സംഘവും ഉള്‍പ്പെടുന്ന രംഗങ്ങള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ തിയ്യേറ്ററുകളില്‍ കണ്ടിരുന്നത്. ഷാജി പാപ്പനെ പോലെ തന്നെ ഡ്യൂഡിനെയും എല്ലാവരും സ്വീകരിച്ചു. മാസും കോമഡിയും കലര്‍ന്ന കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ വിനായകന് സാധിച്ചിരുന്നു. ഡ്യഡ് എന്ന കഥാപാത്രം വലിയ ജനസ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍നിന്നും നേടിയെടുത്തത്. വിനായകന്‍ എന്ന നടന്റെ എറ്റവും മികച്ച കോമഡി പെര്‍ഫോമന്‍സ് ഡ്യഡിലൂടെയാണ് കണ്ടതെന്ന് പ്രേക്ഷകരില്‍ അധികവും അഭിപ്രായപ്പെട്ടിരുന്നു.

ആടിന്റെ രണ്ടാം ഭാഗം
ആടിന്റെ ആദ്യ ഭാഗം പരാജയമായപ്പോള്‍ രണ്ടാം ഭാഗത്തിന് വലിയ വരവേല്‍പ്പുതന്നെയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. ജയസൂര്യയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും ആട് 2 മാറി. മിഥുന്‍ മാനുവലിന്റെ തിരക്കഥയും സംവിധാനവും തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്.

ഷാജി പാപ്പനെയും ഡ്യൂഡിനെയും പോലെ
ഷാജി പാപ്പനെയും ഡ്യൂഡിനെയും പോലെ സിനിമയില്‍ വന്ന അധിക കഥാപാത്രങ്ങളും പ്രേക്ഷകരുടെ കൈയ്യടി നേടിയിരുന്നു. സാത്താന്‍ സേവ്യര്‍,അറക്കല്‍ അബു, ഡ്യൂഡ്,സര്‍ബത്ത് ഷമീര്‍,ക്യാപ്റ്റന്‍ ക്ലീറ്റസ് തുടങ്ങിയവരെല്ലാം സിനിമ കണ്ടവരുടെ ഇഷ്ട കഥാപാത്രങ്ങളായി മാറി. ആട് 2വിന്റെ വിജയത്തിനു പിന്നാലെ സിനിമ്യ്ക്ക് മൂന്നാം ഭാഗവും വരുമെന്ന് അടുത്തിടെയായിരന്നു സംവിധായകന്‍ അറിയിച്ചിരുന്നത്. ആട് 2വിന്റെ വിജയാഘോഷ വേളയില്‍ ആയിരുന്നു ഇത്.

വിനാകനെ നായകനാക്കി സിനിമ
ആട് 3യ്‌ക്കൊപ്പം മമ്മൂക്കയുടെ കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം വരുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. മിഥുന്‍ മാനുവലിന്റെയും ഫ്രൈഡേ ഫിലിം ഹൗസിന്റെയും പ്രഖ്യാപനങ്ങള്‍ സിനിമാ പ്രേമികളെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെ കൂടാതെ വിനാകനെ നായകനാക്കി മറ്റൊരു സിനിമയൊരുക്കാനും പദ്ധതിയുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

ഡ്യൂഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച്
ആടിലെ ഡ്യൂഡ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് വിനായകനെ നായകനാക്കി ഒരു സിനിയൊരുക്കാനുളള ശ്രമങ്ങളിലാണ് മിഥുന്‍ മാനുവല്‍ ഉളളതെന്ന് അറിയുന്നു. അതിനു വേണ്ടി ശെരിയായുളള ഒരു തിരക്കഥയ്ക്കു വേണ്ടിയുളള കാത്തിരിപ്പിലാണ് അദ്ദേഹം. ഡ്യൂഡ് എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയുടെ പിന്‍ബലത്തിലാണ് സംവിധായകന്‍ സിനിമ എടുക്കാന്‍ ശ്രമിക്കുന്നതെന്നും അറിയുന്നു. കാളിദാസ് ജയറാം നായകവേഷത്തില്‍ എത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് റിലീസ് ചെയ്ത ശേഷമായിരിക്കും സംവിധായകന്‍ പുതിയ സിനിമകളിലേക്ക് കടക്കുക.


Click it and Unblock the Notifications











