twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാന്‍സ് ചോദിച്ച സൈജു കുറുപ്പിനോട് നോ പറഞ്ഞു! ആ കഥ വെളിപ്പെടുത്തി മിഥുന്‍ മാനുവല്‍ തോമസ്‌

    By Midhun Raj
    |

    ജയസൂര്യ നായകനായ ആട് സീരിസ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആടിന്റെ ആദ്യ ഭാഗം പരാജയപ്പെട്ടെങ്കിലും ഡിവിഡി റിലീസിന് ശേഷം തരംഗമായിരുന്നു. ആട് 2 തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്.

    സിനിമയില്‍ അറക്കല്‍ അബുവായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സൈജു കുറുപ്പ്. ആടിന്റെ രണ്ട് ഭാഗങ്ങളിലും മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അറക്കല്‍ അബുവിന്റെ വസ്ത്രധാരണവും ഡയലോഗുകളുമെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

    ആടില്‍ അറക്കല്‍

    ആടില്‍ അറക്കല്‍ അബുവായി സൈജു കുറുപ്പിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് മിഥുന്‍ മാനുവല്‍ സംസാരിച്ചിരുന്നു. അടുത്തിടെ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. ആടിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിക്കാന്‍ സൈജു കുറുപ്പ് ചാന്‍സ് ചോദിച്ച് വിളിച്ച കാര്യവും മിഥുന്‍ മാനുവല്‍ വെളിപ്പെടുത്തി.

    വിജയ് ബാബുവാണ്

    വിജയ് ബാബുവാണ് എന്റെ നമ്പര്‍ സൈജു ചേട്ടന് കൊടുത്തതെന്ന് മിഥുന് മാനുവല്‍ പറഞ്ഞു. ആദ്യ പടം ചെയ്യുമ്പോള്‍ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറില്‍ ഇല്ല. അങ്ങനെ സൈജു ചേട്ടന്‍ വിളിക്കുന്നു. ചേട്ടനെ സിനിമയില്‍ ഉള്‍ക്കൊളളിക്കണമെന്നുണ്ട്. ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ് എന്ന് ഞാന്‍ മറുപടി നല്‍കി.

    എന്റെ മനസിലെ

    എന്റെ മനസിലെ അറക്കല്‍ അബുവിന്റെ ക്യാരക്ടറൈസേഷന്‍ വേറെയായിരുന്നു. സൈജുവേട്ടന്‍ വിളിച്ച കാര്യം ഞാന്‍ വിജയ് ബാബു ചേട്ടനോട് പറഞ്ഞു. കുറുപ്പ് നല്ല നടനാണ്. അയാള്‍ കേറി വരും എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇങ്ങനെ ആലോചിച്ചു സൈജുവേട്ടന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാള്‍ ഞെട്ടുന്നതും ഉണ്ടക്കണ്ണുവെച്ച് നടക്കുന്നതും നന്നായി വരാന്‍ ചാന്‍സ് ഉണ്ടെന്ന് ചിന്തിച്ചപ്പോള്‍ തോന്നി.

    അങ്ങനെ കുറച്ച് ദിവസം

    അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കല്‍ അബുവായി സങ്കല്‍പ്പിച്ച് നോക്കാന്‍ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമ്മുക്ക് തന്നെ ഒരു തോന്നല്‍ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്നത്. അങ്ങനെ ഒരാഴ്ചയ്ക്കകം ഞാന്‍ സൈജുവേട്ടനെ വിളിച്ച് സിനിമയില്‍ റോളുണ്ടെന്ന് പറഞ്ഞു.

    ജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രെണ്ടെന്ന് ഫുക്രു! ചങ്ക് പറഞ്ഞത് കേട്ട് ഞെട്ടി എലീനജെസ്ലയാണ് തന്റെ ബെസ്റ്റ് ഫ്രെണ്ടെന്ന് ഫുക്രു! ചങ്ക് പറഞ്ഞത് കേട്ട് ഞെട്ടി എലീന

    ഇദ്ദേഹം

    അദ്ദേഹം സിനിമയില്‍ വന്നുകഴിഞ്ഞപ്പോള്‍ വളരെ പുതുമയുളള കഥാപാത്രമായി തോന്നുകയും ചെയ്തു. അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. ജയസൂര്യയുടെ ഷാജി പാപ്പനെ പോലെ സൈജു കുറുപ്പിന്റെ അറക്കല്‍ അബുവിനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സൈജു കുറുപ്പിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ കഥാപാത്രമാണ് അറക്കല്‍ അബു.

    രജിത്തിനെ പിന്തുണച്ച ദയയ്ക്ക് പണി കൊടുത്ത് മല്‍സരാര്‍ത്ഥികള്‍! രണ്ട് തവണ പറ്റിക്കപ്പെട്ട് ദയ!രജിത്തിനെ പിന്തുണച്ച ദയയ്ക്ക് പണി കൊടുത്ത് മല്‍സരാര്‍ത്ഥികള്‍! രണ്ട് തവണ പറ്റിക്കപ്പെട്ട് ദയ!

    English summary
    Midhun Manuel Thomas Reveals About saiju kurup and aadu series
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X