സൂപ്പർ താരത്തിൽ നിന്ന് സൂപ്പർ നടനിലേയ്ക്ക്, ഗെയിം ചെയ്ഞ്ചർ, പൃഥ്വിരാജിനെ കുറിച്ച് സംവിധായകൻ
ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിച്ചെത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി 7 ന് തിയേറ്ററിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. കോശി കുര്യനായി പൃഥ്വി രാജും അയ്യപ്പനായി ബിജു മോനോനും അരങ്ങ് തകർക്കുകയായിരുന്നു. മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ഇപ്പോഴിത പൃഥ്വിരാജിന്റെ പ്രകടത്തെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

മിഥുൻ മാനുവൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...സൂപ്പർ താരത്തിൽ നിന്നും സൂപ്പർ നടനിലേയ്ക്ക് ഇയാൾ നടന്നു തീർക്കാൻ പോകുന്ന വഴികളിൽ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങൾ ഇനിയും നമ്മെ കാത്തിരിക്കുന്നു.. !! Prithviraj Sukumaran - The man who is revving up to be a game changer.
അനാർക്കലിയ്ക്ക് ശേഷം ബിജു മേനോൻ- പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അന്നാ രേഷ്മ രാജന്‍, രഞ്ജിത്ത്, അനുമോഹന്‍ ജോണി ആന്റണി, തരികിട സാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications