ഹെവി കോംബോ: മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് — ഇവര്‍ക്കൊപ്പം മിഥുന്റെ സിനിമയോ? സത്യമിതെന്ന് സംവിധായകന്‍
ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ സ്‌ക്രീപ്റ്റ് റൈറ്റര്‍ ആയി കരിയര്‍ ആരംഭിച്ച ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ശേഷം ജയസൂര്യയെ നായകനാക്കി ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ സംവിധാനം ചെയ്ത് കരിയര്‍ ആരംഭിച്ചു. ആദ്യ സിനിമ പരാജയമായിരുന്നെങ്കിലും ഇതിന്റെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയാണ് മിഥുന്‍ കൈയടി വാങ്ങിയത്.

ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ അഞ്ചാം പാതിര എന്ന ചിത്രമൊരുക്കി വീണ്ടും തന്റെ സംവിധാന മികവ് തെളിയിച്ചിരിക്കുകയാണ് മിഥുന്‍. ഇതിനിടെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവരെ നായകന്മാരാക്കി മിഥുന്റെ സംവിധാനത്തില്‍ സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതിലൊരു സത്യവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.
'Heavy combo of actors..ഇവരുടെ മൂന്നാളുകളുടെ കൂടെ എന്റെ ഫോട്ടോ കാണുമ്പോള്‍ വല്ലാത്ത സന്തോഷം ഉണ്ട്. പക്ഷേ, ഇങ്ങനെയൊന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. കാരണം എന്റെ കയ്യില്‍ അങ്ങനൊരു കഥ ഇല്ല.. ???? പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ചു അന്വേഷിക്കുന്നത് കൊണ്ട് ഇതൊരു ഔദ്യോഗിക പ്രതികരണമായി ദയവായി കണക്കാക്കുക'. എന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെ മിഥുന്‍ തുറന്ന് പറയുന്നു.


Click it and Unblock the Notifications











