മിഥുന്‍ രമേശിന്റെ കൈയിലിരിപ്പ് ഇതാണോ? ചില നേരത്ത് ഇട്ടേച്ച് പോവാന്‍ തോന്നുമെന്ന് ഭാര്യ ലക്ഷ്മി

എത്രയോ വര്‍ഷങ്ങളായി സിനിമയില്‍ ഉണ്ടെങ്കിലും അവതാരകനായി എത്തിയതോടെയാണ് മിഥുന്‍ രമേശ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. സഹനടനോ വില്ലന്‍ വേഷത്തിലോ ഒക്കെ ആണ് മിഥുന്‍ ഇതുവരെ അഭിനയിച്ചിരുന്നത്. കോമഡി ഉത്സവം എന്ന പരിപാടിയിലെ അവതാരകന്‍ വേഷത്തിലെത്തിയതോടെയാണ് മിഥുന്റെ യഥാര്‍ഥ സ്വഭാവം മലയാളികള്‍ തിരിച്ചറിയുന്നത്.

പരിപാടി ഹിറ്റായതിനൊപ്പം മിഥുന് ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. ഇപ്പോള്‍ ഒരുപാട് സ്റ്റേജ് പരിപാടികളിലടക്കം അവതാരകനായി തിളങ്ങിയിരിക്കുകയാണ് താരം. ഭാര്യ ലക്ഷ്മി മേനോനും മകള്‍ക്കുമൊപ്പമാണ് താരം കഴിയുന്നത്. മിഥുനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തെയും മലയാളികള്‍ക്ക് പരിചയമുണ്ട്. മികച്ചൊരു വ്ലോഗര്‍ കൂടിയായ ലക്ഷ്മിയുടെ ടിക് ടോക് വീഡിയോസ് ആണ് കൂടുതലും ജനപ്രിയമായത്.

mithun-lakshmi

നര്‍മ്മം കലര്‍ത്തിയുള്ള അവതരണമായിരുന്നു മറ്റുള്ളവരില്‍ നിന്നും ലക്ഷ്മിയെ വേറിട്ട് നിര്‍ത്തിയത്. മകള്‍ക്കൊപ്പമാണ് കൂടുതല്‍ വീഡിയോസും ചെയ്യാറുള്ളത്. പല ടിക് ടോക് വീഡിയോകളിലും ഭാര്യയും ഭര്‍ത്തവും മകളും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ഇപ്പോഴിതാ അത്തരമൊരു ടിക് ടോക് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതികള്‍.

നിങ്ങള്‍ക്ക് നിങ്ങളുടെ വിജയം മാത്രമേ ഉള്ളു. നിങ്ങളുടെ മുന്നേറ്റം മാത്രമേ ഉള്ളു. അതിന് എന്നെ കൊന്നാല്‍ പോലും വിഷമം ഇല്ല. ഞാന്‍ പോവുകയാണെന്ന് പറയുന്ന ലക്ഷ്മിയാണ് പുതിയ വീഡിയോയില്‍ ഉള്ളത്. ഭാര്യ ഇങ്ങനെ പറയാന്‍ കാരണമെന്താണെന്ന് മനസിലാവാത്ത മിഥുന്‍ മകളോട് ചോദിക്കുകയാണ്. അച്ഛന്‍ അമ്മയെ ലൂഡോ കളിക്കുമ്പോള്‍ വെട്ടി പുറത്താക്കിയോ എന്ന് മകള്‍ തിരിച്ച് ചോദിക്കുന്നു. അതേ എന്ന് ഉത്തരം പറഞ്ഞതോടെ ഭാര്യ പിണങ്ങിയതിന്റെ കാര്യം മിഥുന് മനസിലായത്.

mithun-lakshmi

'ചില നേരത്തെ ഇങ്ങോരുടെ കയ്യിലിരിപ് കാണുമ്പോള്‍ ഇട്ടിട്ടു പോവാന്‍ തോന്നും' എന്ന ക്യാപ്ഷന്‍ കൊടുത്ത് ലക്ഷ്മി മേനോന്‍ തന്നെയായിരുന്നു രസകരമായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് വെറുതേ ഇരിക്കുന്നവരെല്ലാം ലൂഡോ ഗെയിം കളിക്കുന്നതിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ നിറയെ. ഓണ്‍ലൈനിലായി എവിടെ ഇരിക്കുന്ന ആളുകള്‍ക്കും തമ്മില്‍ കളിക്കാന്‍ പറ്റുന്നു എന്നതാണ് ഗെയിമിന്റെ പ്രത്യേകതകളിലൊന്ന്.

അതിനാല്‍ തന്നെ ഇതുപോലെയുള്ള ഗെയിമുകള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ജയിക്കാന്‍ വേണ്ടി മറ്റുള്ളവരെ പിന്നിലാക്കുന്നതിനെതിരെ വ്യാപകമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്. ഇത്തരം ട്രോളുകളെ മുന്‍നിര്‍ത്തിയാണ് മിഥുന്‍ രമേഷും ഭാര്യയും പുതിയ വീഡിയോയുമായി എത്തിയതെന്നാണ് സൂചന. എന്തായാലും ഇതുവരെ കണ്ടത് പോലത്തെ മികച്ച അഭിനയമായിരുന്നു താരകുടുംബത്തിന്റേതെന്ന് ആരാധകരും പറയുന്നു. ഒപ്പം ഈ ടിക് ടോക് വീഡിയോ തരംഗമായി കൊണ്ടിരിക്കുകയാണ്.

ലക്ഷ്മിയുടെ വീഡിയോ

Read more about: mithun ramesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X