പലപ്പോഴും ഒരു ആൺകുട്ടിയായി ജീവിക്കാൻ തോന്നിയിട്ടുണ്ടെന്ന് അനശ്വര രാജൻ

മലയാള സിനിമയിൽ ബാലതാരമായി എത്തി യുവനടിമാരുടെ താരനിരയിലേക്ക് എത്തിയ നടിയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര രാജൻ വെള്ളിത്തിരയിലെത്തുന്നത്. മഞ്‍ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര ചിത്രത്തിൽ അഭിനയിച്ചത്. പിന്നീടിങ്ങോട്ട് തണ്ണീർമത്തൻ ദിനങ്ങൾ, വാങ്ക്, സൂപ്പർ ശരണ്യ തുടങ്ങി സ്‌കൂൾ, കോളേജ് കഥ പറയുന്ന ചിത്രങ്ങളിലെല്ലാം പ്രധാനപ്പെട്ട റോളിൽ നടി അഭിനയിച്ചിരുന്നു.

ഏറ്റവും പുതിയതായി മൈക്ക് എന്ന സിനിമയിലൂടെയാണ് അനശ്വര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഏപ്രിൽ 19 നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ആകുന്നത്. വിഷ്‍‍ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് സജീവനാണ് ചിത്രത്തിൽ നായകൻ. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണൻ, അഭിറാം, സിനി അബ്രഹാം എന്നിവരും മൈക്കിൽ അഭിനയിക്കുന്നുണ്ട്. ജെ.എ എന്റർടൈൻമെന്റിന്റെ ബാനറിൽ മൈക്ക് ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാമാണ് നിർമിക്കുന്നത്.

മൈക്ക്

മൈക്ക് സിനിമയുടെ പ്രചരണാർത്ഥം നടത്തിയ പ്രസ്സ് മീറ്റിൽ അനശ്വര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പലപ്പോഴും ആൺകുട്ടിയായി ജനിച്ചാൽ മതിയെന്ന് തോന്നിയിട്ടുണ്ട്. ആൺകുട്ടിയായി ജീവിക്കാനുള്ള ആഗ്രഹം കൊണ്ടല്ല അത്. ഞാൻ ജനിച്ച് വളർന്നത് പ്രിവിലേജ്ഡ് ആയ ഒരു സമൂഹത്തിൽ അല്ല. സാറയെ പോലെ എനിക്കും ആൺകുട്ടിയായി ജനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് അവർക്ക് സമൂഹത്തിൽ കിട്ടുന്ന പ്രിവിലേജും സ്വാതന്ത്ര്യവും കൊണ്ടാണ്.

സ്വാതന്ത്ര്യം

'അങ്ങനെ ആരെങ്കിലും തരേണ്ടതല്ല സ്വാതന്ത്ര്യം. പക്ഷെ ഒരു പെൺകുട്ടി രാത്രിയിൽ പുറത്തിറങ്ങിയാൽ ഉള്ള നോട്ടങ്ങൾ ഉണ്ടല്ലോ, അത് നമ്മളെ തന്നെ ചങ്ങലയിടുന്നതല്ലേ. സൊസൈറ്റിയിൽ നിന്ന് വരുന്ന റെസ്‌പോൺസ് കൊണ്ടാണത്. മൈക്ക് എന്ന സിനിമയിലൂടെ അത്തരം കാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കും', അനശ്വര പറയുന്നു.

ജോൺ എബ്രഹാം

'ജോൺ എബ്രഹാം നിർമിക്കുന്നുവെന്ന് അറിഞ്ഞതുകൊണ്ട് മാത്രമല്ല മൈക്കിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അതിന്റെ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടതുകൊണ്ട് കൂടിയാണ്. ബൻസാലി പ്രൊഡക്ഷൻസിനൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ട്. ഇഷ്ടമല്ലാതെ സിനിമകൾ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. എന്റെ സിനിമകൾ കാണാൻ എനിക്ക് ചമ്മലാണ്. പ്രതിഫലത്തിന്റെ പേരിൽ വാശിപിടിച്ചിട്ടൊന്നുമില്ല. പക്ഷെ ചിലപ്പോഴൊക്കെ മാനേജർക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്'.

'എനിക്ക് ചിലകാര്യങ്ങൾ വാശി കുറച്ച് കൂടുതലാണ്. റിയൽ ലൈഫിൽ ഇടയ്ക്കൊക്കെ അഭിനയിക്കേണ്ടി വരാറുണ്ട്. മൈക്കിലെ കഥാപാത്രത്തിന് വേണ്ടി മുടി മുറിച്ചതെന്തിനാണെന്ന് ചില ചേച്ചിമാരൊക്കെ ചോദിച്ചു'.

ബോഡി ഷെയിമിം​ഗ് കമൻ്റുകൾ

'ആദ്യമൊക്കെ ബോഡി ഷെയ്മിങ് കമന്റുകൾ വരുമ്പോൾ വിഷമിക്കാറുണ്ടായിരുന്നു. അടുത്തിടെ എന്നെ അത്ഭുതപ്പെടുത്തിയ വാർത്ത ഞാൻ പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്നായിരുന്നു. പക്ഷെ ഞാൻ അത് ചെയ്തിട്ടില്ല. വളർന്നപ്പോൾ വന്ന മാറ്റമാണ്. പിന്നെ കുറച്ച് മേക്കപ്പ്, ഡ്രെസ്സിങ് എന്നിവയിലൂടെയും രൂപത്തിൽ‌ മാറ്റം വന്നിട്ടുണ്ട്, അനശ്വര രാജൻ പറഞ്ഞു. രാംഗി എന്നൊരു തമിഴ് ചിത്രവും അനശ്വര രാജന്റേതായി പ്രദർശനത്തിന് എത്താനുണ്ട്.

Read more about: anaswara rajan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X