For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തിയിട്ട് ചോറില്ലെന്ന് പറയുന്ന അവസ്ഥ, തട്ടുകിട്ടിയത് എനിക്കെന്ന് സാജൻ പള്ളുരുത്തി

  |

  മലയാളികൾക്ക് സുപരിചിതനായ മിമിക്രി കലാകാരനാണ് സാജൻ പള്ളുരുത്തി. നിരവധി സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരനാണ് സാജൻ. ജിവിതത്തിലെ ദുരിതം കാരണം ഒമ്പത് വർഷത്തോളം കാലം കലാരം​ഗത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. അടുത്തിടെ ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോൾ പങ്കുവെച്ച വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

  ചാലക്കുടിയിലെ അമ്പലത്തിൽ പരിപാടിക്ക് പോയപ്പോൾ അതിൽ ഒരു സംഘാടകൻ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വിളിച്ചിരുന്നു. നമ്മളെ വലിയ കാര്യമായിട്ട് അടുപ്പമുള്ളവർ നിർബന്ധിക്കുമ്പോൾ പോകാതിരിക്കാൻ കഴിയില്ലല്ലോ. അങ്ങനെയാണ് ഭക്ഷണം കഴിക്കാൻ പുള്ളിക്കാരനൊപ്പം പോയത്. ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞ് പത്ത് പത്തരയാകുമ്പോൾ ഭക്ഷണം കഴിക്കാൻ പോകണം. നോൺവെജ് ഒക്കെ ഉണ്ടാക്കിവെച്ചിട്ടുണ്ട്.

  sajan

  'കഴിക്കാതെ പോകരുത്. അങ്ങനെ ഞങ്ങൾ പത്തര ഒക്കെ ആയപ്പോൾ അവിടെ നിന്ന് ഇറങ്ങി. പത്ത് മിനുട്ട് കൊണ്ട് വീട്ടിൽ എത്തുമെന്ന് പറഞ്ഞതാണ് അദ്ദേഹം. പക്ഷെ എത്തിയത് 12.20 ആയപ്പോഴാണ്. പോകുന്ന വഴിക്കെല്ലാം എനിക്ക് വിശപ്പ് സഹിക്കാൻ പറ്റാഞ്ഞിട്ട് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കാം എന്ന് പറയുന്നുണ്ട്'.

  Also Read: ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

  'പക്ഷെ അദ്ദേഹം അതിനും സമ്മതിച്ചിരുന്നില്ല. വീട്ടിൽ എല്ലാം തയ്യാറാക്കി വെച്ചിരിക്കുകയാണ്. അത് ബാക്കിയാവില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഒടുവിൽ വീട്ടിലെത്തി, അദ്ദേഹം പോയി വീട് തുറക്കാൻ പോയിട്ട് തിരിച്ച് വന്നിട്ട് പറയുകയാണ് ചതിച്ചല്ലോ സാജാ എന്ന്.

  Also Read: 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  ഞാൻ കാര്യം തിരക്കിയപ്പോൾ പറയുകയാണ് വീടിൻ്റെ താക്കോൽ അമ്പലത്തിൽ നിക്കുന്ന പയ്യൻ്റെ കൈയ്യിൽ ഇരിക്കുവാണല്ലോന്ന്. നമ്മുക്ക് ഏതേലും തട്ടുകടയിൽ നിന്ന് കഴിച്ചാലോന്ന് പുള്ളി ചോദിച്ച്. ഇനി ഇതിൽ കൂടുതൽ തട്ട് എങ്ങനെ ലഭിക്കാനാണെന്ന് ഞാൻ ചോദിച്ചു', സാജൻ തമാശയിൽ പറഞ്ഞു.

  സാജൻ്റെ അടുത്ത സുഹൃത്തായ കലാഭവൻ മണിയെക്കുറിച്ചും വേദിയിൽവെച്ച് പറഞ്ഞു. 'നാട്ടിൽ ആഘോഷങ്ങൾ വരുമ്പോൾ അദ്ദേഹം അതൊരു ഉത്സവമാക്കി മാറ്റുമായിരുന്നു. നല്ലൊരു വിഭവ സമൃദ്ധമായ സദ്യ ഒരുക്കും, ആളുകൾ വേണ്ട എല്ലാത്തരം പാനീയങ്ങളും ഉണ്ടാവും കുസൃതി കാണിക്കണമെങ്കിൽ അതുമാവാം, അങ്ങനെ രസകരമായിരുന്നു ആ കാലഘട്ടം.

  sajan mani

  അദ്ദേഹം അതെല്ലാം ആഘോഷിച്ചു നടന്നിട്ടുള്ളതാണ്. അദേഹത്തിനൊപ്പം ഞാൻ നിരവധി സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ബലം ആരാധകരാണ്'.

  Also Read: ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

  'ഒരിക്കൽ ശ്രീലങ്കയിൽ പോയപ്പോൾ അവിടെ ഒരുപാട് പേർ ചുറ്റും കൂടി. ഇത് എങ്ങനെ എന്ന് ചോദിച്ചപ്പോൾ ജെമിനി സിനിമ കണ്ടവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരിക്കൽ കോയമ്പത്തൂരിൽ ഞാൻ അദ്ദേഹത്തെ കാണാൻ പോയപ്പോൾ തമിഴ് നടന്മാർ ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ തമിഴിലും തെലുങ്കിലും ഒക്കെ നിറഞ്ഞാടാൻ ഒരു മിമിക്രി കലാകാരന് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്,' സാജൻ പറഞ്ഞു.

  Read more about: sajan palluruthy
  English summary
  mimcry artist sajan palluruthy shared a funny moment with programme coordinator
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X