For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കമ്മിറ്റിക്കാർ എന്നെ അടിച്ച് ഭിത്തിയില്‍ കയറ്റി; ഹൈദരാബാദില്‍ പരിപാടി അവതരിപ്പിച്ച അനുഭവം പറഞ്ഞ് അജീഷ് കോട്ടയം

  |

  മിമിക്രി കൊണ്ട് ലോകം മുഴുവന്‍ അറിയപ്പെടുന്ന ലെവലിലേക്ക് വളര്‍ന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാല്‍ കള്ളുക്കുടിയനായി വന്ന് പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ സാധിച്ച താരമാണ് അജീഷ് കോട്ടയം. തുടക്കകാലം മുതല്‍ കള്ളുക്കുടിയന്റെ ഗെറ്റപ്പും ഭാവങ്ങളുമൊക്കെയാണ് താരത്തെ ശ്രദ്ധേയനാക്കുന്നത്. നാട്ടിലും വിദേശത്തുമടക്കം നിരവധി ഷോ ചെയ്തിട്ടുള്ള അജീഷ് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍.

  ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അജീഷ്. എംജിയുടെ കൂടെ ഒത്തിരി പരിപാടികളില്‍ പങ്കെടുത്ത അനുഭവം താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈദരാബാദില്‍ പോയി പരിപാടി അവതരിപ്പിച്ചപ്പോള്‍ അടി കിട്ടിയ കഥ കൂടി എംജി ചോദിക്കുന്നത്.

  ഹൈദരബാദില്‍ പ്രോഗ്രാമിന് പോയപ്പോള്‍ അടി കിട്ടിയത് എങ്ങനെയാണെന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്.. 'അന്ന് ഞങ്ങള്‍ മൂന്ന് പേരെ പ്രോഗ്രാം ചെയ്യാന്‍ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ധാരാളം സ്‌കിറ്റ് കളിക്കുന്നവരാണ്. ഞങ്ങളുടെ ഉള്ളില്‍ നില്‍ക്കുന്ന തമാശകളാണ് സ്‌കിറ്റിലൂടെ കളിച്ചോണ്ടിരുന്നത്. ആദ്യം സ്‌റ്റേജില്‍ ഇന്‍ട്രോയില്‍ നല്ല ജീന്‍സും ഷര്‍ട്ടുമൊക്കെ ഇട്ടിടാണ് കയറുന്നത്.

  കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ മാത്രമുള്ള മിനി ബിഗ് ബോസ് വരുന്നു? ഒടിടി യില്‍ വമ്പന്‍ ഷോ നടന്നേക്കും..!

  അതിനടിയില്‍ കള്ളിമുണ്ടിന്റെ അടിയില്‍ ഇടുന്ന ട്രൗസറൊക്കെ ഉണ്ട്. പെട്ടെന്ന് സ്‌കിറ്റിന്റെ കോസ്റ്റിയൂമിലേക്ക് മാറുകയാണ് ചെയ്യാറുള്ളത്. ആദ്യം എല്ലാവരോടും രണ്ട് വാക്ക് സംസാരിച്ചതിന് ശേഷം പുറകില്‍ പോയി ഡ്രസ് മാറി. എന്നിട്ട് കള്ളുകുടിയന്റെ ഗെറ്റപ്പില്‍ ഓഡിയന്‍സിന്റെ ഇടയിലൂടെ കയറി വന്നു. ഈ വരുന്ന വരവില്‍ കമ്മിറ്റിക്കാര്‍ അവിടുന്ന് ഓടി വരികയാണ്. ആദ്യം ഒരാള് വന്ന് എന്നെ പിടിച്ചു. പിന്നാലെ മറ്റുള്ളവരും എത്തി' അജീഷ് പറയുന്നു.

  എന്റെ കൂരയ്ക്ക് കീഴില്‍ എന്ത് നടക്കുന്നുവെന്ന് നോക്കണ്ട; നാഗാര്‍ജുന-തബു പ്രണയ വാര്‍ത്തകളോട് അമല

  അവരെല്ലാവരും കൂടി അങ്ങോട്ടും ഇങ്ങോട്ടും തല്ലി കഴുത്തില്‍ പിടിച്ച് ഭിത്തിയില്‍ കയറ്റി നിര്‍ത്തിയേക്കുവാണ്. എന്റെ കൂടെയുള്ളവര്‍ ഞങ്ങളുടെ കൂടെയുള്ള ആര്‍ട്ടിസ്റ്റാണെന്ന് വിളിച്ച് പറയുന്നുണ്ട്. അതിന് ശേഷം കമ്മിറ്റിക്കാര്‍ വൈകുന്നേരം എന്നോട് വന്നിട്ട് ക്ഷമ ചോദിച്ചു. അന്നേരമാണ് ഈ ഇടി കിട്ടാനുണ്ടായതിന്റെ യഥാര്‍ഥ കാരണം അവര്‍ പറയുന്നത്. ഇതിന് മുന്‍പ് അവര്‍ സംഘടിപ്പിച്ച മലയാളി അസോസിയേഷന്റെ പരിപാടിയില്‍ അവിടെയുള്ള ഒരു ലോക്കല്‍ ആള്‍ വന്ന് സമാനമായ രീതിയില്‍ ബഹളമുണ്ടാക്കിയിരുന്നു.

  '​ഗോകുലും ഞാനും എന്റെ ചേട്ടനുമെല്ലാം വളരെ കുറഞ്ഞ പൈസക്ക് ജോലി ചെയ്യുന്നവർ'; പ്രതിഫലത്തെ കുറിച്ച് ധ്യാൻ!

  Recommended Video

  Dr. Robin At Koyilandy: കൊയിലാണ്ടിയിൽ മരണമാസായി ഡോക്ടർ റോബിൻ | *BiggBoss

  അയാള്‍ ഏകദേശം എന്നെ പോലെയുണ്ടാവും. അത് പോലീസ് കേസ് വരെ ആയതാണ്. ഇതറിയാതെയാണ് ഞാനും അങ്ങോട്ട് ചെല്ലുന്നത്. എന്തായാലും അവന് കിട്ടാനുള്ള അടി എനിക്ക് കിട്ടി. ഞാനത് മേടിക്കുകയും ചെയ്തുവെന്ന് അജീഷ് പറയുന്നു. ഇത്രയും കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പോയി അടിയും വാങ്ങി വന്നല്ലോന്ന് ഇടയ്ക്കിടെ ഞാന്‍ ആലോചിക്കാറുണ്ടെന്നും അജീഷ് പറയുന്നു.

  Read more about: actor
  English summary
  Mimicry Artist Ajeesh Kottayam Opens Up About Funny Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X