'ഞാൻ തകർന്ന് പോയിരുന്നു... ആശുപത്രിയിൽ കിടക്കുമ്പോൾ പോലും മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നു'; മഹേഷ് കുഞ്ഞുമോൻ!

കഴിഞ്ഞ ദിവസം എല്ലാവരും ഒരുപോലെ ആഘോഷിച്ചൊരു വീഡിയോയായിരുന്നു അനുകരണ കലയിലൂടെ ലോകമെമ്പാടുമുള്ള മലയാളികളെ വിസ്മയിപ്പിച്ച മഹേഷ് കുഞ്ഞുമോന്റെ ഏറ്റവും പുതിയ അനുകരണ വീ‍‍ഡിയോ. നടന്‍ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലാണ് മഹേഷ് കുഞ്ഞുമോന് പരിക്കേറ്റത്. മുഖത്ത് അടക്കം സാരമായി പരിക്കേറ്റ മഹേഷ് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയും മറ്റുമായി വിശ്രമത്തിലായിരുന്നു.

അപകടത്തില്‍ മഹേഷിന് വായിലെ മുന്‍നിരയിലെ അടക്കം പല്ലുകള്‍ നഷ്ടമായിരുന്നു. മുഖത്തെ എല്ലുകള്‍ക്കും കൈക്കും പൊട്ടലുണ്ടായിരുന്നു. മൂക്കിനേറ്റ ക്ഷതം ശബ്ദത്തേയും മാറ്റി മറിച്ചിരുന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷമാണ് താരം വീട്ടിലെത്തിയത് പോലും. വീട്ടിൽ വന്നശേഷം എങ്ങനെ എങ്കിലും വേ​ഗത്തിൽ‌ സുഖം പ്രാപിച്ച് മിമിക്രി-ഡബ്ബിങ് ലോകത്തേക്ക് തിരിച്ച് വരണമെന്ന് മാത്രമാണ് മഹേഷ് നിരന്തരം ചിന്തിച്ചിരുന്നത്.

Mahesh Kunjumon

അതിന്റെ ഫലമായാണ് പഴയതിനേക്കാൾ‌ ഊർജത്തോടെ പുത്തൻ വീഡിയോ പങ്കുവെച്ച് മഹേഷ് കലയുടെ ലോകത്തേക്ക് തിരിച്ചെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മിമിക്രി ലോകത്തേക്ക് തിരിച്ചെത്തിയ മഹേഷിന്റെ വീഡിയോ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ഓണത്തോടനുബന്ധിച്ചാണ് തന്‍റെ പുതിയ വീഡിയോ യുട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചത്.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അനുകരണ കലാരംഗത്തേക്ക് ഗംഭീര തിരിച്ചുവരവാണ് മഹേഷ് കുഞ്ഞുമോന്‍ നടത്തിയത്. ബോക്സ് ഓഫീസില്‍ വന്‍ കലക്ഷന്‍ നേടിയ രജിനികാന്ത് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയിള്ള ഒരു വീഡിയോയാണ് മഹേഷ് അപകടത്തിന് ശേഷമുള്ള തിരിച്ച് വരവിൽ ആദ്യം പങ്കുവെച്ചത്.

ജയിലറിലെ വില്ലന്‍ വേഷം അവതരിപ്പിച്ച വിനായകന്‍, ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, നടന്‍ ബാല, തമിഴ് നടന്‍ വിടിവി ഗണേഷ് എന്നിവരെ അതിഗംഭീരമായി മഹേഷ് അനുകരിച്ചിരിക്കുന്നതായി വീഡിയോയിൽ കാണാം. വീ‍ഡിയോ അതിവേ​ഗത്തിൽ വൈറലായി. എല്ലാവരും ആഘോഷിച്ചത് മഹേഷിന്റെ തിരിച്ചുവരവാണ്.

കമന്റുകളിൽ പോലും പ്രേക്ഷകരുടെയും ആരാധകരുടെയും സന്തോഷവും മഹേഷിനോടുള്ള സ്നേഹവും കാണാമായിരുന്നു. ഈ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ല... കമോൻഡ്ര മഹേഷേ..., മിമിക്രിയെക്കാളും മഹേഷിനെ പഴയതുപോലെ കണ്ടപ്പോൾ സന്തോഷം തോന്നിയവരുണ്ടോ....?

Mahesh Kunjumon

ഈ ഓണത്തിന് കിട്ടിയ ഓണ സമ്മാനം... മഹേഷിൻ്റെ തിരിച്ചുവരവ്... നിങ്ങള് അടിപൊളി ആണ്' എന്നിങ്ങനെയുള്ള നിരവധി കമന്‍റുകളാണ് ആരാധകര്‍ കുറിച്ചത്. അതേസമയം ഇപ്പോഴിതാ അപകടത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും മിമിക്രിയിലേക്ക് തിരിച്ച് വന്നതിനെ കുറിച്ചുമെല്ലാം ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹേഷ് കുഞ്ഞിമോൻ പങ്കുവെച്ചു.

അപകടത്തിന് ശേഷം താൻ ആകെ തകർന്ന് പോയിരുന്നുവെന്നും ആശുപത്രിയിൽ കിടക്കുമ്പോൾ പോലും മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നുമാണ് മഹേഷ് പറയുന്നത്. 'ഹോസ്പിറ്റലിൽ വെച്ച് എന്റെ മുഖം കാണുമ്പോഴെല്ലാം എനിക്ക് ഇനി മിമിക്രി ചെയ്യാൻ കഴിയുമോയെന്ന തോന്നലുണ്ടായിരുന്നു.'

'ഇങ്ങനൊരു അപകടം സംഭവിച്ചപ്പോൾ സത്യം പറഞ്ഞാൽ‌ നല്ല വിഷമം ഉണ്ടായിരുന്നു. അതുപോലെ തന്നെ എന്റെ ചുറ്റുമുള്ളവർക്കും ഭയങ്കര വിഷമമായിരുന്നു. ഞാൻ ആകെ തകർ‌ന്ന് പോയിരുന്നു. മിമിക്രി നമ്മൾ കുറെനാൾ ചെയ്യാതിരുന്നാൽ ആ ടച്ച് വിട്ടുപോകും. അപകടത്തിന് ശേഷം വീട്ടിൽ വന്നപ്പോൾ ഫുൾ‌ ടൈം മിമിക്രിയിലായിരുന്നു ഞാൻ ശ്രദ്ധ കൊടുത്തത്. തുടരെ തുടരെ ചെയ്തുകൊണ്ടിരിക്കുമായിരുന്നു.'

'അതുപോലെ തന്നെ ഓക്കെയായി എന്ന തോന്നൽ വന്നപ്പോൾ ജയിലർ വീഡിയോ ഞാൻ പുറത്ത് വിട്ടത്. മോശമായ അവസ്ഥയിൽ ആശുപത്രിയിൽ കിടക്കുമ്പോഴും എന്റെ മനസിന്റെ സന്തോഷത്തിന് വേണ്ടി ചെറുതായി മിമിക്രി ചെയ്യാൻ ശ്രമിച്ചിരുന്നു. ഒന്നും പറ്റുന്നില്ലെങ്കിലും ചുമ്മാ ട്രൈ ചെയ്യുമായിരുന്നുവെന്നും', മഹേഷ് പറയുന്നു. അഭിമുഖത്തിന്റെ പൂർണരൂപം വൈകാതെ ദി ക്യു സ്റ്റുഡിയോയുടെ യുട്യൂബ് ചാനലിലൂടെ പുറത്ത് വിടും.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X